ഡല്‍ഹി മദ്യനയ അഴിമതി: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം, സിബിഐ കേസിൽ ജയിലിൽ തുടരും

ഡല്‍ഹി മദ്യനയ അഴിമതി: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം, സിബിഐ കേസിൽ ജയിലിൽ തുടരും

എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റി (ഇ ഡി) ന്റെ അറസ്റ്റിനെതിരെയായിരുന്നു കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്
Updated on
1 min read

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റജിസ്റ്റർ ചെയ്ത കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇ ഡി അറസ്റ്റിനെതിരെയായിരുന്നു കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 19-ാം വകുപ്പിന്റെ വ്യവസ്ഥയായി അറസ്റ്റ് അനിവാര്യമാണോയെന്ന് പരിശോധിക്കുന്നതിനായി കെജ്‍രിവാളിന്റെ ഹർജി കോടതി വിശാലബെഞ്ചിന് വിട്ടു. അതേസമയം, സിബിഐ കേസിൽ കെജ്‌രിവാൾ ജയിലിൽ തുടരും. ജൂണ്‍ 25നാണ് സിബിഐ കെജ്‍രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കള്ളപ്പണ നിരോധന നിയമത്തിലെ 19-ാം വകുപ്പ് പ്രകാരം അറസ്റ്റ് സാധൂകരിക്കപ്പെടുന്നുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതുവരെയുള്ള ജയില്‍ശിക്ഷ പരിഗണിച്ച് കെജ്‌രിവാളിന് ഇടക്കാലജാമ്യം കോടതി അനുവദിക്കുകയായിരുന്നു. ഇടക്കാലജാമ്യം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിഷ്കരിക്കാനുള്ള അധികാരം വിശാല ബെഞ്ചിന് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹി മദ്യനയ അഴിമതി: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം, സിബിഐ കേസിൽ ജയിലിൽ തുടരും
പൂജ ഖേദ്കറുടെ നിയമനം അന്വേഷിക്കാൻ പാനൽ രുപീകരിച്ച് കേന്ദ്രം; വാഷിമിൽ ചുമതലയേറ്റ് വിവാദ ഐഎഎസ് ഉദ്യോഗസ്ഥ

കേസില്‍ ഡല്‍ഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ മാർച്ച് 21നായിരുന്നു ഇഡി കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം ജയിലില്‍ കഴിയുകയായിരുന്ന കെജ്‍രിവാളിന് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. മേയ് പത്തിനായിരുന്നു കെജ്‍രിവാള്‍ ജയില്‍ മോചിതനായത്. ജൂണ്‍ രണ്ട് വരെയായിരുന്നു ഇടക്കാല ജാമ്യം.

ഇഡിയുടെ അറസ്റ്റിനെതിരെ ഡല്‍ഹി ഹൈക്കോടതിയെയായിരുന്നു കെജ്‍രിവാള്‍ ആദ്യം സമീപിച്ചത്. ഏപ്രില്‍ ഒൻപതിന് കെജ്‍രിവാളിന്റെ ഹർജി കോടതി തള്ളുകയും ചെയ്തു. ശേഷമാണ് ഡല്‍ഹി മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.

കെജ്‍രിവാള്‍ 100 കോടി രൂപ കോഴയായി ആവശ്യപ്പെട്ടന്നതിന് നേരിട്ടുള്ള തെളിവുകളുണ്ടെന്നാണ് ഇഡിയുടെ വാദം. ഈ തുകയാണ് ഗോവ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നു.

ഡല്‍ഹി മദ്യനയ അഴിമതി: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം, സിബിഐ കേസിൽ ജയിലിൽ തുടരും
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേട്; ആയുധമാക്കാൻ ബിജെപി

ജൂണ്‍ 20ന് ഡല്‍ഹി കോടതി കെജ്‍രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഇ ഡിയുടെ പക്കല്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജൂണ്‍ 25ന് ഡല്‍ഹി ഹൈക്കോടതി ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഇ ഡി സമർപ്പിച്ച രേഖകള്‍ മുഴുവൻ പരിശോധിക്കാതെയാണ് കീഴ്‌കോടതി ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഇതേ ദിവസം തന്നെ സിബിഐ സമാന കേസില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in