ആനി ടീച്ചറും കുട്ട്യോളും

വിമല കോളേജിന്റെ കളിമുറ്റത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയ അഞ്ച് ഒളിമ്പ്യന്മാര്‍ പിറന്നപ്പോള്‍ അതിന് നിഴലായി കൂടെ നിന്നത് പ്രൊഫ. ആനി മേരി വര്‍ഗീസ് ആയിരുന്നു

സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ ഏതൊരു കായിക താരത്തിന്റെയും സ്വപ്നമാണ്. അങ്ങനെ ഒരു ഒളിമ്പ്യന് പിന്നില്‍ ഒരുപാട് നാളത്തെ പരിശ്രമവും കഷ്ടപ്പാടുകളും ഉണ്ടാകും. ലക്ഷ്യത്തിലേക്ക് കുതിക്കുന്നവരെ പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നവരാണ് അതിനുവേണ്ടി അവരെ പ്രാപ്തരാക്കുന്ന ആളുകളും.

34 വര്‍ഷത്തെ അധ്യാപന കാലയളവില്‍ അഞ്ച് ഒളിമ്പ്യന്മാരെ വാര്‍ത്തെടുത്ത ഒരു അധ്യാപികയുണ്ട്. സമാനതകളില്ലാത്ത നേട്ടം കൊണ്ട് തൃശ്ശൂര്‍ വിമല കോളേജിനെ പ്രശസ്തിയുടെ ചിറകിലേറ്റിയ ആനിടീച്ചര്‍. വിമല കോളേജിന്റെ കളിമുറ്റത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയ അഞ്ച് ഒളിമ്പ്യന്മാര്‍ പിറന്നപ്പോള്‍ അതിന് നിഴലായി കൂടെ നിന്നത് പ്രൊഫ. ആനി മേരി വര്‍ഗീസ് ആയിരുന്നു. 80 ന്റെ നിറവിലെത്തിയ ഗുരുനാഥയ്ക്ക് ആശംസകളുമായി ടീച്ചറുടെ പഴയ വിദ്യാർഥികളെല്ലാം ഒത്തുകൂടി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in