സ്വേച്ഛാധിപത്യ ലോകത്തെ സ്വാതന്ത്ര്യ ബോധം വിഷയമാക്കി 'ആസാദി'; അരുന്ധതി റോയിക്ക് യൂറോപ്യൻ ഉപന്യാസ പുരസ്‌കാരം

സ്വേച്ഛാധിപത്യ ലോകത്തെ സ്വാതന്ത്ര്യ ബോധം വിഷയമാക്കി 'ആസാദി'; അരുന്ധതി റോയിക്ക് യൂറോപ്യൻ ഉപന്യാസ പുരസ്‌കാരം

ലൈഫ് ടൈം അച്ചീവ്‌മെന്റ് വിഭാഗത്തിലാണ് പുരസ്‌കാരം
Updated on
1 min read

പ്രശസ്ത ഇന്ത്യൻ എഴുത്തുകാരിയും ബുക്കർ സമ്മാന ജേതാവുമായ അരുന്ധതി റോയിക്ക് യുറോപ്യൻ ഉപന്യാസ പുരസ്‌കാരം. ലൈഫ് ടൈം അച്ചീവ്‌മെന്റ് വിഭാഗത്തിലാണ് പുരസ്‌കാരം. ആസാദി എന്ന ലേഖന സമാഹാരത്തിന്റെ ഫ്രഞ്ച് വിവർത്തനമാണ് അരുന്ധതി റോയിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ചാൾസ് വെയ്‌ലോൺ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.

പൊതുവിടത്തിലും സ്വകാര്യയിടത്തിലും ഭാഷാപരമായും ആവശ്യമായ സൂക്ഷ്മതകളെപ്പറ്റി പുസ്തകത്തിൽ പ്രതിപാദിക്കുന്നു

സെപ്റ്റംബറിൽ സ്വിറ്റ്സർലൻഡിലെ ലോസാനയിൽ നടക്കുന്ന ചടങ്ങിൽ അരുന്ധതി റോയ് സമ്മാനം ഏറ്റുവാങ്ങും. ഏകദേശം 18 ലക്ഷം രൂപയാണ് സമ്മാനത്തുക. വളരുന്ന സ്വേച്ഛാധിപത്യത്തിന്റെ ലോകത്ത് ഉണ്ടാകേണ്ട സ്വാതന്ത്ര്യ ബോധത്തെക്കുറിച്ചാണ് ആസാദിയിൽ അരുന്ധതി റോയ് പറയുന്നത്. പൊതുവിടത്തിലും സ്വകാര്യയിടത്തിലും ഭാഷാപരമായും ആവശ്യമായ സൂക്ഷ്മതകളെപ്പറ്റിയും നിലവിലെ സാഹചര്യത്തിൽ ഫിക്ഷന്റെയും ഭാവനകളുടെയും പങ്കിനെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

മനുഷ്യന്റെ ചിന്താഗതികളെ വികസിപ്പിക്കാനും അവ പ്രചരിപ്പിക്കാനും ഉതകുന്ന രചനകളെയാണ് ചാൾസ് വെയ്‌ലോൺ ഫൗണ്ടേഷൻ അവാർഡിനായി തിരഞ്ഞെടുക്കാറുള്ളത്. അലക്‌സാണ്ടർ സിനോവീവ്, എഡ്ഗർ മോറിൻ, ഷ്‌വെറ്റൻ ടോഡോറോവ്, അമിൻ മലൂഫ്, സിരി ഹസ്റ്റ്‌വെഡ്, അലസ്സാൻഡ്രോ ബാരിക്കോ, ജീൻ സ്റ്റാറോബിൻസ്‌കി, ഈസോ കാമാർട്ടിൻ, പീറ്റർ വോൺ മാറ്റ് തുടങ്ങിയ എഴുത്തുകാർക്കാണ് യൂറോപ്യൻ ഉപന്യാസ പുരസ്‌കാരം മുൻപ് ലഭിച്ചിട്ടുള്ളത്.

സ്വേച്ഛാധിപത്യ ലോകത്തെ സ്വാതന്ത്ര്യ ബോധം വിഷയമാക്കി 'ആസാദി'; അരുന്ധതി റോയിക്ക് യൂറോപ്യൻ ഉപന്യാസ പുരസ്‌കാരം
മതസ്വാതന്ത്ര്യ നിയമലംഘനം പരിശോധിക്കാൻ ഉത്തരാഖണ്ഡ്; 2018 മുതലുള്ള മിശ്രവിവാഹങ്ങൾ നിരീക്ഷണത്തിൽ

എഴുത്തുകാർക്ക് പിന്തുണയുമായി 1975ലാണ് ചാൾസ് വെയ്‌ലോൺ ഫൗണ്ടേഷൻ യൂറോപ്യൻ ഉപന്യാസ പുരസ്‌കാരം ഏർപ്പെടുത്തിയത്. ഫ്രഞ്ച്, ഇറ്റാലിയൻ, ജർമൻ എന്നീ മൂന്ന് ഭാഷകളിലെ നോവലുകൾക്കാണ് പുരസ്‌കാരം നൽകിവരുന്നത്.

logo
The Fourth
www.thefourthnews.in