ഹനുമാൻ ചാലീസ പാരായണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്;
ക്ഷേത്ര പരിസരത്ത് നിരോധനാജ്ഞ

ഹനുമാൻ ചാലീസ പാരായണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്; ക്ഷേത്ര പരിസരത്ത് നിരോധനാജ്ഞ

സംഘപരിവാര്‍ സംഘടനകളുടെ വാഹനറാലിക്കും വിലക്ക്
Updated on
1 min read

കർണാടകയിൽ നിശബ്ദ പ്രചാരണ ദിനമായ ഇന്ന് സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത് നടപ്പാക്കിയ ഹനുമാൻ ചാലീസ പാരായണം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു നിർത്തിവയ്പ്പിച്ചു. ചൊവ്വാഴ്ച രാജ്യ വ്യാപകമായി ബജരംഗ്‌ ദൾ, വിഎച്ച്പി എന്നീ സംഘടനകളായിരുന്നു ഹനുമാൻ ചാലീസ പാരായണത്തിന് നേതൃത്വം നൽകിയത്.

കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ഉൾപ്പടെയുള്ള നിരവധി ബിജെപി നേതാക്കൾ വിവിവിധ ഇടങ്ങളിൽ ഹനുമാൻ ക്ഷേത്രങ്ങളിൽ ചാലീസ പാരായണം ചെയ്തിരുന്നു. ബെംഗളൂരുവിൽ ബിജെപി തുരഞ്ഞെടുപ്പു സമിതി കൺവീനർ ശോഭ കരന്തലജെ എംപിയുടെ നേതൃത്വത്തിലായിരുന്നു രാവിലെ മുതൽ ചാലീസ പാരായണം നടന്നത് .

ഹനുമാൻ ചാലീസ പാരായണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്;
ക്ഷേത്ര പരിസരത്ത് നിരോധനാജ്ഞ
കര്‍ണാടകയില്‍ ഇന്ന് നിശബ്ദപ്രചാരണം; ഹനുമാന്‍ ചാലീസ പാരായണവുമായി സംഘപരിവാര്‍

നിശബ്ദ പ്രചാരണ ദിവസം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടന്ന ചാലീസ പാരായണം ശ്രദ്ധയിൽപ്പെട്ടതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ ഇടപെടുകയായിരുന്നു. ക്ഷേത്ര പരിസരത്തും മറ്റും ആളുകൾ കൂടി വീണ്ടും ചാലീസ പാരായണം നടത്താതിരിക്കാൻ ബംഗളുരുവിൽ കമ്മീഷൻ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

വിജയനഗറിൽ ചാലീസ പാരായണത്തിനോടൊപ്പം സംഘപരിവാർ സംഘടനകൾ സംഘടിപ്പിക്കാനിരുന്ന വാഹന റാലിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു. രാഷ്ട്രീയ പാർട്ടി അല്ലെന്നും സമുദായ-പോഷക സംഘടനയാണെന്നും നേതാക്കൾ പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല, ഇതോടെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ സ്ഥലം വിട്ടു.

ബജ്‌രംഗ് ദൾ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം തിരഞ്ഞെടുപ്പ് ആയുധമാക്കിയാണ് സംഘപരിവാർ സംഘടനകൾ ഹനുമാൻ ചാലീസ പാരായണത്തിന് ആഹ്വാനം ചെയ്തത് .

logo
The Fourth
www.thefourthnews.in