കർണാടക ബിജെപി കൊള്ളയടിച്ചെന്ന് പ്രിയങ്കാ ഗാന്ധി; സംവരണ പ്രശ്നം പ്രതിരോധിച്ച് അമിത് ഷാ

കർണാടക ബിജെപി കൊള്ളയടിച്ചെന്ന് പ്രിയങ്കാ ഗാന്ധി; സംവരണ പ്രശ്നം പ്രതിരോധിച്ച് അമിത് ഷാ

മൈസൂരുവിൽ പ്രിയങ്കയും ബെലഗാവിയിൽ അമിത് ഷായും പ്രചാരണത്തിൽ
Updated on
2 min read

ബസവരാജ്‌ ബൊമ്മെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ കോൺഗ്രസിന്റെ താര പ്രചാരക പ്രിയങ്കാ ഗാന്ധി. 40 ശതമാനം കമ്മീഷൻ സർക്കാരെന്ന കോൺഗ്രസ് ആക്ഷേപം ഏറ്റുപിടിച്ചായിരുന്നു പ്രിയങ്ക മൈസൂരുവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു സംസാരിച്ചത്.

"സർക്കാർ 40 ശതമാനം കമ്മീഷൻ വാങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണ്. സംസ്ഥാനത്തെ കൊള്ളയടിക്കുകയാണ് ബൊമ്മെയും സംഘവും. ഒന്നര ലക്ഷം കോടി രൂപയാണ് ഇവർ ഇത്തരത്തിൽ സംഥാനത്ത് നിന്ന് കൊള്ളയടിച്ചത്. സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ നികത്തുന്നില്ല, യുവാക്കൾ കർണാടകയിൽ തൊഴിൽരഹിതരായി തുടരുകയാണ് " പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
മൈസൂരുവിൽ മൂന്നിടങ്ങളിലാണ് പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയത്. നേരത്തെ, ഹന്നൂരിൽ വനിതാ സംവാദത്തിലും പ്രിയങ്ക പങ്കെടുത്തിരുന്നു.

കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്ന സംവരണ പ്രശ്നം പ്രതിരോധിച്ചായിരുന്നു ബിജെപിയുടെ താര പ്രചാരകൻ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലികൾ

അതേസമയം, കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്ന സംവരണ പ്രശ്നം പ്രതിരോധിച്ചായിരുന്നു ബിജെപിയുടെ താര പ്രചാരകൻ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലികൾ. സംവരണ പ്രശ്നം പ്രചാരണ വിഷയമാക്കി മുസ്ലീം - ദളിത് - പിന്നാക്ക വോട്ടുകൾ ഏകീകരിക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമത്തെ അമിത് ഷാ പരിഹസിച്ചു. അധികാരത്തിൽ വന്നാൽ സംവരണം പുനഃസ്ഥാപിക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം. ഇത് വിശ്വസിക്കുന്നവർ മൂഢന്മാരാണെന്നും കോൺഗ്രസിന് അതിനാകില്ലെന്നും അദ്ദേഹം ബെലഗാവിയിൽ ആവർത്തിച്ചു. ആരുടെ സംവരണം വെട്ടിക്കുറച്ചാണ് കോൺഗ്രസ് മുസ്ലീങ്ങൾക്ക് വീണ്ടും ഒബിസി ക്വോട്ടയിൽ സംവരണം ഏർപ്പെടുത്തുകയെന്നും അമിത് ഷാ ചോദിച്ചു.

കർണാടക ബിജെപി കൊള്ളയടിച്ചെന്ന് പ്രിയങ്കാ ഗാന്ധി; സംവരണ പ്രശ്നം പ്രതിരോധിച്ച് അമിത് ഷാ
കർണാടകയിൽ ജനവിധി തേടാൻ 2,613 സ്ഥാനാർഥികൾ; 185 വനിതകൾ, ഒരു ട്രാൻസ്ജെൻഡർ; 918 സ്വതന്ത്രരും മത്സര രംഗത്ത്

തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ശേഷിക്കെ വീറും വാശിയുമായി തിരഞ്ഞെടുപ്പ് ഗോദയിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. താര പ്രചാരകരുടെ പട്ടികയിലുള്ളവർ ഒന്നൊന്നായി കർണാടകയിലെത്തുകയാണ്. തൊട്ടടുത്ത ദിവസങ്ങളിലായി കർണാടകയിൽ എത്തുന്ന ദേശീയ പാർട്ടികളുടെ നേതാക്കളെല്ലാം കൊട്ടിക്കലാശം വരെ സംസ്ഥാനത്ത് തങ്ങുമെന്നാണ്‌ വിവരം.

logo
The Fourth
www.thefourthnews.in