'ചുറ്റും നിലവിളികള്‍, മുന്നിലൂടെ മൃതദേഹങ്ങള്‍ ഒഴുകിനീങ്ങുന്നു'; വിറങ്ങലിച്ച് ചൂരല്‍മല നിവാസികള്‍

'ചുറ്റും നിലവിളികള്‍, മുന്നിലൂടെ മൃതദേഹങ്ങള്‍ ഒഴുകിനീങ്ങുന്നു'; വിറങ്ങലിച്ച് ചൂരല്‍മല നിവാസികള്‍

ചൂരല്‍മലയില്‍നിന്ന് ചുറ്റും നിലവിളികളാണ്. ചെളിയില്‍ പുതഞ്ഞ് നില്‍ക്കുന്നവര്‍, അതിവേഗം ഒഴുകുന്ന പുഴയിലൂടെ ഒലിച്ചുപോവുന്നവര്‍, അതില്‍ ചിലത് മൃതദേഹങ്ങളാണ്. രക്ഷയ്ക്കുവേണ്ടി യാചിക്കുന്ന നിരവധിപേര്‍ വേറെ
Updated on
2 min read

''ഞങ്ങള്‍ നില്‍ക്കുന്നതിനു മുന്നിലൂടെ മൃതദേഹങ്ങൾ ഒഴുകി നീങ്ങുന്നുണ്ട്. അത് പിടിച്ചുകയറ്റാന്‍ പോലുമാവുന്നില്ല. എന്റെ ഏട്ടന്റെ മകള്‍ അടിയില്‍ പെട്ടിട്ടുണ്ട്. എവിടെയാണെന്ന് അറിയില്ല. ഒലിച്ചുപോയോയെന്ന് അറിയില്ല. ആരും സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല,'' ചൂരല്‍മലയുടെ സമീപവാസിയായ ഷെരീഫ് പറയുന്നു.

പുലർച്ചെ രണ്ടിന് ഉരുള്‍പൊട്ടിയതറിഞ്ഞ് ചൂരല്‍മല പ്രദേശത്ത് പുറപ്പെട്ടതാണ് ഷെരീഫ്. ''ആളുകള്‍ക്കായി തിരയുമ്പോഴാണ് അടുത്ത ഉരുള്‍പൊട്ടിയത്. അതോടെ ഞങ്ങള്‍ നോക്കിനിക്കുന്ന സ്ഥലം പോലും പോയി. ചൂരല്‍മലയും മുണ്ടൈക്കൈ ടൗണിലും ഇനി ഒന്നും ബാക്കിയില്ല,'' ഷെരീഫ് കൂട്ടിച്ചേർത്തു.

''ഇത് പുത്തുമല പോലെയല്ല. ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല. ചുറ്റും കൈയും കാലും കിടക്കുന്നുണ്ട്. ആരുടെയാണെന്ന് അറിയില്ല. തല പോലുമില്ലാത്ത ആളുകളെ പെറുക്കിയെടുക്കുന്നുണ്ട്. ചൂരല്‍മലയിലെ അവസ്ഥയാണിത്. മുണ്ടക്കൈയിലാണ് ഉരുള്‍ പൊട്ടിയത്. അങ്ങോട്ടെത്താന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല,''

രാജന്‍, പുത്തുമല ഉരുള്‍പെട്ടലില്‍ ജീവന്‍ തിരിച്ച് കിട്ടിയ രാജൻ രക്ഷാപ്രവർത്തനത്തിലാണ്

ചൂരല്‍മലയില്‍നിന്ന് ചുറ്റും നിലവിളികളാണ്. ചെളിയില്‍ പുതഞ്ഞുനില്‍ക്കുന്നവര്‍, അതിവേഗം ഒഴുകുന്ന പുഴയിലൂടെ ഒലിച്ചുപോവുന്നവര്‍, അതില്‍ ചിലത് മൃതദേഹങ്ങളാണ്. രക്ഷയ്ക്കുവേണ്ടി യാചിക്കുന്നവരെ പോലും നിസ്സാഹയനായി കാണേണ്ടി വന്നു.

''ഇത് പുത്തുമല പോലെയല്ല. ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. ചുറ്റും കൈയും കാലും കിടക്കുന്നുണ്ട്. ആരുടെയാണെന്ന് അറിയില്ല. തല പോലുമില്ലാത്ത ആളുകളെ പെറുക്കിയെടുക്കുന്നുണ്ട്. ചൂരല്‍മലയിലെ അവസ്ഥയാണിത്. മുണ്ടക്കൈയിലാണ് ഉരുള്‍ പൊട്ടിയത്. അങ്ങോട്ട് എത്താന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല,'' രാജന്‍ പറയുന്നു. പുത്തുമല ഉരുള്‍പെട്ടലില്‍ ജീവന്‍ തിരിച്ച് കിട്ടിയ രാജന്‍ ഇപ്പോള്‍ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്.

