പ്രതീക്ഷ കോണ്‍ഗ്രസിന്റെ യുവതലമുറയില്‍ ; നിലപാട് പറഞ്ഞ് തരൂർ

ബിജെപിയെ എല്ലാ കാലത്തും ശക്തമായി പ്രതിരോധിച്ചു, ഇനിയും അത് തുടരും, 'ബിഗ് ഗൺസിൽ ' പ്രതീക്ഷയില്ല

പാര്‍ട്ടിയിലെ സ്ഥിതികണ്ടതിന് ശേഷമാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ഞാന് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തുന്നത് വഴി പാര്‍ട്ടിലേക്ക് ജനങ്ങളുടെ ശ്രദ്ധ കൊണ്ടുവരാന്‍ സാധിക്കും. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ പേടിക്കേണ്ടതില്ല,

മത്സരം നടത്തുന്നത് എപ്പോഴും പാര്‍ട്ടിക്ക് ഗുണം ചെയ്യും , പക്ഷെ മത്സരിക്കാന്‍ മറ്റാരും ധൈര്യം കാണിച്ചില്ല

ബ്രിട്ടണില്‍ 2019 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 12 സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. സ്ഥാനാര്‍ത്ഥികളെ കേള്‍ക്കുന്നതിലൂടെ പാര്‍ട്ടിക്ക് ഊര്‍ജവും ജനങ്ങളുടെ ഇടയില്‍ താല്‍പര്യം ഉണ്ടാകുമെന്നതായിരുന്നു അവരുടെ സങ്കല്‍പ്പം . അതിനെ കുറിച്ച് ലേഖനം എഴുതിയപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അടുത്ത് പരിചയമില്ലാത്തവരുള്‍പ്പെടെ 100 ഓളം പേര്‍ വിളിക്കുകയും മത്സരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. തനിക്ക് മത്സരിക്കണമെന്നില്ല , പക്ഷെ മത്സരം നടത്തുന്നത് സംഘടനയ്ക്ക് നല്ലതാണെന്നായിരുന്നു അവരോടെല്ലാം പറഞ്ഞത്. പക്ഷെ തിരഞ്ഞെടുപ്പ് നടത്താമെന്ന ഘട്ടമെത്തിയപ്പോള്‍ ആരും മത്സരിക്കാന്‍ ധൈര്യം കാണിച്ചില്ല. അതുകൊണ്ടാണ് താന്‍ മത്സരിക്കാന്‍ തയ്യാറായത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in