പടയൊരുക്കം, പ്രതിസന്ധി, ഒടുവിൽ പിന്‍മാറ്റം; എന്താണ് പുടിനെ അലട്ടിയ വാഗ്നർ?

പടയൊരുക്കം, പ്രതിസന്ധി, ഒടുവിൽ പിന്‍മാറ്റം; എന്താണ് പുടിനെ അലട്ടിയ വാഗ്നർ?

മോസ്കോ ലക്ഷ്യമാക്കി നീങ്ങിയ വാഗ്നർ സൈന്യം റഷ്യൻ അതിർത്തി നഗരമായ റോസ്തോവിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്നത്തിന് തുടക്കമാകുന്നത്
Updated on
3 min read

റഷ്യയിലെ വിമത സൈനിക വിഭാഗമായ വാഗ്‍നർ ഗ്രൂപ്പിന്റെ തലവനായ യെവ്ഗനി പ്രിഗോഷിൻ റഷ്യയ്ക്ക് നേരെ തിരിഞ്ഞപ്പോൾ വിശ്വസ്തനായ ഒരുവനിൽ നിന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് തിരിച്ചടി നേരിട്ടത്. മോസ്കോ ലക്ഷ്യമാക്കി നീങ്ങിയ വാഗ്നർ സൈന്യം റഷ്യൻ അതിർത്തി നഗരമായ റോസ്തോവിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചതോടെയാണ് വിഷയം ലോകമറിയുന്നത്.

വാഗ്നർ സൈന്യത്തെ പ്രതിരോധിക്കാന്‍ മോസ്‌കോയിലേക്കുള്ള പ്രവേശന കവാടമായ പാലം തകര്‍ത്തുകൊണ്ടായിരുന്നു റഷ്യൻ സൈന്യം ഇതിനോട് പ്രതികരിച്ചത്. വാഗ്‌നര്‍ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. അത്യാധുനിക ആയുധങ്ങളുമായി റഷ്യന്‍ സൈന്യം നഗരത്തില്‍ നിലയുറപ്പിച്ചു.

പടയൊരുക്കം, പ്രതിസന്ധി, ഒടുവിൽ പിന്‍മാറ്റം; എന്താണ് പുടിനെ അലട്ടിയ വാഗ്നർ?
വാഗ്നർ തലവൻ റഷ്യ വിട്ടു; വിമത നീക്കത്തിനു പിന്നില്‍ പുടിനോ?

ഏറെ ആശങ്കയ്ക്കൊടുവിൽ മോസ്‌കോയിലേക്കുള്ള സൈനിക നീക്കം അവസാനിപ്പിക്കുകയാണെന്നും ബെലാറസിലേക്ക് മാറുമെന്നും പ്രിഗോഷിൻ അറിയിച്ചു. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ ചര്‍ച്ചക്കൊടുവിലായിരുന്നു തീരുമാനം. രാജ്യത്തിനെതിരെ സായുധ കലാപത്തിന് ശ്രമിച്ചു എന്നാരോപിച്ച് പ്രിഗോഷിനെതിരെ റഷ്യന്‍ സൈന്യം ചുമത്തിയ കേസ് പിന്‍വലിക്കാമെന്ന കാരാറിലാണ് വാഗ്നര്‍ പിന്‍മാറിയത്.

ആരാണ് യെവ്ഗനി പ്രിഗോഷിൻ?

എന്താണ് റഷ്യ നേരിടുന്ന പ്രശ്നം?

പടയൊരുക്കം, പ്രതിസന്ധി, ഒടുവിൽ പിന്‍മാറ്റം; എന്താണ് പുടിനെ അലട്ടിയ വാഗ്നർ?
റഷ്യ - വാഗ്‌നര്‍ സൈന്യങ്ങൾ നേര്‍ക്കുനേര്‍, വീക്ഷിച്ച് ലോക രാഷ്ട്രങ്ങള്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മോസ്കോ മേയർ

