കാത്തിരിപ്പിനൊടുവിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലമിന്ന്. വോട്ടെണ്ണൽ എട്ടു മണിക്ക് തുടങ്ങും. എട്ടുമണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും . ഒൻപത് മണിയോടെ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ ആദ്യ ഫല സൂചനകൾ ലഭ്യമാകും.
''എക്സിറ്റ് പോളുകള്‍ വിശ്വസിക്കുന്നില്ല. ആരുമായും ജെഡിഎസ് ഇതു വരെ ചര്‍ച്ച നടത്തിയിട്ടില്ല. ആരും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. മൂന്നു മണിക്കൂര്‍ കാത്തിരിക്കൂ. എന്ത് സംഭവിക്കുമെന്ന് നോക്കാം.''
Karnataka | In the next 2-3 hours, it will become clear. Exit polls show that the two national parties will score in a big way. The exit polls have given 30-32 seats to JD(S). I am a small party, there is no demand for me...I am hoping for a good development: JD(S) leader HD… pic.twitter.com/T6VxwEpm9G
— ANI (@ANI) May 13, 2023
കര്‍ണാടകാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഉണ്ടായത് റെക്കോര്‍ഡ് പോളിങ്. 73.19%വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 2018 ല്‍ 72.44 ശതമാനം ആയിരുന്നു പോളിങ്.
ആകെയുള്ളത് 224 മണ്ഡലങ്ങള്‍. കേവലഭൂരിപക്ഷത്തിനാവശ്യം 113 സീറ്റ്. തൂക്കു നിയമസഭയാകും സംസ്ഥാനത്തെന്നാണ് മിക്ക എക്‌സിറ്റ് പോളുകളുടെയും പ്രവചനം. കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കമുണ്ടാകുമെന്നും പ്രവചിക്കുന്നു.
ബിജെപി -120
കോൺഗ്രസ്- 69
ജെഡിഎസ്- 32
മറ്റുള്ളവർ-1
ഒഴിവുള്ളത്-2
VIDEO | UP urban local body poll results: Visuals from counting centre in Ghaziabad. pic.twitter.com/dPc5gPf6Ka
— Press Trust of India (@PTI_News) May 13, 2023
2018 തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 104 സീറ്റുകളിലെ വിജയം. കോണ്‍ഗ്രസ്-80, ജെഡിഎസ്-37, മറ്റുള്ളവര്‍-3 എന്നതായിരുന്നു അന്ന് കക്ഷിനില. കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി അന്ന് ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും സംസ്ഥാനത്ത് ബിജെപിയേക്കാള്‍ വോട്ട് വിഹിതം കോണ്‍ഗ്രസിനായിരുന്നു.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഹ്ളാദ പ്രകടനത്തിനുള്ള ഒരുക്കങ്ങള്‍.
#WATCH | Celebration begins at the Congress office in Delhi ahead of the counting of votes for the 224 seats in the Karnataka Legislative Assembly elections held on May 10.#KarnatakaElectionResults2023 pic.twitter.com/FCSZrwv01C
— ANI (@ANI) May 13, 2023
കർണാടക തിരഞ്ഞെടുക്കാൻ പോകുന്നത് 16ാം നിയമസഭയെ. ഇതുവരെ രണ്ടു സർക്കാരുകൾ മാത്രമാണ് കർണാടകയിൽ കാലാവധി തികച്ചത്
ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ കർണാടകയിൽ ഇഞ്ചോടിഞ്ച്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
പോസ്റ്റൽ വോട്ടുകൾക്ക് ശേഷം മുതിർന്ന പൗരന്മാരുടെ വോട്ടുകൾ എണ്ണും. ഇത്തവണ മുതിർന്ന പൗരന്മാർക്ക് വീടുകളിൽ ഇരുന്നു വോട്ടു ചെയ്യാനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരുന്നു. 75 000 മുതിർന്ന പൗരന്മാരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.
