സമര മുഖരിതം, ഇസ്മായിൽ ഹാനിയയുടെ ജീവിതം

സമര മുഖരിതം, ഇസ്മായിൽ ഹാനിയയുടെ ജീവിതം

പലസ്തീനികളുടെ ഹീറോ അഹമ്മദ്‌ യാസീനുശേഷം ഭൗതികമായും ആത്മീയമായും ജനമനസ്സുകളിൽ ഇടം നേടിയ നേതാവായിരുന്നു ഇസ്മായിൽ ഹാനിയ
Updated on
4 min read

അറേബ്യൻ ഫുട്ബോൾ അസോസിയേഷന്റെ കളങ്ങളിൽ നിറഞ്ഞുനിന്ന മിഡ്‌ഫീൽഡറാണ് ലോകത്തെ വിറപ്പിച്ച ധീരനായ നേതാവായി ഉയർന്ന ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയ. പലസ്തീൻ പോരാട്ടമുഖത്തെ ചില മിതവാദികൾക്ക്‌ അനഭിമതനായിരുന്നുവെങ്കിലും വളരെ പെട്ടെന്നാണ് അദ്ദേഹം അറബ് ലോകത്തിന്റെ ആധിപത്യത്തിലേക്കു കുതിച്ചുയർന്നത്. പലസ്തീനികളുടെ ഹീറോ അഹമ്മദ്‌ യാസീനുശേഷം ഭൗതികമായും ആത്മീയമായും ജനമനസ്സുകളിൽ ഇടം നേടിയ നേതാവിനെയാണ് ഇസ്രയേൽ സൈന്യം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വകവരുത്തിയത്.

മക്കളും പേരമക്കളും കൊല്ലപ്പെട്ടിട്ടും നിലപാടുകളില്‍ വിട്ടുവീഴ്ചകയില്ലാതെ അചഞ്ചലനായി തുടര്‍ന്ന പോരാളിയെയാണ് പലസ്തീന് നഷ്ടമായത്. നിരവധി തവണ വധശ്രമങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഹാനിയ, ഇന്ന് പക്ഷെ ഡ്രോൺ‌ ആക്രമണത്തിൽ കീഴടങ്ങി.

അഭയാര്‍ഥി ക്യാമ്പില്‍നിന്ന് ഹമാസിന്റെ നേതൃത്വത്തിലേക്ക് ഉയർന്ന ഹാനിയയുടെ ജീവിതം സാഹസികത നിറഞ്ഞതാണ്. ഇസ്രായേൽ ആക്രമണങ്ങളില്‍ മക്കളും പേരമക്കളും കൊല്ലപ്പെട്ടിട്ടും തന്റെ നിലപാടുകളില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാതെ അചഞ്ചലനായി ഹമാസ് നേതൃത്വത്തില്‍ തുടര്‍ന്ന ഹാനിയ, അന്തസ്സോടെ തലയുയർത്തി ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശത്തിനുവേണ്ടിയുള്ള നയതന്ത്ര പോരാട്ടം തുടര്‍ന്നു

അഭയാര്‍ഥി ക്യാമ്പില്‍നിന്ന് ഹമാസിന്റെ നേതൃത്വത്തിലേക്ക് ഉയർന്ന ഹാനിയയുടെ ജീവിതം സാഹസികത നിറഞ്ഞതാണ്. ഇസ്രായേൽ ആക്രമണങ്ങളില്‍ മക്കളും പേരമക്കളും കൊല്ലപ്പെട്ടിട്ടും തന്റെ നിലപാടുകളില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാതെ അചഞ്ചലനായി ഹമാസ് നേതൃത്വത്തില്‍ തുടര്‍ന്ന ഹാനിയ, അന്തസ്സോടെ തലയുയർത്തി ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശത്തിനുവേണ്ടിയുള്ള നയതന്ത്ര പോരാട്ടം തുടര്‍ന്നു. പലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെയും അന്താരാഷ്ട്ര പലസ്തീൻ നയതന്ത്രത്തിന്റെയും തേജസ്സുറ്റ പ്രതീകമായിരുന്നു യഥാർത്ഥത്തിൽ ഹാനിയ.

