കൈപിടിച്ച്  കര്‍ണാടക; 
നാളെ  നിയമസഭാ കക്ഷിയോഗം, മന്ത്രിസഭാ ചിത്രം  നാളെ തെളിയും

കൈപിടിച്ച് കര്‍ണാടക; നാളെ നിയമസഭാ കക്ഷിയോഗം, മന്ത്രിസഭാ ചിത്രം നാളെ തെളിയും

43.1 ശതമാനം വോട്ടു നേടിയാണ് കോണ്‍ഗ്രസ് ബിജെപിയെ ഭരണപക്ഷത്തു നിന്നും ഇറക്കിയത്
Updated on
2 min read

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയിരിക്കുകയാണ് കോണ്‍ഗ്രസ്. പതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള വമ്പന്‍ വിജയമാണ് കന്നട മണ്ണില്‍ കോണ്‍ഗ്രസ് കൊയ്തത്. 43.1 ശതമാനം വോട്ടു നേടിയാണ് കോണ്‍ഗ്രസ് ബിജെപിയെ ഭരണപക്ഷത്തു നിന്നും ഇറക്കിയത്. ഇനി ആരായിരിക്കും കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുക എന്നാണ് അറിയേണ്ടത്. ഇതു സംബന്ധിച്ചുള്ള വ്യക്തതക്കായി നാളെ നിയമസഭാ കക്ഷിയോഗം വിളിച്ചു ചേര്‍ക്കാനിരിക്കുകയാണ് കോണ്‍ഗ്രസ്. കര്‍ണാടകയിലെ എഐസിസി ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജോവാലയാണ് ഇക്കാര്യം അറിയിച്ചത്. നാളെ വൈകീട്ട് 5.30നാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. കര്‍ണാടകയിലെ വിജയത്തിനു എല്ലാ വോട്ടര്‍മാരോടും നന്ദി അറിയിക്കുകയായിരുന്നു അദ്ദേഹം.

 കൈപിടിച്ച്  കര്‍ണാടക; 
നാളെ  നിയമസഭാ കക്ഷിയോഗം, മന്ത്രിസഭാ ചിത്രം  നാളെ തെളിയും
ശിവകുമാർ vs സിദ്ധരാമയ്യ; കര്‍ണാടക ഇനി ആര് ഭരിക്കും?

224 അംഗ നിയമസഭയില്‍ 136 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട പേരാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടേത്. കര്‍ണാടകയില്‍ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്നും വിജയിച്ചു വന്ന എം എല്‍ എമാരിലും സിദ്ധരാമയ്യയെ പിന്തുണക്കുന്നവരാണ് അധികവും. എന്നാല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തുന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ തളളിക്കളയാനും പാര്‍ട്ടിക്ക് കഴിയില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുകയാണെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ശിവകുമാറിന്റേത്. അതേ സമയം കര്‍ണാടക തിരഞ്ഞെടുപ്പില്‍ കാര്യമായി സ്വാധീനം ചെലുത്തിയ വൊക്കലിംഗ സമുദായത്തേയും കോണ്‍ഗ്രസിന് പരിഗണിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് നേതാവായ ഡി കെ ശിവകുമാറിനൊപ്പം ഈ സമുദായത്തില്‍ നിന്നും ഓരാൾ കൂടി ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.

 കൈപിടിച്ച്  കര്‍ണാടക; 
നാളെ  നിയമസഭാ കക്ഷിയോഗം, മന്ത്രിസഭാ ചിത്രം  നാളെ തെളിയും
ജോഡോ യാത്ര പാതയിൽ കോൺഗ്രസിന്റെ ജൈത്രയാത്ര; ബിജെപിക്ക് കനത്ത നഷ്ടം

മുതിര്‍ന്ന നേതാവെന്ന കാരണം ചൂണ്ടിക്കാട്ടി കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയ്ക്ക് നല്‍കാനായിരിക്കും ഹൈക്കമാന്റിന്റെ തീരുമാനം . ഇക്കാര്യത്തില്‍ ഹൈക്കമാന്റാണ് അന്തിമ തീരുമാനം സ്വീകരിക്കുകയെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ആഭ്യന്തര മന്ത്രി സ്ഥാനമോ ഉപമുഖ്യമന്ത്രി സ്ഥാനമോ ശിവകുമാറിനു നല്‍കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകും. മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യക്കു നല്‍കുകയാണെങ്കില്‍ ശിവകുമാറുമായി അനുനയന ചര്‍ച്ച നടത്താനും കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിക്കും .

ഇത്തവണ കര്‍ണാടക തിരഞ്ഞെടുപ്പില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് ഡി കെ ശിവകുമാര്‍. 2018ല്‍ ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. എംഎല്‍എ മാരെ ബിജെപി ചാക്കിട്ട് പിടിച്ച അവസരങ്ങളിലെല്ലാം അവരെ തിരികെയെത്തിക്കാനും ബിജെപിയ്‌ക്കെതിരായ ചെറുത്തുനില്‍പിനും കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നിന്ന നേതാവാണ് ഡി കെ ശിവകുമാര്‍.ഈ പൊന്നിന്‍ തിളക്കമുള്ള വിജയത്തിലേക്ക് കര്‍ണാടക കോണ്‍ഗ്രസിനെ പ്രാപ്തമാക്കിയതില്‍ ഡികെയുടെ തന്ത്രങ്ങള്‍ക്ക് ചില്ലറയല്ല പങ്ക്.അതുകൊണ്ട് തന്നെ ഡി കെ ശിവകുമാറിനെ ചേര്‍ത്തുപിടിച്ചുകൊണ്ടല്ലാതെ ഒരു ചെറിയ തീരുമാനം പോലും കര്‍ണാടകയിലെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനാകില്ല.

logo
The Fourth
www.thefourthnews.in