#WATCH | Secure strong room established at Bengaluru's Mount Carmel College being opened ahead of counting of votes in Karnataka Assembly elections pic.twitter.com/8BK6N4rqgD
— ANI (@ANI) May 13, 2023
ഹുബ്ലിയിലെ അശോക നഗറിലുള്ള ആഞ്ജനേയ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
#WATCH | As counting of votes begins for #KarnatakaPolls, CM Basavaraj Bommai visits Hanuman temple in Hubballi. pic.twitter.com/isXkxoa79D
— ANI (@ANI) May 13, 2023
ലക്ഷ്മൺ സവദി അത്താനിയിൽ ലീഡ് ചെയ്യുന്നു
കനക്പുരയിൽ ഡികെ ശിവകുമാർ ലീഡ് ചെയ്യുന്നു. മണ്ഡലത്തിൽ ബിജെപിയിലെ ആർ അശോക് പിന്നിൽ.
എച്ച് ഡി കുമാരസ്വാമി ചന്നപട്ടണയിൽ ലീഡ് ചെയ്യുന്നു.
ഷിഗാവിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മുന്നിൽ
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൽ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ചിത്താപൂരിൽ മുന്നിൽ
എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി രാമനഗരയിൽ പിന്നിൽ
കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ , ഹുബ്ബള്ളി- ധാർവാഡ് സെൻട്രലിൽ പിന്നിലായി.
ചന്നപട്ടണയിൽ എച്ച് ഡി കുമാരസ്വാമി പിന്നിൽ
ബെംഗളൂരു മേഖലയിൽ കോൺഗ്രസിന് മുന്നേറ്റം. 28 ൽ 16 സീറ്റിൽ മുന്നേറുന്നു.
കനക്പുരയിൽ ബിജെപി നേതാവ് ആർ അശോക് പിന്നിൽ. മണ്ഡലത്തിൽ ഡി കെ ശിവകുമാർ ലീഡ് ചെയ്യുന്നു
ചിക്കമഗളൂരുവിൽ സി ടി രവി ( ബിജെപി ) മുന്നേറുന്നു
ബിജെപി മന്ത്രിസഭയിലെ എട്ട് മന്ത്രിമാർ പിന്നിൽ. പിന്നിലായ മന്ത്രിമാരിൽ 2018 ലെ സഖ്യ സർക്കാരിനെ താഴെ ഇറക്കാൻ ബിജെപിയിലേക്ക് ചാടിയവരാണ് ഏറെയും.
ആദ്യഫല സൂചനകൾ വരുമ്പോൾ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനാകാതെ ജെഡിഎസ്. 25 സീറ്റിലാണ് ജനതാദൾ സെകുലർ ലീഡ് ചെയ്യുന്നത്. എച്ച് ഡി കുമാരസ്വാമി ചന്നപട്ടണയിൽ പിന്നിൽ. ജെഡിഎസ് ശക്തിമേഖലയായ മൈസൂരു മേഖലയിൽ കോൺഗ്രസിന് മുന്നേറ്റം. 2004 ( 55 സീറ്റുകൾ )ന് ശേഷം നില മെച്ചപ്പെടുത്താതെ ജെഡിഎസ് .
കർണാടക നിയസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വ്യക്തമായ മേൽക്കൈ. ലീഡ് നില കേവല ഭൂരിപക്ഷം കടന്ന് മുന്നോട്ട്. ആറ് മേഖലകളിൽ അഞ്ച് ഇടങ്ങളിലും കോൺഗ്രസ് ആധിപത്യം. മുബൈ, ഹൈദരാബാദ്, മധ്യ, മൈസൂരു, ബെംഗളൂരു മേഖലകളിൽ നേട്ടമുണ്ടാക്കി കോൺഗ്രസ്. തീരദേശ കർണാടകയിൽ മാത്രമാണ് ബിജെപി മുന്നിൽ. എട്ട് മന്ത്രിമാർ പിന്നിട്ടു നിൽക്കുന്നു.
ബാഗ്ഗേപള്ളിയിൽ സിപിഎം സ്ഥാനാർഥി അനിൽ കുമാർ ലീഡ് ചെയ്യുന്നു.
യെദ്യുരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര ശിക്കാരിപുരയിൽ മുന്നിൽ.
നാഗരിക വോട്ടുകൾ കോൺഗ്രസിനെ തുണച്ചെന്ന് സൂചന . ബെംഗളൂരു മെട്രോ നഗരത്തിൽ കോൺഗ്രസ് ലീഡ്.
