ശ്രീകൃഷ്ണന്റെ 'മാനേജ്‌മെന്റ് മന്ത്രങ്ങള്‍' പഠിപ്പിക്കാന്‍ അലഹബാദ് സർവകലാശാല, അഞ്ചുവര്‍ഷ കോഴ്‌സ്  ആരംഭിച്ചു

ശ്രീകൃഷ്ണന്റെ 'മാനേജ്‌മെന്റ് മന്ത്രങ്ങള്‍' പഠിപ്പിക്കാന്‍ അലഹബാദ് സർവകലാശാല, അഞ്ചുവര്‍ഷ കോഴ്‌സ് ആരംഭിച്ചു

ഭഗവദ് ഗീത, രാമായണം, ഉപനിഷത്തുകള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പഠനം
Updated on
1 min read

ശ്രീകൃഷ്ണന്റെ 'മാനേജ്‌മെന്റ് മന്ത്രങ്ങള്‍' പഠിക്കാന്‍ കോഴ്‌സ് ആരംഭിച്ച് അലഹബാദ് സർവകലാശാല. കൊമേഴ്‌സ് വിഭാഗമാണ് അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിബിഎ-എംബിഎ കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. ഭഗവദ് ഗീത, രാമായണം, ഉപനിഷത്തുകള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പഠനം. 'ഇന്ത്യന്‍ മാനേജ്‌മെന്റ്' എന്ന പേപ്പറിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഷ്ടാംഗ യോഗയും ഇതിനോടൊപ്പം അഭ്യസിപ്പിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ സംയമനത്തോടെ പെരുമാറാന്‍ ശീലിക്കാന്‍ വേണ്ടിയാണ് അഷ്ടാംഗ യോഗ പഠിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

പ്രമുഖ വ്യവസായികളായ ജെആര്‍ഡി ടാറ്റ, അസിം പ്രേംജി, ധീരുഭായ് അംബാനി, നാരായണ്‍ മൂര്‍ത്തി, സുനില്‍ മിത്തല്‍, ബിര്‍ള എന്നിവരുടെ സ്മാര്‍ട് മാനേജ്‌മെന്റ് തീരുമാനങ്ങളെക്കുറിച്ചും പഠിപ്പിക്കും.

ആദ്യ ബാച്ചില്‍ 26 വിദ്യാര്‍ത്ഥികളാണുള്ളത്. 10 സെമസ്റ്ററുകളാണ് കോഴ്‌സിനുള്ളത്. കോഴ്‌സ് തുടങ്ങി ആദ്യ വര്‍ഷം പഠനം ഉപേക്ഷിച്ചാല്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കും. രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ബിബിഎ സര്‍ട്ടിഫിക്കറ്റും നല്‍കും. അഞ്ചുവര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എംബിഎ സര്‍ട്ടിഫിക്കറ്റ് നല്‍കും.

ശ്രീകൃഷ്ണന്റെ 'മാനേജ്‌മെന്റ് മന്ത്രങ്ങള്‍' പഠിപ്പിക്കാന്‍ അലഹബാദ് സർവകലാശാല, അഞ്ചുവര്‍ഷ കോഴ്‌സ്  ആരംഭിച്ചു
'അതിരുകടന്ന' ശിവജി; തെലങ്കാനയിലെ ബിജെപിയുടെ പ്രതിമ രാഷ്ട്രീയത്തിനുപിന്നിൽ

ഇന്ത്യന്‍ മാനേജ്‌മെന്റ് എന്ന പേപ്പറില്‍, മാനേജ്‌മെന്റും ആത്മീയതയും സാംസ്‌കാരിക ധാര്‍മികത, മാനുഷിക മൂല്യങ്ങള്‍, അഷ്ടാംഗ യോഗ എന്നിവയെ കുറിച്ച് പഠിക്കാന്‍ സാധിക്കുമെന്ന് കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഷെഫാലി നന്ദന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സ്റ്റാര്‍ട്ടപ്പ് മാനേജ്മെന്റും പാഠ്യപദ്ധതിയില്‍ പ്രധാനമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഷെഫാലി നന്ദന്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in