മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ 
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ  മർത്യനു പെറ്റമ്മ തൻ ഭാഷ താൻ

30 വർഷം മുൻപ് സച്ചിദാനന്ദൻ രചിച്ച ‘മലയാളം’ എന്ന കവിത മലയാളിയുടെ സാഹിത്യ സാംസ്‌കാരിക പൈതൃകത്തിന്റെ നിർണായകമായ ഏടുകളെ ഓർമിപ്പിക്കുന്ന രചനയാണ്
Updated on
4 min read

ഭാഷ എന്നത് കേവലം ആശയവിനിമയോപാധി മാത്രമല്ലാത്തതും നിരന്തരമുള്ള ഉപയോഗത്തെ തുടർന്ന് മാത്രം വികസിക്കുന്ന സ്വതത്തോട് കൂടിയതുമാണ്. യുദ്ധം, പലായനം, സാമൂഹ്യ വിവേചനങ്ങൾ, കുടിയേറി വന്ന ജനതയുടെ സാന്നിധ്യം എന്നിവയെല്ലാം ഭാഷയെ സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യുന്നുണ്ട്. ഭാഷ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിന് പഴമയേറെയുണ്ട് താനും. 

വീട് വിട്ട് പോകുന്നവരെ സംബന്ധിച്ചിടത്തോളം ഭാഷ എന്നതൊരു വൈകാരികതയാണ്

തൊഴിലിന്റെ ഭാഗമായി കേരളത്തിലേക്ക് കുടിയേറി പാർത്തവരുടെയും കേരളത്തിൽനിന്ന് കുടിയേറി പാർത്തവരുടെയും ഇടപെടലുകളോടെയാണ് കേരളത്തിൽ ഭാഷയ്ക്ക് മാറ്റം അനുഭവപ്പെടാൻ തുടങ്ങിയത്. അതിജീവനത്തിനായി മറ്റൊരു ഭാഷ പഠിക്കേണ്ടതും പരിശീലിക്കേണ്ടതും അനിവാര്യമായി വന്ന സന്ദർഭങ്ങളായിരുന്നു അത്. വീട് വിട്ട് പോകുന്നവരെ സംബന്ധിച്ചിടത്തോളം ഭാഷ എന്നതൊരു വൈകാരികതയാണ്. എങ്കിലും സമീപകാലത്ത് ഭാഷ കൈമോശം വരാതിരിക്കാനും  ഭാഷയോടുള്ള ഇടപെടൽ അനുദിനം തുടരുന്നതിനും സജീവങ്ങളായ ഇടങ്ങളുണ്ട്. സാങ്കേതിക വിദ്യയുടെ വിജയം ഇതിനൊരു ഘടകമാണ്. എഴുത്തായും ശബ്ദമായും മാതൃഭാഷയെ ഓരോരുത്തരും നിത്യവും സ്വാംശീകരിച്ചു കൊണ്ടിരിക്കുന്നു.

മലയാള ഭാഷയ്ക്കുവേണ്ടിയും മലയാള കൃതികളെ മറ്റു ഭാഷകളിൽ പരിചയപ്പെടുത്തുന്നതിനുവേണ്ടിയും ആത്മാർത്ഥമായി ഇടപെട്ട നിരവധിപേരുണ്ട്. ഭാഷകളുടെ ശൈലിയും അസ്തിത്വവും തെളിമയോടെ പ്രദർശിപ്പിക്കുകയെന്ന ഉദാത്തമായ കർമമാണ് ഓരോ ഭാഷാ സ്നേഹിയും ചെയ്യുന്നത്. മലയാളത്തിന്റെ മാധുര്യവും ഗരിമയും വെളിവാക്കുന്ന നിരവധി മനോഹര കവിതകൾ നമ്മുടെ സാഹിത്യത്തിന്റെ ഭാഗമാണ്. 

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ 
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ
മായ്ച്ചുകളയാനാവാത്ത 'കറ'കൾ

പ്രശസ്ത കവി സച്ചിദാനന്ദന്റെ കവിതാ സമാഹാരത്തിലെ 'മലയാളം' എന്ന കവിതയിൽ ഭാഷയുടെയും സ്വന്തം നാടിന്റെയും ചരിത്രവും വർത്തമാനകാലവും പങ്കുവയ്ക്കുന്നത് കാണാം. മുപ്പത് വർഷം മുൻപ് സച്ചിദാനന്ദൻ എഴുതിയ ഈ ദീർഘ കവിത മലയാള മണ്ണിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞും അറിഞ്ഞിരിക്കേണ്ട നമ്മുടെ സാഹിത്യ സാംസ്‌കാരിക പൈതൃകത്തെ മനോഹരമായി കോരിയിടുന്നുണ്ട്. 

