FOURTH SPECIAL
സ്നേഹം ചാലിച്ച് പുരികമെഴുത്ത്
10 വർഷത്തിലധികമായി റീന സൗജന്യമായി ടാറ്റൂ ചെയ്ത് നൽകുന്നുണ്ട്
കീമോതെറാപ്പി ചെയ്ത് പുരികം നഷ്ടപ്പെടുന്ന കാൻസർ രോഗബാധിതർക്ക് സൗജന്യമായി ഐബ്രോ ടാറ്റൂ ചെയ്തു നൽകുകയാണ് തിരുവനന്തപുരം സ്വദേശി റീന മനോജ്. പുരികം ടാറ്റൂ ചെയ്യുന്നതിലൂടെ കാൻസർ ബാധിതർക്ക് ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് മനസ്സിലാക്കി 10 വർഷത്തിലധികമായി റീന സൗജന്യമായി ടാറ്റൂ ചെയ്ത് നൽകുന്നുണ്ട്.
ചികിൽസയുടെ ഭാഗമായി നഷ്ടപ്പെടുന്ന പുരികം ടാറ്റൂ ചെയ്യുന്നതിലൂടെ മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള കരുത്ത് ലഭിക്കുമെന്നും ജീവിതത്തെ കൂടുതൽ ആത്മാവിശ്വാസതോടെ നേരിടാൻ കഴിയുമെന്നും റീന സാക്ഷ്യപ്പെടുത്തുന്നു .കണ്ണൂർ, കോഴിക്കോട്, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലും ഇത്തരത്തിൽ ക്യാൻസർ രോഗികൾക്ക് സൗജന്യമായി ടാറ്റൂ ചെയ്ത് കൊടുക്കുന്നുണ്ട്.