സാമൂഹ്യ- സാമ്പത്തിക രംഗത്ത് ഇന്ത്യയ്ക്കും മുന്നില്‍, ജനാധിപത്യത്തിന് തിരിച്ചടി; വൈരുധ്യങ്ങളുടെ ഷെയ്ഖ് ഹസീന മോഡല്‍

സാമൂഹ്യ- സാമ്പത്തിക രംഗത്ത് ഇന്ത്യയ്ക്കും മുന്നില്‍, ജനാധിപത്യത്തിന് തിരിച്ചടി; വൈരുധ്യങ്ങളുടെ ഷെയ്ഖ് ഹസീന മോഡല്‍

സാമ്പത്തിക രംഗത്തെ കുതിപ്പും, രാഷ്ട്രീയ സ്വാതന്ത്ര്യ മേഖലയിലെ തകർച്ചയുമാണ് ഷെയ്ഖ് ഹസീനയുടെ ഭരണം ബാക്കിവെച്ചത്
Updated on
2 min read

ബംഗ്ലാദേശിനെ പാകിസ്താനില്‍നിന്ന് മോചിപ്പിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച മുജീബുര്‍ റഹ്മാന്റെ പുത്രി. ജീവിതത്തിലും രാഷ്ട്രീയത്തിലും അത്ഭുതകരവും സവിശേഷവുമായിരുന്നു ഷെയ്ഖ് ഹസീനയുടെ രീതി.

രാജ്യം രൂപികരിക്കപ്പെട്ടതുമുതല്‍ 1975 വരെ മുജീബുര്‍ റഹ്മാന്‍ തന്നെയായിരുന്നു ബംഗ്ലാദേശിന്റെ പ്രസിഡന്റ്. 1975 ല്‍ പ്രസിഡന്റിന്റെ വസതിയില്‍ അതിക്രമിച്ചു കയറിയ വിമതര്‍ മുജീബുര്‍ റഹ്മാനെയും അദ്ദേഹത്തിന്റെ മക്കളെയും ബന്ധുക്കളെയും വധിച്ചു. എന്നാല്‍ ഷെയ്ഖ് ഹസീന രക്ഷപ്പെട്ടു. അവര്‍ അന്ന് വിദേശത്തായിരുന്നു. അങ്ങനെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവര്‍ പിന്നീട് ലോകത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന വനിതാ പ്രധാനമന്ത്രിയായി. ബംഗ്ലാദേശിന്റെ തലവര മാറ്റിയ കാലം കൂടിയായിരുന്നു ഷെയ്ഖ് ഹസീനയുടേത്.

ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ സാമ്പത്തികമായും സാമൂഹ്യമായും അരക്ഷിതാവസ്ഥയിലായിരുന്നു രാജ്യമായിരുന്നു ബംഗ്ലാദേശ്. ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്ന്. 1996ലാണ് ഷെയ്ഖ് ഹസീന ആദ്യമായി പ്രധാനമന്ത്രിയാകുന്നത്. പിന്നീട് അധികാരം നഷ്ടപ്പെട്ട ഹസീനയ്ക്ക് പല വധശ്രമങ്ങളെയും അതിജീവിക്കേണ്ടി വന്നു. 2009 ല്‍ അവര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ബംഗ്ലദേശ് വലിയ മാറ്റങ്ങള്‍ക്ക് വിധേയമായത്. സാമ്പത്തിക രംഗത്ത് മാനവിക സൂചികകളിലുമുണ്ടായ കുതിച്ചുചാട്ടമാണ് പിന്നീട് ബംഗ്ലാദേശ് കണ്ടത്.

ഷെയ്ഖ് ഹസീന കുടുംബത്തോടൊപ്പം
ഷെയ്ഖ് ഹസീന കുടുംബത്തോടൊപ്പം
ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടപ്പോള്‍, 1973 ലെ കണക്കനുസരിച്ച് ശിശുമരണ നിരക്ക് 151. 4 ആയിരുന്നു. അന്നത്തെ കണക്കില്‍ ഇന്ത്യയെക്കാള്‍ പിന്നില്‍. എന്നാല്‍ 2022 ല്‍ എത്തുമ്പോള്‍ സ്ഥിതി മാറി. ശിശുമരണ നിരക്ക് നിയന്ത്രിക്കുന്നതില്‍ ഇന്ത്യയെക്കാള്‍ നേട്ടം കൈവരിച്ചു ബംഗ്ലാദേശ്. ശിശു മരണ നിരക്ക് 24.1 ആയി കുറഞ്ഞു. ഇന്ത്യയില്‍ 27.69 ആയിരുന്നു.