'ചുറ്റും നിലവിളികള്‍, മുന്നിലൂടെ മൃതദേഹങ്ങള്‍ ഒഴുകിനീങ്ങുന്നു'; വിറങ്ങലിച്ച് ചൂരല്‍മല നിവാസികള്‍
വയനാട് ദുരന്തത്തിന്റെ ആഘാതം ഊഹിക്കാന്‍പോലും കഴിയാത്തത്; മൃതദേഹങ്ങള്‍ ലഭിക്കുന്നത് കിലോമീറ്റുകള്‍ അകലെനിന്ന്

മുണ്ടക്കൈയില്‍ ചൂരല്‍മല വാര്‍ഡ്‌മെമ്പര്‍ നൂറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിക്കിടക്കുകയാണ്. ''എത്രയും പെട്ടെന്ന് ഹെലികോപ്റ്റർ ഇവിടെയെത്തിയാല്‍ കുറേപ്പേരെ രക്ഷപ്പെടുത്താം. വീടുകളില്‍ നിന്നെല്ലാം ഇപ്പോഴും കരച്ചില്‍ കേള്‍ക്കാം. വലിയ പാറകള്‍ വന്ന് വീടിന് മുകളില്‍ വീണിരിക്കുകയാണ്. അവിടെയുള്ള പലര്‍ക്കും ജീവനുണ്ട്. അവര്‍ നിലവിളിച്ചിട്ടും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഞാനുള്‍പ്പെടെ നൂറ്റമ്പത് പേരെങ്കിലും ഇവിടെ കിടുങ്ങിക്കിടക്കുകയാണ്. എത്രയും പെട്ടെന്ന് ഹെലികോപ്ടര്‍ എത്തണം. ഞങ്ങളെ രക്ഷിക്കണം,'' നൂറുദ്ദീന്‍ പറയുന്നു.

നേരം ഇരുട്ടിവെളുത്ത് നോക്കുമ്പോഴാണ് മുന്നില്‍ നടക്കുന്നതെല്ലാം പലര്‍ക്കും വ്യക്തമായത്. അപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി അവര്‍ക്ക് മനസ്സിലാവുന്നത്. വെളിച്ചം വീണപ്പോഴേക്കും അന്നേവരെ അവിടെയുണ്ടായിരുന്നതെല്ലാം പോയിരുന്നു

രണ്ട് മണിക്ക് ഉറക്കത്തില്‍ എന്താണ് സംഭവിച്ചതെന്ന് രക്ഷപ്പെട്ടവര്‍ക്ക് അറിയില്ല. ''ചുറ്റും ചെളിയാണ്. വെള്ളവും. എന്റെ പെങ്ങളുടെ കുട്ടി ഉള്‍പ്പെടെ അതില്‍ പെട്ടിട്ടുണ്ട്. ഇപ്പോഴും കിട്ടിയിട്ടില്ല,'' ചൂരല്‍മലയിലെ ഷംനാസ് പറയുന്നു.

"മക്കളും ഞാനും എല്ലാം വെള്ളത്തില്‍ മുങ്ങി ഒന്ന് പൊന്തി. എന്തോ ഭാഗ്യത്തിന് മരക്കൊമ്പില്‍ പിടുത്തം കിട്ടിയപാടz ബാക്കിയുണ്ടായിരുന്ന ഒരു മുറിയിലേക്ക് കയറി. ആദ്യത്തെ ഉരുളിന്. പിന്നെ കുറേപ്പെരെല്ലാം ചേര്‍ന്ന് ഒരു വീട്ടിലേക്ക് മാറി. അവിട്ന്ന് വസ്ത്രം മാറ്റിയപ്പഴേക്കും രണ്ടാമത്തെ പൊട്ടല്‍ പൊട്ടി. ആ വീട്ടിലുണ്ടായിരുന്ന ആറേഴു പേരെ പിന്നെ കണ്ടിട്ടില്ല. ഞങ്ങള് മക്കളുമൊക്കെയായി എങ്ങനെയൊക്കെയോ തുണിയൊക്കെയിട്ട് വേറൊരു വീടിന്റെ മേലെക്കേറി നിന്നു. അങ്ങനെയാണ് രക്ഷപെട്ടത്,'' അപകടത്തില്‍ പരിക്കേറ്റ് വിംസ് ആശുപത്രിയില്‍ കഴിയുന്ന വിമലയുടെ പ്രതികരണം.

നേരം ഇരുട്ടിവെളുത്ത് നോക്കുമ്പോഴാണ് മുന്നില്‍ നടക്കുന്നതെല്ലാം പലര്‍ക്കും വ്യക്തമായത്. അപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി അവര്‍ക്ക് മനസ്സിലാവുന്നത്. വെളിച്ചം വീണപ്പോഴേക്കും അന്നേവരെ അവിടെയുണ്ടായിരുന്നതെല്ലാം പോയിരുന്നു. പകരം ചെളിയും വെള്ളവും പാറക്കൂട്ടങ്ങളും മാത്രമായി.

logo
The Fourth
www.thefourthnews.in