സിദ്ധരാമയ്യ
സിദ്ധരാമയ്യ

അച്ഛന്‍ മുഖ്യമന്ത്രിയാകണമെന്ന് സിദ്ധരാമയ്യയുടെ മകന്‍; ഫലം പൂര്‍ത്തിയാകും മുന്‍പെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി തലവേദന

വരുണയില്‍ റെക്കോഡ് ഭൂരിപക്ഷത്തിലാകും സിദ്ധരാമയ്യയുടെ വിജയമെന്ന് യതീന്ദ്ര
Updated on
1 min read

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നതിനിടെ സിദ്ധരാമയ്യയെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. കേവല ഭൂരിപക്ഷം ഉറപ്പിച്ച് കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും യതീന്ദ്ര വ്യക്തമാക്കി.

'' ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഞങ്ങള്‍ എന്ത് ചെയ്യും. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകണം'' - യതീന്ദ്ര പറഞ്ഞു. വരുണയില്‍ റെക്കോഡ് ഭൂരിപക്ഷത്തിലാകും സിദ്ധരാമയ്യയുടെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.

'' മകനെന്ന നിലയില്‍ അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു കര്‍ണാടകക്കാരനെന്ന നിലയും അതാണ് ആഗ്രഹം. കാരണം കഴിഞ്ഞ ഭരണകാലയളവ് സിദ്ധരാമയ്യ മികച്ചരീതിയില്‍ കൈകാര്യം ചെയ്തിരുന്നു. ബിജെപിയുടെ ഭരണകാലയളവിലെ അഴിമതിയും പിഴവുകളും തിരുത്താന്‍ അദ്ദേഹത്തിനാകും'' - യതീന്ദ്ര സിദ്ധരാമയ്യ വ്യക്തമാക്കി.

കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചാല്‍ മുഖ്യമന്ത്രിയാകുന്നത് സിദ്ധരാമയ്യയോ , ഡി കെ ശിവകുമാറോ എന്ന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് യതീന്ദ്രയുടെ പ്രതികരണം. കനകപുരയില്‍ ഡി കെ ശിവകുമാര്‍ 12,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്. ജയം ഉറപ്പിക്കുന്നവരോടെല്ലാം ബെംഗളൂരുവിലെത്തണമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.

logo
The Fourth
www.thefourthnews.in