2023 ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് മുകളിലെത്തി. ലോകത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളിലൊന്നായി ബംഗ്ലാദേശ്. ലോക ബാങ്കിന്റെ കണക്കനുസരിച്ച് രണ്ടര കോടി ജനങ്ങളാണ് രണ്ട് പതിറ്റാണ്ടിനിടയില്‍ ദാരിദ്ര്യ രേഖയില്‍നിന്ന് പുറത്തു കടന്നത്. സാമ്പത്തിക രംഗത്തെ കുതിച്ചു ചാട്ടം സാമൂഹ്യ മേഖലകളിലും പ്രതിഫലിച്ചു. ശിശുമരണ നിരക്കിലും വലിയ പുരോഗതിയുണ്ടായി. ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടപ്പോള്‍, 1973 ലെ കണക്കനുസരിച്ച് ശിശുമരണ നിരക്ക് 151. 4 ആയിരുന്നു. അന്നത്തെ കണക്കില്‍ ഇന്ത്യയെക്കാള്‍ പിന്നില്‍. എന്നാല്‍ 2022 ല്‍ എത്തുമ്പോള്‍ സ്ഥിതി മാറി. ശിശുമരണ നിരക്ക് നിയന്ത്രിക്കുന്നതില്‍ ഇന്ത്യയെക്കാള്‍ നേട്ടം കൈവരിച്ചു ബംഗ്ലാദേശ്. ശിശു മരണ നിരക്ക് 24.1 ആയി കുറഞ്ഞു. ഇന്ത്യയില്‍ 27.69 ആയിരുന്നു.

വസ്ത്ര ഉത്പാദനമാണ് ബംഗ്ലാദേശിലെ  സാമ്പത്തിക കുതിപ്പിന് കാരണമായത്
വസ്ത്ര ഉത്പാദനമാണ് ബംഗ്ലാദേശിലെ സാമ്പത്തിക കുതിപ്പിന് കാരണമായത്

സാമ്പത്തിക വളര്‍ച്ചയുടെ ചാലകമായി പ്രവര്‍ത്തിച്ചത് വസ്ത്ര വിപണിയായിരുന്നു. സാമ്പത്തിക രംഗത്തുണ്ടായ പുരോഗതി അടിസ്ഥാന സൗകര്യത്തിനും അവര്‍ ഉപയോഗിച്ചു.

എന്നാല്‍ സാമ്പത്തിക - മാനവ വിഭവ ശേഷി സൂചികകളിലെ വളര്‍ച്ച ജനാധിപത്യത്തെ അടിച്ചമര്‍ത്താനാണ് ഷെയ്ക്ക് ഹസീന ഉപയോഗിച്ചത്. തുടര്‍ച്ചയായ വിജയം അവരില്‍ ഏകാധിപത്യ പ്രവണതകള്‍ ശക്തമാക്കി. പാകിസ്താന്‍ അനുകൂലികളെന്ന് കരുതുന്ന ജമാ അത്തെ ഇസ്ലാമിയെ നേരിടുന്നതിന്റെ പേരില്‍ എല്ലാ തരത്തിലുള്ള രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിക്ക് പോലും മല്‍സരിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. പ്രക്ഷോഭകര്‍, ഭീകരരായി മുദ്രകുത്തപ്പെട്ടു. മാധ്യമങ്ങളെ നേരിട്ടു. മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ബംഗ്ലാദേശിന്റെ സ്ഥാനം കുത്തനെ ഇടിഞ്ഞു.

ജനാധിപത്യ പ്രക്ഷോഭകരെ അടിച്ചമർത്തുന്ന സമീപനമാണ് ഷെയ്ഖ് ഹസീന സ്വീകരിച്ചത്.
ജനാധിപത്യ പ്രക്ഷോഭകരെ അടിച്ചമർത്തുന്ന സമീപനമാണ് ഷെയ്ഖ് ഹസീന സ്വീകരിച്ചത്.

180 രാജ്യങ്ങളില്‍ 165 സ്ഥാനമാണ് ബംഗ്ലാദേശിന്. രാഷ്ട്രീയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട എല്ലാ സൂചികകളിലും ഷെയ്ഖ് ഹസീനയുടെ കാലത്ത് ബംഗ്ലാദേശ് താഴോട്ട് പോയി. അതേസമയം സാമ്പത്തിക രംഗത്ത് ഉയര്‍ച്ചയും. അവിടെ തന്നെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്, ശക്തമായ അടിച്ചമര്‍ത്തലിന്റെ അടിത്തറയിലാണ് സാമ്പത്തിക മുന്നേറ്റം ഉണ്ടായതെന്നാണ്. എന്തായാലും പട്ടാളത്തിന്റെ കാര്‍മികത്വത്തില്‍ മത യാഥാസ്ഥിക തീവ്ര വലതുപക്ഷത്തിന് അധികാരത്തിലെത്താനുള്ള പഴുതൊരുക്കിയാണ് ഷെയ്ഖ് ഹസീന നാടുവിട്ടത്.

logo
The Fourth
www.thefourthnews.in