ഗീത ശിവരാജ്‌കുമാർ കോൺഗ്രസിൽ; പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് നടൻ ശിവരാജ്‌കുമാർ

ഗീത ശിവരാജ്‌കുമാർ കോൺഗ്രസിൽ; പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് നടൻ ശിവരാജ്‌കുമാർ

മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകൾ സൊരബ മണ്ഡലത്തിൽ സഹോദരൻ മധു ബംഗാരപ്പക്ക് വേണ്ടി പ്രചാരണം നടത്തും
Updated on
1 min read

കന്നഡ ചലച്ചിത്ര ലോകത്തിന്റെ നെടുംതൂണായ രാജ്‌കുമാർ കുടുംബത്തിൽ നിന്ന് കോൺഗ്രസിന് പിന്തുണയുമായി രണ്ടുപേർ. രാജ്‌കുമാറിന്റെ മകനും നടനുമായ ശിവരാജ്കുമാർ കോൺഗ്രസിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ തീരുമാനിച്ചു. ശിവരാജ്കുമാറിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകളുമായ ഗീത ശിവരാജ്കുമാർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ആസ്ഥാനത്ത് ഇരുവരെയും കെപിസിസി അധ്യക്ഷൻ സ്വീകരിച്ചു. ഗീതയുടെ സഹോദരനും ശിവമോഗയിലെ സൊരബ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ മധു ബംഗാരപ്പയും ചടങ്ങിനെത്തി. സഹോദരന് വേണ്ടിയാകും ഗീതയുടെയും ശിവരാജ്‌കുമാറിന്റെയും ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം.

" ഭാര്യയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ്. അവർ കോൺഗ്രസ് പാർട്ടിക്കൊപ്പം നിലകൊള്ളണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. രാഷ്ട്രീയം അവരുടെ രക്തത്തിലുണ്ട്. സഹോദരൻ മധു ബംഗാരപ്പയുടെ പ്രചാരണ പരിപാടിയിൽ സംബന്ധിക്കും. സിനിമ ചിത്രീകരണത്തിൽ ഇടവേള ലഭിക്കുന്നതനുസരിച്ചു കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങും" - ശിവരാജ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ശിവരാജ്‌കുമാറും ഭാര്യ ഗീത ശിവരാജ്‌കുമാറും
ശിവരാജ്‌കുമാറും ഭാര്യ ഗീത ശിവരാജ്‌കുമാറും
ഗീത ശിവരാജ്‌കുമാർ കോൺഗ്രസിൽ; പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് നടൻ ശിവരാജ്‌കുമാർ
കർണാടകയുടെ മലയാളി മുഖങ്ങള്‍

എസ് ബംഗാരപ്പയുടെ കുടുംബത്തിൽ നിന്ന് രാഷ്ട്രീയത്തിലിറങ്ങുന്ന മൂന്നാമത്തെ ആളാണ് മകൾ ഗീത. മക്കളായ കുമാർ ബംഗാരപ്പയും മധു ബംഗാരപ്പയും നേരത്തെ തന്നെ രാഷ്ട്രീയത്തിൽ സജീവമാണ്. സൊരബയിൽ   ബിജെപിയുടെ സിറ്റിംഗ് എം എൽ എ ആണ് കുമാർ ബംഗാരപ്പ . ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്ന മധു ബംഗാരപ്പക്ക് പിന്തുണയുമായി സഹോദരി ഗീത എത്തുമ്പോൾ വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ് . കുടുംബ വഴക്കിനെ തുടർന്ന് ബംഗാരപ്പയുടെ മക്കൾ ശത്രുതയിലാണ് . കന്നഡിഗർക്കിടയിൽ സ്വാധീനമുള്ള നടൻ ശിവരാജ് കുമാറും ഭാര്യയും ഒരുമിച്ചു കോൺഗ്രസ് പാളയത്തിലെത്തിയത് പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ . നേരത്തെ നടൻ കിച്ച സുദീപ് ബിജെപിക്കായി പ്രചാരണത്തിനിറങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in