പെണ്ണൊരുമയില്‍ നാടന്‍ കലകള്‍

പെണ്ണൊരുമയില്‍ നാടന്‍ കലകള്‍

ആഘോഷങ്ങളില്‍ അരങ്ങേറാറുള്ള നാടന്‍ കലാരൂപങ്ങള്‍ സ്ത്രീകളിലൂടെയും കുട്ടികളിലൂടെയും തിരിച്ച് പിടിക്കുകയാണ് പെണ്‍ കൂട്ടായ്മകള്‍
Updated on
1 min read

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ പ്രചാരത്തിലുള്ള നാടന്‍ കലകള്‍ സ്ത്രീ കൂട്ടായ്മകള്‍ ഏറ്റെടുക്കുകയാണ്. അന്യം നിന്ന് കൊണ്ടിരിക്കുന തച്ചോളിക്കളി, പൂരക്കളി, കോല്‍ക്കളി, മാപ്പിളക്കളി, ചുമട്ട് കളി തുടങ്ങിയ ആഘോഷങ്ങളില്‍ അരങ്ങേറാറുള്ള നാടന്‍ കലാരൂപങ്ങള്‍ സ്തീകളിലൂടെയും കുട്ടികളിലൂടെയും തിരിച്ച് പിടിക്കുകയാണ് പെണ്‍ കൂട്ടായ്മകള്‍.

വടക്കേമലബാറില്‍ പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഭഗവതിക്കാവുകളില്‍ മീനമാസത്തില്‍ പുരുഷന്മാര്‍ മാത്രം അവതരിപ്പിക്കുന്ന കേരളത്തിലെ പ്രാചീനോത്സവങ്ങളിലൊന്നായ പൂരക്കളിയും ഈ സ്ത്രീ കൂട്ടായ്മ ഏറ്റെടുത്തു. അന്യം നിന്ന് പോകുന്ന നാടന്‍ കലകള്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കൊപ്പം ഇവര്‍ക്ക് ഇതൊരു വരുമാന മാര്‍ഗം കൂടിയാണ്.

logo
The Fourth
www.thefourthnews.in