ആരാണ് യെവ്ഗനി പ്രിഗോഷിൻ

2014 ലാണ് വാഗ്നർ ഗ്രൂപ്പ് രൂപീകരിക്കുന്നത്. റഷ്യൻ ചാരസംഘടനയുടെ ലഫ്റ്റനന്റ് കേണൽ ആയിരുന്ന ദിമിത്രി ഉട്കിനായിരുന്നു സംഘം രൂപീകരിച്ചത്. സ്വകാര്യ സൈനിക കൂലിപ്പടയാളി സംഘത്തിന് വേണ്ടി പണമിറക്കുന്നയാൾ എന്ന നിലയിലായിരുന്നു പ്രിഗോഷിന്റെ വരവ്. യുക്രെയ്നിൽ റഷ്യയുടെ ഔദ്യോഗിക സൈന്യമില്ലെന്ന് സാങ്കേതികപരമായി വാദിക്കാൻ പുടിനെ അനുവദിച്ചിരുന്നത് വാഗ്നർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളായിരുന്നു. യുക്രെയ്നിലെ റഷ്യൻ അധിനിവേശമാണ് പ്രിഗോഷിന് റഷ്യയിൽ പ്രാധാന്യം വർധിപ്പിച്ചത്. തന്റെ പടയാളികളെ മുൻനിരയിൽ വിന്യസിച്ചുകൊണ്ട് മോസ്കോയുടെ സേനയെ ശക്തിപ്പെടുത്തി പ്രിഗോഷിൻ യുദ്ധത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. ബഖ്മുത്തിലെ ആക്രമണത്തിനും വാഗ്നർ നേതൃത്വം നൽകി.

പടയൊരുക്കം, പ്രതിസന്ധി, ഒടുവിൽ പിന്‍മാറ്റം; എന്താണ് പുടിനെ അലട്ടിയ വാഗ്നർ?
തിരിച്ചടിച്ച് റഷ്യ; വാഗ്നർ സേനയെ പ്രതിരോധിക്കാന്‍ മോസ്‌കോ നഗരത്തില്‍ സൈനിക വിന്യാസം

റഷ്യൻ ഔദ്യോഗിക സേനയ്ക്ക് തിരിച്ചടിയുണ്ടാകുമ്പോഴെല്ലാം പരസ്യവിമർശനവുമായി പ്രിഗോഷിൻ രംഗത്തെത്തിയിരുന്നു. യുക്രെയ്നിൽ 'പ്രത്യേക സൈനിക നടപടി' ആരംഭിച്ചതിന് ശേഷം സൈന്യത്തിന്റെ കമാൻഡറെ മാറ്റിയിട്ട് പോലും പുടിൻ പ്രിഗോഷിനെതിരെ നടപടിയെടുക്കാൻ കൂട്ടാക്കിയിട്ടില്ല. റഷ്യൻ ജയിലുകളിൽ നിന്നാണ് പ്രിഗോഷിൻ പ്രധാനമായും വാഗ്നർ ഗ്രൂപ്പിലേക്ക് സൈനികരെ റിക്രൂട്ട് ചെയ്യുന്നത്. കൂലിപ്പടയാളി സംഘത്തിൽ ആറ് മാസം സൈനിക സേവനം നടത്തിയാൽ ജയിൽ മോചിതനാക്കാമെന്നാണ് വാഗ്ദാനം. റഷ്യൻ നിയമപ്രകാരം ഇത് നിയമവിരുദ്ധമാണെങ്കിലും പുടിന് പ്രിഗോഷിനെ ആവശ്യമായതിനാൽ എല്ലാ വ്യവസ്ഥകളും വാഗ്നർ ഗ്രൂപ്പിന്റെ റിക്രൂട്ടിന് മുൻപിൽ കണ്ണടച്ചിരുന്നു.

പടയൊരുക്കം, പ്രതിസന്ധി, ഒടുവിൽ പിന്‍മാറ്റം; എന്താണ് പുടിനെ അലട്ടിയ വാഗ്നർ?
'രാജ്യത്തെയും ജനങ്ങളെയും പിന്നിൽനിന്ന് കുത്തി'; വഞ്ചനയ്ക്ക് കടുത്ത മറുപടിയുണ്ടാകുമെന്ന് വാഗ്നർ തലവനോട് പുടിൻ

പ്രശ്നം ഉടലെടുത്തത് എങ്ങനെ?

