INDEPENDENCE DAY
വരിക വരിക സഹജരേ.. ഓർമയിൽ അംശി നാരായണപിള്ള
സ്വാതന്ത്ര്യാനന്തരം അംശി നാരായണപിള്ളയെന്ന ധീരദേശാഭിമാനിക്ക് നേരിടേണ്ടി വന്നത് അവഗണന
സ്വാതന്ത്ര്യസമര കാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ഗാനമാണ് ''വരിക വരിക സഹജരേ
വലിയ സഹന സമരമായ് കരളുറച്ച് കൈകള്‍ കോര്‍ത്ത്
കാല്‍നടയ്ക്കു പോക നാം''. 1930ൽ വടരകയിൽ നിന്ന് പയ്യന്നൂർ വരെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി നാരായണപിള്ള ഈ ഗാനം രചിച്ചത്. ഇന്നും സമരരംഗത്തുള്ളവർക്ക് ആവേശം നൽകുന്നതിൽ ഈ ഗാനം വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ സ്വാതന്ത്ര്യാനന്തരം അംശി നാരായണപിള്ളയെന്ന ധീരദേശാഭിമാനിക്ക് നേരിടേണ്ടി വന്നത് അവഗണനയാണ്.