2006 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന് പലസ്തീന്‍ പ്രധാനമന്ത്രിയായി ഇസ്മായില്‍ ഹനിയ്യ അവരോധിതനായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇസ്മായില്‍ ഹനിയ്യയെ പ്രധാനമന്ത്രി പദവിയില്‍നിന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പുറത്താക്കി. 2006 ജനുവരിയില്‍ നടന്ന പലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഹാനിയ നേതൃത്വം നല്‍കിയ, മാറ്റത്തിന്റെയും പരിഷ്‌കരണത്തിന്റെയും മാനിഫെസ്റ്റോ കൈമുതലാക്കിയ സ്ഥാനാര്‍ഥിപ്പട്ടിക ഭൂരിപക്ഷം നേടുകയും 2006 ഫെബ്രുവരിയില്‍ ഹമാസ് രൂപീകരിച്ച പലസ്തീന്‍ മന്ത്രിസഭയില്‍ അദ്ദേഹം പ്രധാനമന്ത്രിയാവുകയുമായിരുന്നു. 2017 മേയിലാണ് ഹമാസ് പൊളിറ്റിക്കല്‍ ഓഫീസ് മേധാവിയായി ഹാനിയ തെരഞ്ഞെടുക്കപ്പെട്ടത്. ഖത്തർ തലസ്ഥാനമായ ദോഹയിലും ഗാസയിലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഒരേസയമം നടത്തിയ തിരഞ്ഞെടുപ്പിലൂടെ ഹമാസ് ശൂറാ കൗണ്‍സില്‍ 2017 മേയ് ആറിന് ഹാനിയയെ പൊളിറ്റിക്കല്‍ ഓഫീസ് മേധാവിയായി തെരഞ്ഞെടുത്തു. ഹാനിയ ഉൾപ്പെടെ ഏതാനും ഹമാസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ഖത്തറിലേക്കു പോകേണ്ടതായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനു മുൻപുള്ള ദിവസങ്ങളില്‍ റഫ ക്രോസിങ് അടച്ചതിനാല്‍ യാത്ര സാധ്യമായില്ല.

ഗാസയിലെ അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പില്‍ 1962 ജനുവരി 23 ന് ആണ് ഇസ്മായില്‍ ഹനിയയുടെ ജനനം. ഇസ്രയേൽ അധിനിവേശപ്രദേശമായ അസ്ഖലാന്‍ നഗരത്തിനു സമീപത്തെ അല്‍ജൗറ ഗ്രാമത്തില്‍നിന്നുള്ളവരാണ് ഇസ്മായില്‍ ഹനിയയുടെ കുടുംബം. അങ്ങനെയാണ് അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പിലെത്തിയത്

ഗാസയില്‍ മാസങ്ങളായി നിലനിന്ന അരക്ഷിതാവസ്ഥയ്ക്ക് അന്ത്യമുണ്ടാക്കി ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് ഗാസയില്‍ സുരക്ഷാ വകുപ്പ് കേന്ദ്രങ്ങള്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് 2007 ജൂണ്‍ 14 ന് ഹാനിയയെ പ്രധാനമന്ത്രി പദത്തില്‍നിന്ന് പലസ്തീന്‍ പ്രസിഡന്റ് പുറത്താക്കി. ഈ തീരുമാനം ഹാനിയ നിരാകരിക്കുകയും ഗാസ ആസ്ഥാനമായി, പിരിച്ചുവിടപ്പെട്ട സര്‍ക്കാര്‍ എന്ന് വിളിക്കപ്പെടുന്ന ഗവണ്‍മെന്റില്‍ പ്രധാനമന്ത്രി പദത്തില്‍ തുടരുകയും ചെയ്തു. പലസ്തീന്‍ അതോറിറ്റിയുമായി ദേശീയ അനുരഞ്ജനത്തിന്റെ കവാടം തുറക്കാന്‍ ഹാനിയയ്ക്കു താല്‍പ്പര്യമുണ്ടായിരുന്നു. അനുരഞ്ജനത്തിന്റെ ഭാഗമായി, പിരിച്ചുവിടപ്പെട്ട ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി പദം ഉപേക്ഷിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി 2014 ജൂണ്‍ രണ്ടിന് അക്കാദമിക വിദഗ്ധന്‍ റാമി അല്‍ഹംദല്ലയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു.