യുക്രെയ്ൻ അധിനിവേശത്തിന്റെ സഹാചര്യത്തിൽ റഷ്യയുടെ സൈനിക നേതൃത്വത്തെ പിരിച്ചുവിടണമെന്ന് പ്രിഗോഷിൻ പുടിനോട് ആവശ്യപ്പെട്ടിരുന്നു. "അഴിമതിക്കാരും" "അയോഗ്യരുമായ"പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും ചീഫ് ഓഫ് ജനറൽ സ്റ്റാഫ് വലേരി ജെറാസിമോവുമാണ് യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ മോശം പ്രകടനത്തിന് കാരണമെന്നും പ്രിഗോഷിൻ ആരോപിച്ചിരുന്നു. റഷ്യൻ പോരാളികൾ യുക്രെയ്നിൽ മരിക്കുന്നതിന് കാരണക്കാർ അവരാണെന്നും പ്രിഗോഷിൻ കുറ്റപ്പെടുത്തി.

പടയൊരുക്കം, പ്രതിസന്ധി, ഒടുവിൽ പിന്‍മാറ്റം; എന്താണ് പുടിനെ അലട്ടിയ വാഗ്നർ?
പുടിന്റെ 'പാചകക്കാര'നിൽനിന്ന് റഷ്യൻ സൈനിക മേധാവികളെ വെല്ലുവിളിക്കുന്ന ശക്തനിലേക്ക്; ആരാണ് യെവ്ഗനി പ്രിഗോഷിൻ?

ഇതിനെ തുടർന്ന് റഷ്യൻ സൈനിക നേതാക്കളും പ്രിഗോഷിനും തമ്മിലുള്ള ഭിന്നത മാസങ്ങളായി തുടരുകയാണ്. യുക്രെയ്നിലെ ഒരു ക്യാമ്പിൽ തന്റെ പോരാളികൾക്ക് നേരെ റഷ്യൻ സൈന്യം ആക്രമണം നടത്തിയെന്ന് പ്രിഗോഷിൻ ആരോപിച്ചതോടെയാണ് തർക്കം രൂക്ഷമാകുന്നത്.

പടയൊരുക്കം, പ്രതിസന്ധി, ഒടുവിൽ പിന്‍മാറ്റം; എന്താണ് പുടിനെ അലട്ടിയ വാഗ്നർ?
റോസ്തോവ് സൈനിക ആസ്ഥാനവും എയർഫീൽഡും നിയന്ത്രണത്തിലാക്കി വാഗ്നർ സേന; ആഭ്യന്തര കലാപനീക്കമെന്ന് റഷ്യ

ഷോയിഗുവും ജെറാസിമോവും പ്രിഗോഷിനും

പുടിന്റെ രണ്ട് ഉന്നത സൈനിക നേതാക്കൾ - റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു, റഷ്യൻ ജനറൽ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവ് - ഇരുവരുമായുള്ള പ്രിഗോഷിന്റെ എതിർപ്പുകളാണ് പ്രശ്നം ഈ അവസ്തയിലെത്തിച്ചത്. എല്ലാ സന്നദ്ധ സേനകളും ജൂലൈ 1നകം പ്രതിരോധ മന്ത്രാലയവുമായി ഒരു കരാറിൽ ഒപ്പിടണമെന്ന് ഷൊയ്ഗു അടുത്തിടെ ഉത്തരവിട്ടിരുന്നു. ഈ കരാറിൽ ഒപ്പിടുന്നതോടെ വാഗ്നർ ഗ്രൂപ്പും ഷോയിഗുവിന്റെ നിയന്ത്രണത്തിലാകും. ഇത് മനസ്സിലാക്കിയ പ്രിഗോഷിൻ കരാറിൽ ഒപ്പിടില്ലെന്ന് അറിയിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ കമാൻഡറായി ജെറാസിമോവിനെ നിയമിച്ചതും ജയിലുകളിൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് പ്രതിരോധ മന്ത്രാലയം പ്രിഗോഷിനെ വിലക്കിയതും ഇരുവരോടുമുള്ള പ്രിഗോഷിന്റ് എതിർപ്പ് വളരാൻ കാരണമായി.

