FOURTH SPECIAL
കെഎസ്ആർടിസി ഡ്രൈവറായിരുന്നു സാറേ... അല്പം ചീര പറിക്കാൻ ഇറങ്ങിയതാ!
കാര്‍ഷിക പാരമ്പര്യം മുറുകെ പിടിച്ച് മണ്ണിലേക്കിറങ്ങിയ വിജയകഥയാണ് കുഞ്ഞന്റേത്
എട്ടു വര്‍ഷം മുൻപ് വരെ കെഎസ് ആര്‍ടിസി ഡ്രൈവറായിരുന്ന കോഴിക്കോട് ചെറുകുളത്തൂര്‍ കിഴക്കെതൊടി കുഞ്ഞന്‍ പച്ച ചീര കൊണ്ടാണ് പച്ച പിടിച്ചത്. കാര്‍ഷിക പാരമ്പര്യം മുറുകെ പിടിച്ച് മണ്ണിലേക്കിറങ്ങിയ വിജയകഥയാണ് കുഞ്ഞന്റേത്. മനസറിഞ്ഞൊന്ന് പരിചരിച്ചാല്‍ എന്നും മികച്ച വരുമാനം ലഭിക്കും. ഒരു വര്‍ഷത്തില്‍ രണ്ട് തവണ കൃഷി ചെയ്താല്‍ ആ കൊല്ലം മുഴുവനും വിളവെടുക്കാമെന്നതാണ് പച്ച ചീരയുടെ സവിശേഷത കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ ഒന്ന് മനസ് വെച്ചാല്‍ ഏത് കൃഷിയും ലാഭകരമാക്കാമെന്നാണ് കുഞ്ഞന്റെ അനുഭവം.