ഗാസയിലെ അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പില്‍ 1962 ജനുവരി 23 ന് ആണ് ഇസ്മായില്‍ ഹനിയയുടെ ജനനം. ഇസ്രയേൽ അധിനിവേശപ്രദേശമായ അസ്ഖലാന്‍ നഗരത്തിനു സമീപത്തെ അല്‍ജൗറ ഗ്രാമത്തില്‍നിന്നുള്ളവരാണ് ഇസ്മായില്‍ ഹനിയയുടെ കുടുംബം. അങ്ങനെയാണ് അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പിലെത്തിയത്. യു എന്‍ റിലീഫ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അല്‍അസ്ഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സെക്കൻഡറി പൂര്‍ത്തിയാക്കി. 1987 ല്‍ ഗാസ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. അറബിക് സാഹിത്യത്തില്‍ അവിടെനിന്ന് ബിരുദം നേടി.

സമര മുഖരിതം, ഇസ്മായിൽ ഹാനിയയുടെ ജീവിതം
ഗോലാന്‍കുന്ന് ആക്രമണം ഇസ്രയേൽ- ഹിസബുള്ള യുദ്ധത്തിന് വഴിയൊരുക്കുമോ? ഭീതിയിൽ പശ്ചിമേഷ്യ, മുന്നറിയിപ്പുമായി ഇറാൻ

സര്‍വകലാശാലാ പഠനകാലത്ത് ഫുട്ബോൾ ഉൾപ്പെടെയുള്ള സ്‌പോര്‍ട്‌സ് ഇനങ്ങളിൽ തല്പരനായിരുന്നു. ദേശീയ ഫുട്ബാൾ ടീമിലെ മികച്ച മിഡ്‌ ഫീൽഡർ കൂടിയായ ഹാനിയ, സ്റ്റുഡന്റ്‌സ് യൂനിയന്‍ കൗണ്‍സിലില്‍ സജീവ അംഗമായും പൊടുന്നനെ ഉയര്‍ന്നു. ഗാസ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഏതാനും ഫാക്കൽറ്റികളിൽ സേവനമനുഷ്ഠിച്ച ഹാനിയ 1992 ല്‍ യൂനിവേഴ്‌സിറ്റി ഡീന്‍ ആയി മാറി. ഹമാസ് സ്ഥാപകന്‍ ശൈഖ് അഹമ്മദ് യാസീനെ ഇസ്രായിൽ തടവറയിൽനിന്ന് മോചിപ്പിച്ചതിനെത്തുടര്‍ന്ന് 1997 ല്‍ അദ്ദേഹത്തിന്റെ ഓഫിസ് മേധാവിയായും ഹാനിയ പ്രവര്‍ത്തിച്ചു. അഹമ്മദ്‌ യാസീൻ അക്ഷരാർത്ഥത്തിൽ ഹാനിയയുടെ ഗുരുവായി. ശൈഖ് അഹമ്മദ് യാസീനെ 2004 ല്‍ ഇസ്രയേല്‍ വധിക്കുകയായിരുന്നു.

2018 ജനുവരി 31ന് ഹാനിയയെ അമേരിക്കന്‍ വിദേശ മന്ത്രാലയം ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള തീരുമാനം കാരണം അമേരിക്കയും പലസ്തീനികളും തമ്മിലുള്ള ബന്ധം വഷളായ കാലത്താണ് ഹാനിയയെ അമേരിക്ക ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്

പലസ്തീന്‍ - ഇന്‍തിഫാദ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ 1987 ല്‍ ഹാനിയയെ ആദ്യമായി ഇസ്രയേല്‍ അറസ്റ്റ് ചെയ്തു. 18 ദിവസം അന്ന് ജയിലില്‍ കഴിഞ്ഞു. 1988 ല്‍ രണ്ടാമതും ഇസ്രയേല്‍ അറസ്റ്റ് ചെയ്തു. ഇത്തവണ ആറുമാസം തടവറയിൽ കഴിയേണ്ടിവന്നു. ഹമാസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന ആരോപണമുന്നയിച്ച് 1989 ല്‍ മൂന്നാമതും അദ്ദേഹത്തെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു. മൂന്നു വര്‍ഷം തുറുങ്കലിലടച്ച ഹാനിയയെ പിന്നീട് ദക്ഷിണ ലെബനോനിലെ മറജ് അല്‍സുഹൂര്‍ പ്രദേശത്തേക്ക് ഇസ്രയേല്‍ നാടുകടത്തി. ഒരു വർഷം വിപ്രവാസം. അതുകഴിഞ്ഞ് ഓസ്‌ലോ കരാര്‍ പ്രാബല്യത്തിൽ വന്നതോടെ ഹാനിയ ഗാസയിലേക്കു മടങ്ങുകയും ഗാസ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ബ്ലോക്ക് തലവനാവുകയും ചെയ്തു.

