'പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല'; തോല്‍വി സമ്മതിച്ച് ബസവരാജ് ബൊമ്മെ

'പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല'; തോല്‍വി സമ്മതിച്ച് ബസവരാജ് ബൊമ്മെ

ഫലം പൂര്‍ണമായും പുറത്തുവന്നശേഷം വിശദമായ വിശകലനത്തിലേക്ക് പാര്‍ട്ടി കടക്കുമെന്ന് ബൊമ്മെ
Updated on
1 min read

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പ്രതീക്ഷിച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് ബൊമ്മെ വ്യക്തമാക്കി. ഫലം വന്നശേഷം വിശദമായ വിശകലനത്തിലേക്ക് പാര്‍ട്ടി കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

" ഫലം പൂര്‍ണമായി വന്നതിന് ശേഷം പാര്‍ട്ടി വിശകലനം ചെയ്യും. ഒരു ദേശീയ പാർട്ടി എന്ന നിലയിൽ, വിവിധ തലങ്ങളിൽ എന്തെല്ലാം പോരായ്മകളും വിടവുകളും അവശേഷിപ്പിച്ചുവെന്ന് വിശകലനം ചെയ്യും. ഒപ്പം അത് മനസിലാക്കി തിരുത്തലുകള്‍ കൊണ്ടുവരും. ഈ തിരഞ്ഞെടുപ്പ് ഫലം ഭാവിയിൽ മുന്നേറാനുള്ള പ്രചോദനമായി കാണുന്നു," ബൊമ്മെ പറഞ്ഞു.

'പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല'; തോല്‍വി സമ്മതിച്ച് ബസവരാജ് ബൊമ്മെ
കർണാടക തൂത്തുവാരി കോൺഗ്രസ്; വെറുപ്പിന്റെ ചന്തയടപ്പിച്ച് സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുൽ; തോൽവി സമ്മതിച്ച് ബിജെപി

കര്‍ണാടകയില്‍ തുടര്‍ഭരണം ഉറപ്പാണെന്നായിരുന്നു വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബൊമ്മെയുടെ പ്രതികരണം. കേവലഭൂരിപക്ഷത്തിനുള്ള മാജിക് നമ്പര്‍ ബിജെപി ഒറ്റയ്ക്ക് സ്വന്തമാക്കുമെന്നും ബൊമ്മെ പറഞ്ഞിരുന്നു.

'പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല'; തോല്‍വി സമ്മതിച്ച് ബസവരാജ് ബൊമ്മെ
'കോണ്‍ഗ്രസിന് അവരുടെ സ്ഥാനാര്‍ഥികളെ വിശ്വാസമില്ല'; ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ബൊമ്മെ

തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നുവെന്ന് ബി എസ് യെദ്യുരപ്പയും പറഞ്ഞു. ''ജയവും തോല്‍വിയും ബിജെപിക്ക് പുതിയ കാര്യമല്ല. വിധി പരിശോധിക്കും. തെരഞ്ഞെടുപ്പ് വിധിയില്‍ പ്രവര്‍ത്തകര്‍ പരിഭ്രാന്തരാകേണ്ടതില്ല'' - യെദ്യുരപ്പ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in