മനുഷ്യന്റെ ജൈവഘട്ടങ്ങൾ പോലെ ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങൾ ഭാഷയുടെ വളർച്ചയുമായി സംയോജിച്ചാണ് 'മലയാള'ത്തിന്റെ രചന

"ഭൂമിയുടെ പുഴകൾക്കും കനികൾക്കും മുമ്പേ എന്നെ അമൃതൂട്ടിയിരുന്ന പൊക്കിൾകൊടി  

എന്നെ ഉലുവയുടെയും വെളുത്തുള്ളിയുടെയും തീഷ്ണ സുഗന്ധങ്ങളിലേക്കാനയിച്ചവൾ"

എന്നു പറഞ്ഞുകൊണ്ടാണ് സച്ചിദാനന്ദൻ മലയാളം എന്ന കവിത തുടങ്ങുന്നത്. മാതൃഭാഷയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ജീവബന്ധം ആവിഷ്കരിക്കുകയാണിവിടെ. കേരളീയ പ്രകൃതിയും  സംസ്കാരവും ഗ്രാമീണതയും ബന്ധപ്പെട്ടു നിൽക്കുന്ന  അനവധി പ്രതീകങ്ങളിലൂടെ ‘മലയാളം’ ഒഴുകി പരില്ലസിക്കുന്നു. മനുഷ്യന്റെ ജൈവഘട്ടങ്ങൾ പോലെ ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങൾ ഭാഷയുടെ വളർച്ചയുമായി സംയോജിച്ചാണ് 'മലയാള'ത്തിന്റെ രചന.

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ 
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ
വേര് പടർത്തുന്ന വഴികൾ

അമ്മയുടെ ഗർഭപാത്രത്തിൽ കഴിയുന്ന കുഞ്ഞിന് അതിജീവിക്കാനുള്ള ഔഷധമായിട്ടാണ് മാതൃഭാഷയെ കവി സങ്കൽപ്പിക്കുന്നത്. ഗർഭാവസ്ഥയുടെ ഒരു ഘട്ടം കഴിഞ്ഞാൽ കുട്ടികൾക്ക് ചുറ്റിലുമുള്ള കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയുമെന്നത് ശാസ്ത്രം തെളിയിച്ചതാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള സംഭാഷണമെല്ലാം സ്വാഭാവികമായും  മാതൃഭാഷയിൽ തന്നെയായിരിക്കും. ഇപ്രകാരം ജനിച്ചുവീഴുന്നതിനു മുമ്പേ കുഞ്ഞ് മാതൃഭാഷയെ പരിചയിച്ച്  സംസ്കാരത്തിന്റെയും  സ്വഭാവരൂപീകരണത്തിന്റേയും  വേരുറപ്പിക്കാൻ തുടങ്ങുന്നു. ഉലുവയുടേയും വെളുത്തുള്ളിയുടേയും മണമുള്ള പ്രസവരക്ഷാ മാർഗങ്ങളെല്ലാം കേരളീയ പാരമ്പര്യത്തെയും  സംസ്കൃതിയെയും പ്രകൃതിയേയും കൂട്ടുപിടിച്ചാണെന്നും സച്ചിദാനന്ദൻ മലയാളം കവിതയിൽ പറയുന്നു.

"വെളിച്ചത്തിന്റെ അപ്പൂപ്പൻ താടികൾ കൊണ്ട്

ഉണ്ണിയുടലിലെ ഈറ്റു ചോര തുടച്ച് 

മാമ്പൂ മണത്തിൽ സ്നാനപ്പെടുത്തിയവൾ"

പ്രസവശേഷമുള്ള നാല്പാമര കുളിയും കുഞ്ഞ് ആദ്യമായ്  കാണുന്ന കാഴ്ചകളെയുമാണ് കവി ഇവിടെ ഓർമിപ്പിക്കുന്നത്. തേനും വയമ്പും സ്വർണവും ചേർത്ത് കുഞ്ഞിന്റെ വായിലേക്ക് ചൂണ്ടുവിരലിൽ ചേർത്തുവയ്ക്കുന്നത് ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയുമാണ്, പ്രകൃതിയുമായി  ഇണങ്ങിച്ചേരാൻ പഠിപ്പിച്ചു തുടങ്ങുന്നത് ഇവിടെ മുതലാണ്. ഹൃദയത്തിൽ ഖനിയോളം ആഴവും പ്രകൃതിയുടെ സ്നേഹവും അലിവും ആർദ്രതയും നിലനിർത്തുന്നതാണ് മാതൃഭാഷ എന്നും കവി ധ്വനിപ്പിക്കുന്നു.