2003 സെപ്റ്റംബറിലുണ്ടായ വധശ്രമത്തില്‍ ഹാനിയയ്ക്കു കൈക്ക് പരുക്കേറ്റിരുന്നു. ശൈഖ് അഹ്മദ് യാസീന്‍ അടക്കമുള്ള ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഹാനിയയെ 2006 ഒക്‌ടോബര്‍ 14 ന് ഗാസയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഇസ്രായേല്‍ തടഞ്ഞു. ഹമാസ്, ഫത്താഹ് ഗ്രൂപ്പുകള്‍ തമ്മിലെ സായുധ സംഘട്ടനത്തിനിടെ 2006 ഒക്‌ടോബര്‍ 20നു ഹാനിയ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പുണ്ടായി. ഗാസയില്‍ അദ്ദേഹത്തിന്റെ വീട് ലക്ഷ്യമിട്ട് പലതവണ ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ നടത്തി. ഹാനിയയെ വധിക്കുക തന്നെയായിരുന്നു ലക്ഷ്യം.

2018 ജനുവരി 31ന് ഹാനിയയെ അമേരിക്കന്‍ വിദേശ മന്ത്രാലയം ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള തീരുമാനം കാരണം അമേരിക്കയും പലസ്തീനികളും തമ്മിലുള്ള ബന്ധം വഷളായ കാലത്താണ് ഹാനിയയെ അമേരിക്ക ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.

സമര മുഖരിതം, ഇസ്മായിൽ ഹാനിയയുടെ ജീവിതം
ഇറാനിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ്; ആരാണ് ഇസ്മായിൽ ഹനിയ?

ഹാനിയയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ അപലപനീയവും പരിഹാസ്യവുമെന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് കമാൻഡര്‍ മുഹമ്മദ് അല്‍ദീഫ് തൂഫാന്‍ അല്‍അഖ്‌സ ഓപ്പറേഷന്‍ പ്രഖ്യാപിക്കുകയും ഇസ്രയേലിനുനേരെ കര, വ്യോമ, കടൽ ആക്രമണം നടത്തുകയും ചെയ്തു. ഗാസയ്ക്കു സമീപമുള്ള ജൂതക്കുടിയേറ്റ കോളനികളില്‍ ഹമാസ് പോരാളികള്‍ നുഴഞ്ഞുകയറി. ഇതിനു തിരിച്ചടിയായി ഗാസയ്ക്കു സമീപമുള്ള കുടിയേറ്റ കോളനികള്‍ ഒഴിപ്പിച്ച ഇസ്രായേല്‍ ഗാസയ്ക്കു നേരെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഹമാസ് നേതാക്കളുടെ വീടുകള്‍ ലക്ഷ്യമിട്ടും ഗാസയിലെ വിവിധ കേന്ദ്രങ്ങള്‍ക്കു നേരെയും അവർ ആക്രമണങ്ങള്‍ നടത്തി.

അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്ന സ്‌കൂളിലുള്ള സമയം നോക്കി ഹാനിയയുടെ പേരമകളെ ലക്ഷ്യമിട്ട് 2023 നവംബര്‍ 10 ന് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. പത്തു ദിവസത്തിനുശേഷം ഹാനിയയുടെ പേരമകനെ വീടിനു നേരെ വ്യോമാക്രമണം നടത്തി ഇസ്രായേല്‍ കൊലപ്പെടുത്തി. ഹമാസ് അംഗങ്ങളുമായി ആശയവിനിമയം നടത്തിയെന്ന ആരോപണം ഉന്നയിച്ച് ഹാനിയയുടെ സഹോദരിമാരില്‍ ഒരാളെ ബീര്‍ അല്‍സബ്അ് നഗരത്തിനു സമീപം വെച്ച് 2024 ഏപ്രില്‍ ഒന്നിന് ഇസ്രായേല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിന് ഹാനിയയുടെ മൂന്നു മക്കളെയും അഞ്ചു പേരമക്കളെയും നിർദയം കൊലപ്പെടുത്തി. പെരുന്നാൾ ദിവസം ഇവര്‍ സഞ്ചരിച്ച വാഹനം ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തുകയായിരുന്നു. ഏതായാലും ഇറാൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിനിടെ സംഭവിച്ച ഹമാസ് നേതാവിന്റെ വധം, മധ്യപൂർവദേശത്ത് പുതിയ കലാപങ്ങൾക്കു വഴി മരുന്നിടും എന്നുറപ്പ്.

logo
The Fourth
www.thefourthnews.in