ബസവരാജ് ബൊമ്മെ
ബസവരാജ് ബൊമ്മെ

'കോണ്‍ഗ്രസിന് അവരുടെ സ്ഥാനാര്‍ഥികളെ വിശ്വാസമില്ല'; ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ബൊമ്മെ

ബൂത്തുകളില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ബൊമ്മെ
Updated on
1 min read

കര്‍ണാടകയില്‍ തുടര്‍ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കേവലഭൂരിപക്ഷത്തിനുള്ള മാജിക് നമ്പര്‍ ബിജെപി ഒറ്റയ്ക്ക് സ്വന്തമാക്കുമെന്ന് ബൊമ്മെ പറഞ്ഞു. വിവിധ മണ്ഡലങ്ങളില്‍ നിന്നും ബൂത്തുകളില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം ആത്മവിശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് റിസോര്‍ട്ടുകള്‍ ബുക്ക് ചെയ്തത് അവരുടെ സ്ഥാനാര്‍ഥികളെ വിശ്വാസമില്ലാഞ്ഞിട്ടാണെന്ന് ബൊമ്മെ പറയുന്നു. മറ്റ് പാര്‍ട്ടികളുമായി കൈകോര്‍ക്കാതെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായി ഹുബ്ലിയിലെ അശോക നഗറിലുള്ള ആഞ്ജനേയ ക്ഷേത്രത്തിൽ ബസവരാജ്‌ ബൊമ്മെ ദർശനം നടത്തി.

logo
The Fourth
www.thefourthnews.in