“ഇരയിമ്മന്റെ താരാട്ടും  ഉണ്ണായിയുടെ പദങ്ങളും കൊണ്ട് 

എന്നെ സ്വപ്നങ്ങളിലേക്കുറക്കി  കിടത്തിയവൾ”

എഴുതുമ്പോൾ കുഞ്ഞുങ്ങളെ ഉറക്കാൻ എല്ലാ അമ്മമാരും പാടുന്ന ഇരയിമ്മൻ തമ്പിയുടെ  ഓമനത്തിങ്കൾക്കിടാവോ എന്ന കവിതയാണ് പരാമർശം. 

 “വിരൽത്തുമ്പിൽ പിടിച്ചു മണലിന്റെ വെള്ളിക്കൊമ്പിൽ 

ഹരിശ്രീയുടെ രാജമല്ലികൾ വിടർത്തിയവൾ” എന്നത്  കുഞ്ഞ്  ബാല്യത്തിൽ നിന്ന് അക്ഷരത്തിന്റെ വലിയ ലോകത്തിലേക്ക് കടക്കുന്ന സന്ദർഭത്തെ സൂചിപ്പിക്കുന്ന വരികളാണ്.

“അച്ഛനോടും സൂര്യനോടൊപ്പം കിഴക്കുദിച്ചു 

വ്യാകരണവും കവിതയും കാട്ടി എന്നെ 

ഭയപ്പെടുത്തി പ്രലോഭിച്ചവൾ” -  മാതാപിതാക്കൾ തമ്മിലുള്ള സ്നേഹവും കവിതയുടെ വാത്സല്യവും വളർച്ചയുടെ ഘട്ടത്തിൽ കുഞ്ഞിലേക്കെത്തുന്നതിനെ മനോഹരമായി ധ്വനിപ്പിച്ചിരിക്കുന്നു ഇവിടെ.

 "എന്റെ സ്ലേറ്റിൽ വിടർന്ന വടിവുറ്റ മഴവില്ല്

 എന്റെ പുസ്തകത്താളിൽ  പെറ്റു പെരുകിയ മയിൽപീലി 

എന്റെ ചുണ്ടുകളിലെ മധുരച്ചവർപ്പറ്റ ഇലഞ്ഞി പ്പഴം "'

എന്നീ വരികളിൽ സ്കൂളിലേക്ക് പുറപ്പെടുന്ന കുഞ്ഞിനെയും വിദ്യാലയ കാഴ്ചകളും കാണുന്നതോടൊപ്പം മലയാളത്തിന്റെ പ്രിയ കവി ഒ എൻ വി യേയും അനുസ്മരിക്കുന്നു ഈ വരികൾ വായിക്കുമ്പോൾ 

 "ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം തിരുമുറ്റത്തൊരു  കോണിൽ നിൽക്കുന്നോരാ  നെല്ലി മരമൊന്നുലുത്തുവാൻ മോഹം" (മോഹം) എന്നും "എന്റെ മയിൽപീലി കണ്ടില്ല എൻമകൻ തേങ്ങി കരയുന്നു ഒരു കൊച്ചു ദുഃഖത്തിൻ  സൗന്ദര്യമെൻ മുന്നിൽ  അരുമയായി പീലി നിവർത്തുന്നു"( മയിൽപീലി ) എന്നും ഒ എൻ വി എഴുതിയത് ഓർമ വരും. 

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ 
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ
വേർഡ്സ്‌വർത്തിന്റെ നാട്ടിലേക്ക് ഒരു അക്ഷര തീർത്ഥാടനം 

തുടർന്ന് എഴുത്തച്ഛനെയും കുഞ്ചൻ നമ്പ്യാരെയും ചെറുശ്ശേരിയെയും അവർ മലയാള സാഹിത്യത്തിനും ഭാഷാ  വളർച്ചയ്ക്കും നൽകിയ  സംഭാവനകളെയും സച്ചിദാനന്ദൻ  സ്മരിക്കുന്നുണ്ട്.