ഹൈദരാബാദ് കർണാടകയിൽ നേട്ടമുണ്ടാക്കി കോൺഗ്രസ്. 24 സീറ്റുകളിൽ ലീഡ്. മുംബൈ കർണാടക മേഖലയിലും കോൺഗ്രസ് മുന്നേറ്റം . 32 സീറ്റുകളിൽ ലീഡ്.
ബിജെപി കോട്ടയായ തീരദേശ കർണാടക മേഖലയിൽ നില മെച്ചപ്പെടുത്തി കോൺഗ്രസ്. ഏഴ് സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ മേഖലയിൽ കോൺഗ്രസ് നേടിയത് മൂന്ന് സീറ്റ്.
സൊറബയിൽ മധു ബംഗാരപ്പ ( കോൺഗ്രസ് ) മുന്നിൽ സഹോദരൻ കുമാർ ബംഗാരപ്പ ( ബിജെപി ) മൂന്നാം സ്ഥാനത്ത്.
ഡി കെ ശിവകുമാറിനെതിരെ കനക്പുരയിൽ മത്സരിക്കുന്ന ബിജെപി നേതാവ് ആർ അശോക് സിറ്റിങ് മണ്ഡലമായ പദ്മനാഭനഗറിലും പിന്നിൽ. സിദ്ധരാമയ്‌ക്കെതിരെ വരുണയിൽ മത്സരിക്കുന്ന മന്ത്രി വി സോമണ്ണ സിറ്റിങ് മണ്ഡലമായ ചാമ്‌രാജ്നഗറിലും പിന്നിൽ
ഹുബ്ബള്ളി ധാർവാർഡ് സെൻട്രലിൽ ജഗദീഷ് ഷെട്ടാർ പിന്നിൽ തുടരുന്നു.
ഗാലി ജനാർദ്ദന റെഡ്ഡി ഗംഗാവതിയിൽ മുന്നിൽ. ബിജെപി ബന്ധം പിരിഞ്ഞ റെഡ്ഡി കല്യാണ രാജ്യ പ്രഗതിപക്ഷ എന്ന സ്വന്തം പാർട്ടി രൂപീകരിച്ചാണ് ഇത്തവണ മത്സരിക്കുകയാണ്.
I'm invincible
— Congress (@INCIndia) May 13, 2023
I'm so confident
Yeah, I'm unstoppable today 🔥 pic.twitter.com/WCfUqpNoIl
''ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഞങ്ങള്‍ എന്ത് ചെയ്യും. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകണം.'' സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ
ബാഗ്ഗേപ്പള്ളിയിൽ സിപിഎം മൂന്നാം സ്ഥാനത്ത്. കോൺഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി രണ്ടാം സ്ഥാനത്ത്.
കർണാടകയിൽ ആറ് മണ്ഡലങ്ങലങ്ങളിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ സർക്കാർ രൂപീകരണ നീക്കം തുടങ്ങി കോൺഗ്രസ്. വിജയമുറപ്പിച്ചവരോട് ബെംഗളൂരുവിലെത്താൻ കോൺഗ്രസ് നിർദേശിച്ചു. കോൺഗ്രസ് എംഎൽഎമാരെ സുരക്ഷിത ഇടത്തേക്ക് മാറ്റിയേക്കും.
ട്രെൻഡുകൾ അനുകൂലമെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ധരാമയ്യ.
#WATCH | Congress leader & former CM Siddaramaiah gives a thumbs up as his party is close to crossing the halfway mark in initial trends in Karnataka pic.twitter.com/rp3B5knUMe
— ANI (@ANI) May 13, 2023
എഐസിസി ആസ്ഥാനത്ത് കോൺഗ്രസിന്റെ ആഹ്ളാദ പ്രകടനം. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും പ്രവർത്തകരുടെ ആഘോഷം.
