slogan
slogan

ആവേശം പകര്‍ന്ന മുദ്രാവാക്യങ്ങള്‍...

സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉയര്‍ത്തിവിട്ട മുദ്രാവാക്യങ്ങളുട സ്വാധീനം ഏറെയായിരുന്നു.
Updated on
2 min read

ആവേശം പകര്‍ന്ന മുദ്രാവാക്യങ്ങള്‍...

സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ രാജ്യത്തെ സ്വാധീനിച്ച നിരവധി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. സമരത്തിന് ആവേശം പകര്‍ന്നും ആളെക്കൂട്ടിയും മുദ്രാവാക്യങ്ങള്‍ നാടാകെ പടരുകയായിരുന്നു.

ഡൂ ഓര്‍ ഡൈ

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തോട് അനുബന്ധിച്ച് മഹാത്മാ ഗാന്ധി സൃഷ്ടിച്ചതാണ് ഈ മുദ്രാവാക്യം.1942ല്‍ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ വേണ്ടി ഗാന്ധി രൂപം കൊടുത്തതാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. ഇതിന്റെ ഭാഗമായി മുംബൈയില്‍ നടന്ന സമ്മേളനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് 'കരോ യാ മാരോ' എന്ന് ആഹ്വാനം ചെയ്തത്.

പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി 1965ല്‍ ഉത്തര്‍ പ്രദേശില്‍ പൊതുസമ്മേളനത്തോട് സംസാരിക്കവെയാണ് ഈ വാചകം പറയുന്നത്. പാക്കിസ്താന്‍ ഇന്ത്യയെ ആക്രമിക്കുന്ന സമയമായിരുന്നു അത്.


നിങ്ങള്‍ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാം...

സ്വാതന്ത്ര്യത്തിനായി കൊതിച്ച ഒരു ജനതയുടെ ആത്മ്മവീര്യത്തെ ഉണര്‍ത്തുന്നതായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ ഓരോ വാക്കുകളും. തീവ്ര നിലപാടുമായി മുന്നോട്ട് നീങ്ങിയ നേതാജി, യുവാക്കളെ അണിനിരത്തി ആരംഭിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ 1944ലെ ബര്‍മ സമ്മേളനത്തില്‍ നടത്തിയ ആവേശകരമായ പ്രസംഗത്തിലെ വാക്കുകളാണ് ഇത്.

സ്വരാജ്യം എന്റെ ജന്മാവകാശമാണ് ഞാന്‍ അത് നേടും...

സ്വരാജ്യത്തിന്റെ പതാക വാഹകനായ ബാലഗംഗാധര തിലക്, 1916ല്‍ ബെല്‍ഗാമില്‍ നടന്ന ബോംബെ സ്റ്റേറ്റ് പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സിലെ പ്രസംഗത്തിലാണ് ഈ വരികള്‍ പറയുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കന്മാരിലൊരാളായ ബാലഗംഗാധര തിലക് മഹാത്മാ ഗാന്ധിയെ ആദ്യമായി കാണുന്നത് സമ്മേളനത്തില്‍ വച്ചായിരുന്നു. ആധുനിക ഇന്ത്യയുടെ ശില്‍പ്പിയെന്നാണ് അദ്ദേഹത്തെ ഗാന്ധി വിശേഷിപ്പിച്ചത്.

ഇന്‍ക്വിലാബ് സിന്ദാബാദ്

'വിപ്ലവം നീണാള്‍ വാഴട്ടെ' എന്നര്‍ത്ഥമുള്ള ഈ മുദ്രാവാക്യമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രചാരം നേടിയിട്ടുള്ളത്. ഉറുദു കവിയായ മൗലാനാ ഹസ്രത് മൊഹനിബാണ് ഇതിന്റെ സൃഷ്ടാവ്. എന്നാല്‍ ഭഗത് സിങാണ് ഇന്ത്യയില്‍ ഈ മുദ്രാവാക്യത്തിന് പ്രചാരം നല്‍കിയത്. 1920ന്റെ അവസാനത്തോടെയാണ് ഇന്ത്യയില്‍ ഈ മുദ്രാവാക്യം പ്രശസ്തമാകുന്നത്. ഭഗത് സിങ് അംഗമായിരുന്ന ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസിയേഷന്റെ ഔദ്യോഗിക മുദ്രാവാക്യവുമായിരുന്നു ഇന്‍ക്വിലാബ് സിന്ദാബാദ്.

സൈമണ്‍ ഗോ ബാക്ക്

പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന ലാലാ ലജ്പത് റായിയാണ് 'സൈമണ്‍ ഗോ ബാക്ക്' എന്ന മുദ്രാവാക്യം സൃഷ്ടിച്ചത്. 1928ല്‍ ഭരണഘടന പരിഷ്‌കരണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാര്‍ സൈമണ്‍ കമ്മീഷനെ ഇന്ത്യയിലേക്ക് അയക്കാന്‍ തീരുമാനിച്ചു. അതിനെതിരായി ഉയര്‍ന്നതാണീ മുദ്രാവാക്യം.

ജയ് ഹിന്ദ്

സുഭാഷ് ചന്ദ്രബോസാണ് ഈ മുദ്രാവാക്യം അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ദേശീയ മുദ്രാവാക്യമായി ജയ് ഹിന്ദ് അംഗീകരിക്കപ്പെട്ടു.

വന്ദേ മാതരം

ജയ് ഹിന്ദ് പോലെ തന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യ ഒരുപാട് കേട്ട മുദ്രാവാക്യമാണ് ഇതും. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം എന്ന നോവലിലെ ഗാനമാണ് വന്ദേ മാതരം. അമ്മയുടെ മുന്നില്‍ ശിരസ് നമിക്കുന്നു എന്ന അര്‍ത്ഥം വരുന്ന ബംഗാളി വരികളാണ് ഇത്. നാടിനോടുള്ള സ്നേഹം തുടിക്കുന്ന വരികള്‍ക്ക് ഈണം പകര്‍ന്നത് രബീന്ദ്രനാഥ ടാഗോര്‍ ആയിരുന്നു.

സത്യമേവ ജയതേ

മദന്‍ മോഹന്‍ മാളവ്യയാണ് മുണ്ഡകോപനിഷത്തിലെ ഈ വാചകം അവതരിപ്പിക്കുന്നത്. 1918ല്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ അണികളെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജയ് ജവാന്‍ ജയ് കിസാന്‍

ഇന്ത്യയുടെ രണ്ടാം പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി 1965 ല്‍ ഉത്തര്‍ പ്രദേശില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഈ വാചകം പറയുന്നത്. പാക്കിസ്താന്‍ ഇന്ത്യയെ ആക്രമിക്കുന്ന സമയമായിരുന്നു അത്.

പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യുന്ന സൈനികര്‍ക്കും, ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാന്‍ കൃിഷിക്കാര്‍ക്കും ആവേശം പകരുകയായിരുന്നു ലക്ഷ്യം.

ആരാം ഹറാം ഹേ

വിശ്രമം നിഷിദ്ധമാണെന്ന ഈ വാക്കുകള്‍ ഇന്നും ഏറെ പ്രസക്തമാണ്. സ്വാതന്ത്ര്യത്തിനായി ഇടതടവില്ലാതെ പ്രവര്‍ത്തിക്കണമെന്ന് ജനങ്ങളെ ഓര്‍മപ്പെടുത്തുകയായിരുന്നു മൂന്നുവട്ടം പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു.

logo
The Fourth
www.thefourthnews.in