FOURTH SPECIAL
യുവത്വം മയക്കുമരുന്നിന് അടിമപ്പെടുന്നോ ? ദ ഫോര്‍ത്ത് അന്വേഷിക്കുന്നു ; രാസലഹരിയുടെ മരണക്കിണര്‍
മദ്യത്തിനും കഞ്ചാവിനുമപ്പുറം സാധാരണ കണ്ടുവരുന്ന മയക്കുമരുന്നുകളേക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന രാസലഹരി മരുന്നുകളാണ് യുവത്വത്തെ കീഴടക്കിയിരിക്കുന്നത്
കോവിഡ് ലോക്ഡൗണിന് ശേഷം മയക്കുമരുന്ന് ഉപയോഗത്തിന്റെ സ്വഭാവത്തില്‍ ഗണ്യമായ മാറ്റം സംഭവിച്ചുവെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടികാട്ടുന്നത്. മദ്യത്തിനും കഞ്ചാവിനുമപ്പുറം സാധാരണ കണ്ടുവരുന്ന മയക്കുമരുന്നുകളേക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന രാസലഹരി മരുന്നുകളാണ് യുവത്വത്തെ കീഴടക്കിയിരിക്കുന്നത്
മനസ്സിന്റെ താളം തെറ്റി ചികിത്സ തേടിയെത്തുന്നരില്‍ പെണ്‍കുട്ടികളുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുണ്ട്. പത്ത് പേര്‍ ലഹരിക്കടിമയായി ചികിത്സ തേടി എത്തുമ്പോള്‍ പത്തില്‍ മൂന്ന് പേരെങ്കിലും രാസ ലരഹരിയുടെ കെണിയിൽപ്പെട്ടവരാണ്. രാസലഹരി മരുന്നിന്റെ ലോകത്തെത്തിയാല്‍ തിരിച്ചു നടത്തം തീര്‍ത്തും പ്രയാസകരമാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഇത്തരം ലഹരിമരുന്നിനടിമപ്പെട്ടവരുടെ ജീവിതകഥ പറയാനുള്ള ശ്രമമാണ് 'രാസലഹരിയുടെ മരണക്കിണർ