റെക്ക്ളാ റേസ് എന്ന കാളവണ്ടിയോട്ട മത്സരം തമിഴ്നാട്ടിലെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട് നടന്നുപോരുന്ന ഒരു കായിക വിനോദമാണ്. മത്സരത്തിനായി വർഷങ്ങളോളം മികച്ച രീതിയിൽ മാടുകളെ പരിചരിച്ചും പരിശീലിപ്പിച്ചുമാണ് കർഷകർ കാളകളെ പന്തയത്തിൽ പങ്കെടുപ്പിക്കുക.
ഇത്തരം ഒരു മേളയിൽ മാത്രം ആയിരക്കണക്കിന് മാടുകളാകും എത്തിച്ചേരുക. പ്രധാനമായും ഗ്രാമപ്രദേശങ്ങളെ കേന്ദ്രീകരിച്ച് ക്ലബ്ബുകളും കർഷക കൂട്ടായ്മകളും സംഘടിപ്പിക്കുന്ന ഇത്തരം നിരവധി മേളകൾ തമിഴ്നാട്ടിൽ പലയിടത്തും വിപുലമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്.