ഭാഷാപിതാവായ എഴുത്തച്ഛന്റെ  കിളിപ്പാട്ട് ലെ

 "ശാരിക പൈതലേ ചാരുശീലേ വരി-

കാരോമലേ കഥാ ശേഷവും  ചൊല്ലു നീ" (കിളിപ്പാട്ട് ) ….

എഴുത്തച്ഛന്റെ രാമനെയും സീതയേയും നെഞ്ചിലേറ്റിയ ഈറൻ സന്ധ്യകൾ കേരള സംസ്കാരത്തിന്റെ ഭാഗമായി മാറിയതാണ്.

" നല്ല വിദ്വാന്മാർ പറഞ്ഞു ഫലിപ്പിച്ചു നല്ലൊരു കീർത്തി ലഭിച്ച കഥാമൃതം  കില്ലു കൂടാതെ കതിപ്പാൻ തുടർന്നവൻ

നല്ല ഭാഷാചരത്തിനില്ല സംശയ മെന്നു പറഞ്ഞു പരിഹസിക്കുന്നവ-

രൊന്നു ബോധിക്കണമിന്നു മാലോകരേ”( കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളൽ )... കുഞ്ചൻ നമ്പ്യാരുടെ ഫലിതങ്ങൾ മറക്കാൻ മലയാള സാഹിത്യത്തിനോ  സംസ്കാരത്തിനോ കഴിയില്ല.

"പൂതനയെന്നൊരു ഭൈരവി വന്നിട്ടു

ചെയ്തതോയെല്ലാരു കണ്ടതല്ലോ

കാറ്റു താൻ മേൽ പെട്ടു നൂറ്റിക്കോലല്ലോ

തൂറ്റിക്കളഞ്ഞതി പൈതൽ തന്നെ" (കൃഷ്ണഗാഥ / ചെറുശ്ശേരി)

ഇന്നലെയോളമെന്തെന്നറിഞ്ഞീല  ഇനി നാളെയുമെന്തെന്നറിഞ്ഞീല ഇന്നീ  കണ്ട തടിക്കുവി നാശവു മിന്ന നേരമെന്തന്നറിഞ്ഞീല

(ജ്ഞാനപ്പാന / പൂന്താനം)

ഇങ്ങനെ ചെറുശ്ശേരിയെയും  പൂന്താനത്തിന്റെയും എഴുത്തച്ഛന്റെയും കൃതികളെ അനുസ്മരിക്കുകയും ഉണ്ണായിവാര്യരുടെയും സ്വാതി തിരുനാളിന്റെയും ഈരടികളെ ഓർത്തുകൊണ്ടും സച്ചിദാനന്ദൻ മലയാളം എന്ന കവിതയെ മോടി  പിടിപ്പിക്കുന്നു. ആദികവികളിൽനിന്നും നടന്നകന്ന് വള്ളത്തോളിനെയും കുമാരനാശാനെയും ഉള്ളൂരിനെയും പി കുഞ്ഞിരാമൻ നായർ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ജി ശങ്കരക്കുറുപ്പ്, ഇടശ്ശേരി എന്നീ കവികളെയും  'മലയാള'ത്തിൽ  സച്ചിദാനന്ദൻ ആദരിക്കുന്നുണ്ട്.

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ 

മർത്യനു പെറ്റമ്മ തൻ ഭാഷ താൻ (വള്ളത്തോൾ)

എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം (ഒ എൻ വി)

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ 
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ
മോക്ഷം തേടി അലയുന്ന ദൈവങ്ങൾ; രാഷ്ട്രീയ മോക്ഷം തേടുന്ന ഭക്തർ

ചങ്ങമ്പുഴയുടെ കാവ്യനർത്തകിയും സുഗതകുമാരി ടീച്ചറുടെ 'നന്ദി' എന്ന കവിതയും ഇതിനോട് ചേർത്തുവയ്‌ക്കേണ്ടതാണ്. കാവ്യ നർത്തകി എന്ന കവിതയിൽ മലയാളഭാഷയെ അതിസുന്ദരിയായ  നർത്തകിയോട് ഉപമിച്ച് തന്നെ വിട്ടുകന്ന് പോകരുതേയെന്ന് അപേക്ഷിക്കുന്ന ചങ്ങമ്പുഴയെ കാണാം

"പോകല്ലേ നിൻ നൃത്തം നിർത്തി നീ ദേവി...