പടയൊരുക്കം, പ്രതിസന്ധി, ഒടുവിൽ പിന്‍മാറ്റം; എന്താണ് പുടിനെ അലട്ടിയ വാഗ്നർ?
'തടസം നിൽക്കുന്നവരെ ഇല്ലാതാക്കും'; പുടിനെതിരെ പടയൊരുക്കി വാഗ്നര്‍ സൈന്യം, മോസ്കോയിൽ സുരക്ഷ ശക്തമാക്കി

പുടിനെതിരെയുള്ള പടയൊരുക്കം

റോസ്തോവിന്റെ തെക്കൻ മേഖലയിലെ പ്രധാന റഷ്യൻ സൈനിക കമാൻഡ് ബേസിന്റെ നിയന്ത്രണം ഏറ്റെടുത്തതായി രണ്ട് റഷ്യൻ സൈനിക കമാൻഡർമാരോട് പ്രിഗേഷിൻ അറിയിച്ചു. തന്റെ ശത്രുക്കളായ ഷോയിഗുവിനെയും ജെറാസിമോവിനെയും നേരിടാൻ കഴിയുന്നില്ലെങ്കിൽ റോസ്തോവിനെ ഉപരോധിക്കുമെന്നും മോസ്കോയിലേക്ക് സൈന്യത്തെ അയക്കുമെന്നും പ്രിഗോഷിൻ അറിയിച്ചു. ഷൊയിഗുവിനെയും ജെറാസിമോവിനെയും എതിർത്ത് വാഗ്നറിനൊപ്പം ചേരാൻ റഷ്യക്കാരോട് പ്രിഗോജിൻ ആവശ്യപ്പെട്ടു. യുക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ചും നാശനഷ്ടങ്ങളുടെ കണക്കുകളെക്കുറിച്ചും ഇരുവരും പറയുന്നത് കള്ളമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതൊരു സൈനിക അട്ടിമറിയല്ലെന്നും നീതിക്കായുള്ള പോരാട്ടമെണെന്നുമായിരുന്നു പ്രിഗോഷിന്റെ പ്രഖ്യാപനം.

ഒടുവിൽ പ്രശ്ന പരിഹാരം

വിശ്വസ്തനായ ഒരാളിൽ നിന്ന് തന്നെ വഞ്ചന നേരിടേണ്ടി വന്നിട്ടും പ്രിഗോഷിന് റഷ്യൻ സൈന്യത്തിൽ നിന്ന് വലിയ തിരിച്ചടിയുണ്ടായില്ല. വഞ്ചനയ്ക്ക് കടുത്ത മറുപടിയുണ്ടാകുമെന്ന് പുടിൻ അറിയിച്ചെങ്കിലും ബെലാറസ് പ്രസിഡന്റും ദീർഘകാല സഖ്യകക്ഷിയുമായ അലക്സാണ്ടർ ലുകാഷെങ്കോയും പ്രിഗോഷിനുമായി ചർച്ച നടത്താനാണ് അദ്ദേഹം തീരുമാനിച്ചത്. തുടർന്ന് ഇന്നലെ രാത്രിയോടെ ഒരു വലിയ പ്രതിസന്ധി ഒഴിവാക്കിക്കൊണ്ട് വാഗ്നർ തങ്ങളുടെ മാർച്ചിൽ നിന്ന് പിന്തിരിയുകയായിരുന്നു.

യുക്രെയ്‌ന്റെയും പടിഞ്ഞാറൻ രാജ്യങ്ങളുടെയും പ്രതികരണം

റഷ്യയുടെ മേലധികാരികൾ തന്നെ ഒരു കാര്യങ്ങളും നിയന്ത്രിക്കാൻ പ്രാപ്തിയുള്ളവരല്ലെന്ന് റഷ്യയ്ക്കുള്ളിലെ സംഭവങ്ങൾ കാണിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കി പറഞ്ഞു. റഷ്യയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്കയും നാറ്റോ സഖ്യകക്ഷികളും അറിയിച്ചു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ കാനഡ, ഫ്രാൻസ്, ജർമ്മനി, പോളണ്ട്, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള സഖ്യകക്ഷികളുമായും സംസാരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in