വടക്കന്‍പാട്ടിലെ വീരനായകരുടെ സ്മരണയില്‍ പൊന്ന്യത്തങ്കം

ഇരുപതിലധികം വരുന്ന കളരി സംഘങ്ങളാണ് പൊന്ന്യത്തങ്കത്തിന് ഇത്തവണ എത്തിയത്.

കതിരൂര്‍ ഗുരുക്കളും തച്ചോളി ഒതേനനും അവസാനമായി അങ്കം കുറിച്ച മണ്ണാണ് തലശ്ശേരി പൊന്ന്യത്തെ ഏഴരകണ്ടം. ചരിത്രവും ഐതിഹ്യവുമെല്ലാം ഇഴപിരിഞ്ഞുകിടക്കുന്ന വടക്കന്‍പാട്ടിലെ വീരനായകരുടെ സ്മരണയില്‍ ഒന്‍പതാം തവണയും പൊന്ന്യത്തങ്കം നടന്നു. ഇരുപതിലധികം വരുന്ന കളരി സംഘങ്ങളാണ് പൊന്ന്യത്തങ്കത്തിന് ഇത്തവണ എത്തിയത്. സാംസ്‌കാരിക വകുപ്പ്, ഫോക്ക്‌ലോര്‍ അക്കാദമി, കതിരൂര്‍ പഞ്ചായത്ത്, പാട്യം ഗോപാലന്‍ സ്മാരക വായനശാല എന്നിവയുടെ സഹകരണത്തോടെയാണ് പൊന്ന്യത്തങ്കം നടന്നത്. കളരി അക്കാദമിയും മ്യൂസിയവും സ്ഥാപിക്കാന്‍ എട്ടുകോടി രൂപ ബജറ്റില്‍ വകയിരുത്തിയതോടെ വരും വര്‍ഷത്തെ പൊന്ന്യത്തങ്കത്തിന് കൂടുതല്‍ ആകര്‍ഷണം കിട്ടുമെന്ന പ്രത്യാശയോടെയാണ് ഇത്തവണത്തെ അങ്കം കൊടിയിറങ്ങിയത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in