വോട്ട് ശതമാനത്തിൽ 1989ലെ നേട്ടത്തിനടുത്ത്; കർണാടകയിലെ വിജയം കോൺഗ്രസിന് ബൂസ്റ്റർ ഡോസ്
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷവും മറികടന്നുള്ള കോണ്‍ഗ്രസ് മുന്നേറ്റം സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ നേട്ടം. 1989 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നേടിയ 178 സീറ്റാണ് ഏറ്റവും വലിയ വിജയം. 43.76 ശതമാനമായിരുന്നു അന്ന് കോണ്‍ഗ്രസ് നേടിയ വോട്ട് വിഹിതം. ഇത്തവണ 136 സീറ്റിൽ വിജയം കൊയ്ത കോൺഗ്രസിന് ലഭിച്ചത് 43 ശതമാനത്തിലേറെ വോട്ട് വിഹിതം.
1989നുശേഷം 1999ലായിരുന്നു കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിച്ചത്. അന്ന് 132 സീറ്റിൽ വിജയിച്ച കോൺഗ്രസ് 40.84 ശതമാനം വോട്ട് നേടി. 2013ൽ അധികാരത്തിലേറിയ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയത് 122 സീറ്റുമായി (36.6 ശതമാനം വോട്ട് വിഹിതം).
സാമൂഹ്യ പ്രവര്‍ത്തകനും സ്വരാജ് ഇന്ത്യ സ്ഥാപകനുമായ യോഗേന്ദ്ര യാദവാണ് 1989 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ വിവിധ പാര്‍ട്ടികള്‍ നേടിയ സീറ്റ് നിലയും വോട്ട് വിഹിതവും ട്വിറ്ററില്‍ കുറിച്ചത്.
1989 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ രാഷ്ട്രീയ പാര്‍ട്ടി. വീരേന്ദ്ര പാട്ടീല്‍ ആണ് അന്ന് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. പിന്നീട് 1999 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ സീറ്റുകളുടെ എണ്ണം 132 ആയിരുന്നു. 40.84 ശതമാനം വോട്ട് വിഹിതം നേടിയ കോണ്‍ഗ്രസിന്റെ അന്നത്തെ മുഖ്യമന്ത്രി എസ്എം കൃഷ്ണയായിരുന്നു. 2013 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 122 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. 36.6 ശതമാനം വോട്ട് വിഹിതമാണ് അന്ന് കോണ്‍ഗ്രസ് നേടിയത്. സിദ്ധരാമയ്യ ആയിരുന്നു അന്നത്തെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി.
1989 ന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇത്തവണയാണ് കോണ്‍ഗ്രസ് 137 സീറ്റ് എന്ന ഉയര്‍ന്ന സംഖ്യയില്‍ എത്തിച്ചേര്‍ന്നത്.
1999 മുതല്‍ ഇങ്ങോട്ട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ഓരോ വര്‍ഷം പിന്നിടുമ്പോഴും കോണ്‍ഗ്രസ് നേടിയ സീറ്റുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുകയായിരുന്നു. 1989 ന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇത്തവണയാണ് കോണ്‍ഗ്രസ് 137 സീറ്റ് എന്ന ഉയര്‍ന്ന സംഖ്യയില്‍ എത്തിച്ചേര്‍ന്നത്.
1994 ല്‍ അധികാരത്തിലെത്തിയ ജെഡിഎസ് നേടിയത് 115 സീറ്റുകളാണ്. എച്ച്.ഡി ദേവഗൗഡയായിരുന്നു അന്നത്തെ മുഖ്യമന്ത്രി. 33.54 ശതമാനമായിരുന്നു വോട്ട് വിഹിതം. 2004 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 79 സീറ്റും 2008 ല്‍ 110 സീറ്റും നേടിയാണ് പിന്നീട് ബിജെപി അധികാരത്തിലെത്തിയത്. അന്ന് തുടര്‍ച്ചയായി മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നത് ബിഎസ് യെദ്യൂരപ്പ ആയിരുന്നു.
2018 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 104 സീറ്റുകള്‍ നേടിയാണ് ബിജെപി കോണ്‍ഗ്രസിനെ പുറത്താക്കിയത്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന തിരഞ്ഞെടുപ്പില്‍ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിച്ചതാകട്ടെ ആകെ 64 സീറ്റുകള്‍ മാത്രമാണ്.