അയ്യോ പോകല്ലേ പോകല്ലേ പോകല്ലേ ദേവി...

(കാവ്യ നർത്തകി / ചങ്ങമ്പുഴ)

സുഗതകുമാരി ടീച്ചർ " നന്ദി "എന്ന കവിതയിൽ ഈ ഭൂമിയിലെ സകല ജീവജാലങ്ങളോടും നന്ദി പറയുന്നുണ്ട്. തന്നെ  ജീവിപ്പിച്ച, തനിക്ക് തണലും നിലാവും വെളിച്ചവും നൽകിയ  ഓരോ ജീവജാലങ്ങളെയും നന്ദിയോടെ സ്മരിക്കുകയാണ്.

"എന്റെ വഴിയിലെ വെയിലിനും നന്ദി

എന്റെ ചുമലിലെ ചുമടിനും നന്ദി

എന്റെ വഴിയിലെ തണലിനും നന്ദി

മരക്കൊമ്പിലെ കൊച്ചു കുയിനും നന്ദി "(നന്ദി )

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ 
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ
മനുഷ്യരില്ലാത്ത ഭൂമി, ഭൂമിയില്ലാത്ത മനുഷ്യർ

'പുറപ്പെട്ടവൾ ക്രൂശിക്കപ്പെട്ടവൾ ഉയർത്തെഴുന്നേറ്റവൾ  മലയാളം ' എന്ന വരിയിൽ ഭാഷയെ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോട് ബന്ധപ്പെടുത്തുന്നുണ്ട് സച്ചിദാനന്ദൻ. സഹനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി ഭാഷ മാറുകയാണ്.

ഏലത്തിന്റെയും ഇലവര്‍ഗത്തിന്റെയും സുഗന്ധം സഹിക്കാനാകാതെ

കടല്‍ കടന്നെത്തിയ ഓരോ വിദേശിയും

സുഗന്ധികള്‍ക്കുപകരം നിന്റെ ഖജനാവില്‍

വാക്കുകളുടെ തങ്കനാണയങ്ങള്‍ നിക്ഷേപിച്ചുവോ?

വട്ടെഴുത്തിന്റെ താഴികക്കുടങ്ങളിലും

കോലെഴുത്തിന്റെ കനകഗോപുരങ്ങളിലും

സൂര്യനെപ്പോലെ നീ വെട്ടിത്തിളങ്ങിയോ?

ഗെയ്ഥേയുടെ നാട്ടില്‍ നിന്നെത്തിയ ഒരു പാതിരിക്ക്

നിന്റെ തപസ്സിളക്കുന്ന സൗന്ദര്യം

ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയോ?”

എന്നിങ്ങനെ ഭാഷയുടെ ചരിത്രവും ദേശത്തിന്റെ ചരിത്രവും കവിതയില്‍ സമന്വയിക്കുന്നതുകാണാം. ഓരോ യാത്രയിലും തന്റെ പ്രതിച്ഛായയായും അപരചേതനയായും മലയാളമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്ന സച്ചിദാനന്ദന്‍ തന്റെ സ്വത്വനിര്‍മിതിയായി ഭാഷയെ കണ്ടെത്തുന്നു.

വികസനത്തിന്റെയും അധിനിവേശത്തിന്റെയും ഭാഗമായി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ജീവൽ ഭാഷയ്ക്കാണ്. അതിഥിയായി എത്തുന്ന അന്യദേശക്കാർ പോലും നമ്മുടെ ഭാഷ പഠിച്ച് നമ്മളോട് സംസാരിക്കുമ്പോൾ മലയാളികൾ മറ്റു ഭാഷകളെ കൂട്ടുപിടിച്ച് അവരോട് ഇടപഴുകുന്നു. വിദേശ ഭാഷകൾ തിരികിക്കയറ്റി മലയാളഭാഷയെ അനുദിനം വ്യത്യസ്തമാക്കുന്ന കാഴ്ചയും ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതാണ്

കവിതയുടെ അവസാന ഖണ്ഡത്തിൽ

"നീയാണെന്റെ ആകാശം

എന്റെ കാഴ്ചയുടെ ചക്രവാളം 

നീയാണെന്റെ  ജലം എന്റെ രുചിയുടെ ധ്രുവ സീമ,

എന്റെ ഭൂമി, എന്റെ സ്പർശത്തിന്റെ

മഹാ മൂർഛയും.

