യോസ എഴുത്ത് നിര്‍ത്തുന്നു; അവസാനമെഴുതുന്നത് സാര്‍ത്രിനെക്കുറിച്ച്

യോസ എഴുത്ത് നിര്‍ത്തുന്നു; അവസാനമെഴുതുന്നത് സാര്‍ത്രിനെക്കുറിച്ച്

Le dedico mi silencio (I Give You My Silence) എന്ന പുതിയ പുസ്തകത്തിന്റെ പോസ്റ്റ് സ്‌ക്രിപ്റ്റിലാണ് എൺപത്തിയേഴുകാരനായ യോസ എഴുത്തു ജീവിതത്തിൽനിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്
Updated on
1 min read

നൊബേല്‍ സമ്മാന ജേതാവായ ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസ എഴുത്ത് നിര്‍ത്തുന്നു. ഏഴു പതിറ്റാണ്ട് നീണ്ട സാഹിത്യജീവിതം അവസാനിക്കുകയാണെന്നും പുതിയ നോവല്‍ അവസാനത്തേതായിരിക്കുമെന്നും അദ്ദേഹം തന്നെയാണ് പ്രഖ്യാപിച്ചത്.

മാഡ്രിഡില്‍ താമസിക്കുന്ന പെറുവിയന്‍, സ്പാനിഷ് ഇരട്ട പൗരത്വമുള്ള യോസ, എല്‍ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യതരംഗത്തിലെ അവസാന അംഗമാണ്

Le dedico mi silencio (I Give You My Silence) എന്ന പുതിയ പുസ്തകത്തിന്റെ പോസ്റ്റ് സ്‌ക്രിപ്റ്റിലാണ് എൺപത്തിയേഴുകാരനായ യോസ എഴുത്തുജീവിതത്തിന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ''ഈ പുസ്തകം പൂര്‍ത്തിയാക്കിയെന്ന് ഞാന്‍ കരുതുന്നു. എന്റെ അധ്യാപകനായിരുന്ന സാര്‍ത്രിനെക്കുറിച്ച് ഒരു ഉപന്യാസം എഴുതാന്‍ ആഗ്രഹിക്കുന്നു. അതായിരിക്കും ഞാന്‍ അവസാനമായി എഴുതുന്നത്,'' യോസ പറഞ്ഞു.

മാഡ്രിഡില്‍ താമസിക്കുന്ന പെറുവിയന്‍, സ്പാനിഷ് ഇരട്ട പൗരത്വമുള്ള യോസ, എല്‍ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യതരംഗത്തിലെ അവസാന അംഗമാണ്. എഴുത്തുകാരന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, കോളേജ് അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും യോസ പ്രശസ്തനാണ്.

ലാറ്റിന്‍ അമേരിക്കയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വ്യത്യസ്തമായ ആഖ്യാനശൈലിയില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ അദ്ദേഹം 2010 ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയത്.

പച്ചവീട് (ദ ഗ്രീന്‍ ഹൗസ്), നായകന്റെ കാലം (ദ ടൈം ഒഫ് ദ ഹീറോ) എന്നീ നോവലുകളിലൂടെ പ്രസിദ്ധിയിലേയ്ക്ക് കുതിച്ചുയര്‍ന്ന യോസ കത്തീഡ്രലിനുള്ളില്‍ നടന്ന സംഭാഷണം (കോണ്‍വര്‍സേഷന്‍ ഇന്‍ ദ കത്തീഡ്രല്‍), ലോകാവസാനത്തിന്റെ യുദ്ധം (വാര്‍ ഒഫ് ദ എന്‍ഡ് ഒഫ് ദ വേള്‍ഡ്) തുടങ്ങിയ നോവലുകളിലൂടെ അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടി.

logo
The Fourth
www.thefourthnews.in