#WATCH | Fireworks at AICC office in Delhi as the party crosses halfway mark in #KarnatakaElectionResults2023 pic.twitter.com/zNsy7OzPEl
— ANI (@ANI) May 13, 2023
ജെഡിഎസ് സ്ഥാനാർഥിയും എച്ച് ഡി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമി രാമനഗരയിൽ 14,000 വോട്ടിന് പിന്നിൽ. കോൺഗ്രസിലെ ഇക്ബാൽ ഹുസ്സൈൻ മുന്നിൽ. 2018ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിന് ഇറങ്ങിയപ്പോൾ നിഖിൽ കുമാരസ്വാമി തോറ്റിരുന്നു. മാണ്ഡ്യ മണ്ഡലത്തിൽ സുമലതയോടായിരുന്നു പരാജയപ്പെട്ടത്.
ഭൂരിപക്ഷം കൂടുമെന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ''ഇനിയും റൗണ്ടുകൾ എണ്ണാനുണ്ട് . കോൺഗ്രസിന്റെ നേട്ടം 120 സീറ്റിന് മുകളിൽ പോകും. ബിജെപിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഉള്ള വിധി. കന്നഡിഗർ മാറ്റം ആഗ്രഹിച്ചു . കോൺഗ്രസിന് അവർ വോട്ടു ചെയ്തു ''
#WATCH | "We told that even if PM Modi comes nothing will work and see that has happened. We are leading in 120 seats. As we expected we will get the majority": Congress leader Siddaramaiah as party crosses majority mark in #KaranatakaElectionResults pic.twitter.com/Hb415vhuWq
— ANI (@ANI) May 13, 2023
35 മണ്ഡലങ്ങളിൽ ലീഡ് നില 1000 വോട്ടിൽ താഴെ
തെക്കേ ഇന്ത്യയിൽ അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനമായ കർണാടകയും ബിജെപിയെ കൈവിട്ടു. ജെഡിഎസുമായി ചേർന്നാൽ പോലും സർക്കാരുണ്ടാക്കാനാകാത്ത വിധം മോശം പ്രകടനമാണ് ഇത്തവണ ബിജെപിയുടേത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപിയുടെ എട്ടോളം മന്ത്രിമാരും പിന്നിലാണ്.
നരേന്ദ്ര മോദിയുടെ നേരിട്ടുള്ള പ്രചാരണവും ഭരണവിരുദ്ധ വികാരത്തിൽ നിന്ന് ബിജെപിയെ രക്ഷിച്ചില്ല. 19 പ്രചാരണ റാലികളിലും നിരവധി റോഡ് ഷോകളിലുമാണ് മോദി നേരിട്ടെത്തിയത്. അമിത് ഷാ 16 റാലികളിലും 10 റോഡ് ഷോകളിലും പങ്കെടുത്തു. അദിത്യനാഥ് അടക്കം കർണാടകയിൽ ബിജെപിയുടെ പ്രചാരണത്തിനെത്തിയിരുന്നു.
സാമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റവും കർണാടകയിൽ കോൺഗ്രസിന് തുണയായി. പരമ്പരാഗതമായി ബിജെപിക്കൊപ്പം നിന്ന ലിംഗായത്ത് വോട്ടുകൾ ഇത്തവണ കോൺഗ്രസിനെ തുണച്ചു. ലിംഗായത്ത് മേഖലകളിൽ ബിജെപിക്ക് തിരിച്ചടിയാണുണ്ടായത്.
30 വർഷത്തിന് ശേഷമാണ് ലിംഗായത്തുകൾ കോൺഗ്രസിനോടടുക്കുന്നത്. മുഖ്യമന്ത്രി ആയിരുന്ന വീരേന്ദ്ര പാട്ടീലിനെ രാജീവ് ഗാന്ധി മാറ്റിയതോടെ 1989 ലാണ് ലിംഗായത്തുകൾ കോൺഗ്രസിൽ നിന്ന് അകന്നത്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ചിക്കമഗളൂരു മണ്ഡലത്തിൽ പിന്നിൽ.
ബജ്റംഗ് ദൾ നിരോധന വിവാദം ഉയർത്തിക്കാട്ടിയാണ് പ്രചാരണത്തിന്റെ അവസാന ഘട്ടം ബിജെപി വോട്ട് തേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ജയ് ബജ്റംഗ് ബലി വിളിയുമായി പ്രചാരണ റാലികളിലെത്തി. വിവാദങ്ങൾക്ക് കന്നഡികർ ചെവികൊടുത്തില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്
കർണാടകാ കോൺഗ്രസ് പ്രദേശ് കമ്മിറ്റി അധ്യക്ഷൻ ഡി കെ ശിവകുമാർ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. കനക്പുരയിൽ 40,000ലേറെ വോട്ടിനാണ് ശിവകുമാർ മുന്നിട്ട് നിൽക്കുന്നത്.
