'വൈകിക്കിട്ടിയ തപാല്‍'; ജോലി ലഭിച്ചത് 22-ാം വയസില്‍, നിയമനം 50-ാം വയസില്‍

'വൈകിക്കിട്ടിയ തപാല്‍'; ജോലി ലഭിച്ചത് 22-ാം വയസില്‍, നിയമനം 50-ാം വയസില്‍

1995-ല്‍ പോസ്റ്റല്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി ലഭിച്ചയാള്‍ക്ക് നിയമനം ലഭിക്കുന്നത് 28 വര്‍ഷം കഴിഞ്ഞ് സുപ്രീംകോടതി ഇടപെടലിൽ
Updated on
1 min read

സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിച്ച 22 വയസുള്ള ഒരാള്‍ക്ക് നിയമനം ലഭിക്കാന്‍ എത്ര കാത്തിരിക്കേണ്ടി വരും? എഴുത്തുപരീക്ഷ, അഭിമുഖം, സര്‍ട്ടിഫിക്കറ്റ് പരിശോധന, അന്തിമ റാങ്ക് ലിസ്റ്റ് തയാറാക്കല്‍... എന്നിങ്ങനെ എല്ലാ നടപടികളും കഴിയാന്‍ രണ്ടോ മൂന്നോ വര്‍ഷം. ചിലപ്പോള്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നത് നീളുന്നതിനനുസരിച്ച് ഏതാനും വര്‍ഷം കൂടി നീണ്ടേക്കാം. എന്നാല്‍, 1995-ല്‍ പോസ്റ്റല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍ക്ക് നിയമനം ലഭിക്കുന്നത് 28 വര്‍ഷം കഴിഞ്ഞ് അന്‍പതാം വയസില്‍.

ഉത്തര്‍പ്രദേശ് സ്വദേശി അങ്കുര്‍ ഗുപ്തയാണ് ഈ ഹതഭാഗ്യന്‍. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അങ്കുറിന് തപാല്‍ വകുപ്പില്‍ നിയമനം ലഭിക്കാന്‍ പോകുന്നത്. 1995ല്‍ അങ്കുറിന് പോസ്റ്റല്‍ അസിസ്റ്റന്റായി നിയമനം ലഭിച്ചെങ്കിലും പിന്നീട് തഴയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നുള്ള നിയമപോരാട്ടം ഇപ്പോള്‍ സുപ്രീംകോടതിയിലാണ് അവസാനിച്ചിരിക്കുന്നത്. അങ്കുറിന്റെ അയോഗ്യനാക്കിയതില്‍ തപാല്‍ വകുപ്പിന് പിഴവ് പറ്റിയെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍.

'വൈകിക്കിട്ടിയ തപാല്‍'; ജോലി ലഭിച്ചത് 22-ാം വയസില്‍, നിയമനം 50-ാം വയസില്‍
'കോടതികള്‍ നീതിയുടെ ദേവാലയമാണങ്കിലും ജഡ്ജിമാർ ദൈവങ്ങളല്ല'; വരുന്നവര്‍ ഔചിത്യം പാലിക്കണമെന്നല്ലാതെ തൊഴേണ്ടെന്ന് ഹൈക്കോടതി

അങ്കുര്‍ ഗുപ്തയെ മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും നിയമനത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് തിരഞ്ഞെടുക്കുകയും ചെയ്‌തെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു 'വൊക്കേഷണല്‍ സ്ട്രീമില്‍' പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെന്നതായിരുന്നു ഒഴിവാക്കാനുള്ള കാരണം.അങ്കുറും സമാനരീതിയില്‍ ഒഴിവാക്കപ്പെട്ട മറ്റു ചിലരും 1996-ല്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലി(സി എ ടി)നെ സമീപിച്ചു. തുടര്‍ന്ന് 1999-ല്‍ അനുകൂല വിധി ലഭിച്ചു. ഇതിനെതിരെ തപാല്‍ വകുപ്പ് 2000-ല്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. ഇതിനിടെ കടന്നുപോയത് 17 വര്‍ഷം. പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി 2021ലും തള്ളിയതോടെയാണ് തപാല്‍ വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചത്.

നിയമനത്തിന് നിക്ഷിപ്തമായ അവകാശം ഉദ്യോഗാര്‍ഥിക്ക് അവകാശപ്പെടാനാവില്ലെങ്കിലും മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ ന്യായമായ പരിഗണന ലഭിക്കുന്നതിന് പരിമിതമായ അവകാശമുണ്ടെന്ന് തപാല്‍ വകുപ്പിന്റെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും ദീപങ്കര്‍ ദത്തയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.

'വൈകിക്കിട്ടിയ തപാല്‍'; ജോലി ലഭിച്ചത് 22-ാം വയസില്‍, നിയമനം 50-ാം വയസില്‍
'ഫീസ് കുടിശികയുടെ പേരില്‍ കുട്ടികളുടെ ടിസി തടയരുത്'; അണ്‍എയ്ഡഡ് സ്‌കൂളുകളോട്‌ ഹൈക്കോടതി

യോഗ്യനാണെന്ന് കണ്ട് സെലക്ഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട പരീക്ഷകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയും അഭിമുഖം നടത്തുകയും ചെയ്ത ശേഷം തയാറാക്കിയ മെറിറ്റ് ലിസ്റ്റില്‍ ഉദ്യോഗാര്‍ഥിയുടെ പേര് ഉള്‍പ്പെടുത്തി. തുടര്‍ന്ന് 15 ദിവസത്തെ പ്രീ-ഇന്‍ഡക്ഷന് പരിശീലനത്തിന് അയയ്ക്കുകയും ചെയ്തു. ഇതൊക്കെ കഴിഞ്ഞാണ് ഉദ്യോര്‍ഥിയ്ക്ക് നിയമനം നിഷേധിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അനുച്‌ഛേദം 12-ന്റെ അര്‍ഥത്തില്‍ വരുന്ന സര്‍ക്കാരാണ് തൊഴിലുടമയെങ്കില്‍ ഏകപക്ഷീയമായ രീതിയില്‍ പ്രവര്‍ത്തിക്കാനും ഉദ്യോഗാര്‍ഥിയെ കാരണമില്ലാതെ നിയമനം നല്‍കുന്നതില്‍നിന്ന് ഒഴിവാക്കാനും അധികാരമില്ലെന്ന് കോടതി പറഞ്ഞു.

തസ്തികയിലേക്കുള്ള സൂപ്പര്‍ആനുവേഷന്‍ പ്രായം 60 ആണെന്നും വിരമിക്കല്‍ അനുകൂലങ്ങള്‍ ലഭിക്കാനുള്ള യോഗ്യതാ കാലയളവായ പത്ത് വര്‍ഷത്തിന് താഴെ സര്‍വിസ് മാത്രമേ ഉദ്യോഗാര്‍ഥിക്ക് അവശേഷിക്കുന്നുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ കാലയളവ് അദ്ദേഹത്തിനുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്ക് യോഗ്യതയായി കണക്കാക്കണമെന്നും കോടതി ഉത്തരവിട്ടു.

logo
The Fourth
www.thefourthnews.in