FOURTH SPECIAL
നിശ്ചയദാർഢ്യത്തിന്റെ റാംപിലൂടെ ശാരദാ ദേവിയുടെ യാത്ര
വെല്ലുവിളികളെ മറികടന്ന് അക്കാദമിക് മികവ് സ്വന്തമാക്കിയ ശാരദ ഇനി ഡോ. ശാരദാദേവി
ഭിന്നശേഷി സൗഹൃദമെന്ന് മേനി പറയുമ്പോഴും അത്ര സൗഹൃദത്തോടെയാണോ സമൂഹം പരിമിതികളുള്ളവരോട് പെരുമാറുന്നത്? അവർക്ക് വേണ്ട സൗകര്യങ്ങളും സംവിധാനങ്ങളും കൃത്യമായി ലഭിക്കപ്പെടുന്നുണ്ടോ എന്നത് ബന്ധപ്പെട്ട മേലധികാരികൾ ഉറപ്പു വരുത്തുന്നുണ്ടോ? എന്തൊക്കെ മാറ്റങ്ങളാണ് ഭിന്നശേഷി മേഖലയിൽ കൊണ്ടു വരേണ്ടതെന്നും, എന്തൊക്കെയാണ് അവരുടെ ആവശ്യങ്ങൾ എന്നതും ചർച്ച ചെയ്യപ്പെടുകയോ പരിഗണിക്കപ്പെടുകയോ ചെയ്യുന്നുണ്ടോ?
പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച്, വെല്ലുവിളികളെ നേരിട്ട് സ്വന്തം അക്കാദമിക് സ്വപ്നങ്ങളെ പിന്തുടർന്നെത്തിയ ശാരദ പറയുന്നു ഡോക്ടർ ശാരദാ ദേവി ആയ വഴികൾ.