എന്റെ വായു,എന്റെ  ഘ്രാണത്തിന്റെ ചുറ്റളവ്

നീയാണെന്റെ  അഗ്നി,

എന്റെ കേൾവിയുടെ തരംഗദൈർഘ്യം

ഒടുവിൽ ഞാനിഴഞ്ഞു തീരുമ്പോൾ

എന്റെ പഞ്ചഭൂതങ്ങളും നിന്നിലേക്ക് തിരിച്ചുവരുന്നു എന്റെ വീട്, എന്റെ അഭയം അവസാനത്തെ താവളം എന്റെ സാധ്യതയുടെ അറ്റം,

എന്റെ വാഗ്ദത്ത ഭൂമി

എന്നും ജീവിച്ചിരിക്കുന്ന അമ്മ മരണാനന്തര ജീവിതം

 ജീവിതം."

എന്നീ വരികളിലൂടെ അമ്മയും ഭാഷയും ഭൂമിയും ഒന്നുതന്നെയാണെന്ന് കവി ഉറപ്പിച്ചുപറയുകയാണ്.

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ 
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ
'എവിടെ ജോണ്‍?': കവിതയും ചരിത്രവും സിദ്ധാന്തങ്ങളും

വികസനത്തിന്റെയും അധിനിവേശത്തിന്റെയും ഭാഗമായി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ജീവൽ ഭാഷയ്ക്കാണ്. അതിഥിയായി എത്തുന്ന അന്യദേശക്കാർ പോലും നമ്മുടെ ഭാഷ പഠിച്ച് നമ്മളോട് സംസാരിക്കുമ്പോൾ മലയാളികൾ മറ്റു ഭാഷകളെ കൂട്ടുപിടിച്ച് അവരോട് ഇടപഴുകുന്നു. വിദേശ ഭാഷകൾ തിരികിക്കയറ്റി മലയാളഭാഷയെ അനുദിനം വ്യത്യസ്തമാക്കുന്ന കാഴ്ചയും ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതാണ്. കമ്പ്യൂട്ടർ യുഗത്തിന്റെയും ആൻഡ്രോയ്ഡ് കാലഘട്ടത്തിന്റെയും ഇടപെടലിൽ  ഭാഷകൾ ചിഹ്നങ്ങൾക്കായി വഴിമാറി കൊടുക്കുന്നു. ശ്രേഷ്ഠഭാഷാ പദവി, ഭരണഭാഷ നിയമം, ക്ലാസിക് പദവി എന്നീ കടലാസ് രേഖകൾ കൊണ്ടല്ലാതെ ഭാഷയെ നിലനിർത്താൻ, ജീവിപ്പിക്കാൻ സമ്പന്നമാക്കാൻ മുൻകൈയെടുക്കേണ്ടത് ഓരോ മലയാളിയും തന്നെയാണ്. കേരളത്തിലെ ഓരോ ഗ്രാമത്തിലും മാതൃഭാഷയോടൊപ്പം തന്നെ വളർന്ന പ്രാദേശിക ഭാഷയുമുണ്ട്. ആഗോളവൽക്കരണത്തിന്റെയും കുടിയേറ്റത്തിന്റെയും ഭാഗമായി ഇത്തരം പ്രാദേശിക ഭാഷകളെല്ലാം സാഹിത്യ സൃഷ്ടികളിലും സിനിമകളിലും മാത്രം ഒതുങ്ങിപ്പോകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.  

ഈ ചിന്തകളെ ആറ്റിക്കുറുക്കി പറയുന്നുണ്ട് അമ്മ മലയാളം എന്ന കവിതയിൽ കുരീപ്പുഴ ശ്രീകുമാർ: 

“കാവ്യ കരുക്കളിൽ താരാട്ടുപാട്ടിന്റെ ഈണച്ചതിച്ചേല 

- റിഞ്ഞു ചിരിച്ചൊരാൾ  ഞെട്ടിത്തെറിച്ചു തകർന്നു ചോദിക്കുന്നു 

വിറ്റുവോ നീ യെന്റെ ജീവിത ഭാഷയെ...? (അമ്മ മലയാളം)

logo
The Fourth
www.thefourthnews.in