#WATCH | Karnataka Congress President DK Shivakumar greets party workers gathered outside his residence in Bengaluru as the party surges ahead of BJP in Karnataka election results pic.twitter.com/aIN4qyMjqm
— ANI (@ANI) May 13, 2023
കോൺഗ്രസ് തരംഗത്തിനിടയിലും ജഗദീഷ് ഷെട്ടാറിന് തോൽവി. ഹുബ്ബള്ളി- ധൻവാഡ് സെൻട്രൽ മണ്ഡലത്തിൽ ബിജെപിയുടെ മഹേഷ് തേങ്കിനക്കിയാണ് ഷെട്ടാറിനെ തോൽപ്പിച്ചത്. സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഷെട്ടാർ കോൺഗ്രസ് പാളയത്തിലെത്തിയത്
കര്‍ണാടകയിലെ തോല്‍വി സമ്മതിച്ച് ബിജെപി. പ്രധാനമന്ത്രി അടക്കം പ്രചാരണത്തിന് ഇറങ്ങിയിട്ടും നേട്ടമുണ്ടാക്കാനായില്ലെന്ന് മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ. ഫലം പൂര്‍ണമായും വന്നുകഴിഞ്ഞാല്‍ പാളിച്ചകള്‍ പരിശോധിക്കുമെന്നും ബൊമ്മൈ.
#WATCH | In spite of a lot of efforts put in by PM & BJP workers, we've not been able to make the mark. Once the full results come we'll do a detailed analysis. We take this result in our stride to come back in Lok Sabha elections: Karnataka CM Bommai#KarnatakaElectionResults pic.twitter.com/ftNLsV5HHG
— ANI (@ANI) May 13, 2023
ബെല്ലാരി റൂറലിൽ ഗതാഗതമന്ത്രി ബി ശ്രീരാമലു തോറ്റു. കോൺഗ്രസിലെ ബി നാഗേന്ദ്രയ്ക്ക് ജയം
സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി കോൺഗ്രസ്. നിയമസഭാ കക്ഷി യോഗം നാളെ. എംഎൽഎമാർ ഇന്ന് തന്നെ ബെംഗളൂരുവിലെത്തും.
#WATCH | Karnataka Congress President DK Shivakumar gets emotional on his party's comfortable victory in state Assembly elections pic.twitter.com/ANaqVMXgFr
— ANI (@ANI) May 13, 2023
സർക്കാർ ഉണ്ടാക്കുമെന്ന് ഉറപ്പായതോടെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ കുറിച്ച് ചർച്ച തുടങ്ങി. നാളെ ചേരുന്ന എംഎൽഎമാരുടെ യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന. മികച്ച ഭൂരിപക്ഷം ലഭിച്ചതിനാൽ മറ്റ് അന്തർനാടകങ്ങൾക്ക് കർണാടകയിൽ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെയും പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്ന് കേൾക്കുന്നത്.
എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി രാമനഗരയിൽ തോറ്റു.
കർണാടകയിൽ വെറുപ്പിന്റെ വ്യാപാരം അവസാനിപ്പിച്ച് സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ വിജയത്തിൽ പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിച്ച രാഹുൽ എല്ലാവർക്കും നന്ദിയുമറിയിച്ചു. ചങ്ങാത്ത മുതലാളിത്തത്തെ പാവപ്പെട്ടവരുടെ കരുത്ത് തോല്‍പ്പിച്ചതാണ് കർണാടകയിൽ കണ്ടത്. സ്‌നേഹത്തോടെ മനസ് തുറന്നാണ് ഈ പോരാട്ടം കോൺഗ്രസ് നയിച്ചത്. രാജ്യത്തിനിഷ്ടം സ്‌നേഹമെന്ന് കർണാടക തെളിയിച്ചെന്നും എഐസിസി ആസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ പ്രതികരണം.