ഇവിടെയുണ്ടായിരുന്നു ജോൺ
വെറും നാല് ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളായ ജോൺ എബ്രഹാമിന്റെ ഓർമകൾക്ക് 36 വയസ്. 1987 മെയ് 31നാണ് കോഴിക്കോട്ടെ ഒരു കെട്ടിടത്തിൽനിന്ന് വീണ് ആ പ്രതിഭ പൊലിഞ്ഞത്. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്ന, ജനകീയ സിനിമകളുടെ പിതാവെന്നറിയപ്പെടുന്ന ജോണിനോടൊപ്പമുള്ള സൗഹൃദകാലം ഓർമിക്കുകയാണ് പ്രൊഫ. ശോഭീന്ദ്രൻ മാസ്റ്റർ.
നാടകമാണ് ജോണിനെ ശോഭീന്ദ്രൻ മാഷിലേക്ക് എത്തിച്ചത്. പിന്നീട് ജോണിന്റെ 'അമ്മ അറിയാൻ' എന്ന സിനിമയിലും മാഷ് പ്രവർത്തിച്ചു. ജോൺ എന്ന സിനിമാക്കാരനെക്കാളുപരി ജോണെന്ന വ്യക്തിയെ ഓർത്തെടുക്കുകയാണ് മാഷ്. ജോണിന്റെ ഓർമകളെ അടയാളപ്പെടുത്തി കൊണ്ടാണ് മാഷ് 'മോട്ടോർസൈക്കിൾ ഡയറിസ് ജോണിനൊപ്പം' എന്ന പുസ്തകം എഴുതിയത്.
ജോൺ എബ്രഹാമിന്റെ അവസാന നിമിഷങ്ങളെക്കുറിച്ചും അത് തനിക്കുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും മാഷ് ദ ഫോർത്തിനോട് പങ്കുവയ്ക്കുന്നു.