ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാന്‍ കോൺഗ്രസ്: തെലങ്കാന നല്‍കുന്ന സൂചന

ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാന്‍ കോൺഗ്രസ്: തെലങ്കാന നല്‍കുന്ന സൂചന

ചരിത്രപരമായ മൂന്നാം വിജയമാണ് ബിആർഎസ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സ്വപ്നം കാണുന്നത്
Updated on
2 min read

കര്‍ണാടകയ്ക്ക് പിന്നാലെ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് ശക്തമായൊരു തിരിച്ചുവരവ്. തെലങ്കാനയില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ നല്‍കുന്ന സൂചന കോൺഗ്രസിന് ആശ്വാസം പകരുന്നതാണ്. തെലങ്കാനയിൽ മൂന്നാമൂഴം എന്ന ബിആര്‍ എസിന്റെയും ചന്ദ്രശേഖര റാവുവിന്റെയും സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ

ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാന്‍ കോൺഗ്രസ്: തെലങ്കാന നല്‍കുന്ന സൂചന
എക്‌സിറ്റ് പോള്‍: രാജസ്ഥാനില്‍ ബിജെപി, തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്

ന്യൂസ് 18 പുറത്തുവിട്ട അഭിപ്രായ സര്‍വേ പ്രകാരം സംസ്ഥാനത്ത് ബിആര്‍എസ് 40 മുതൽ 55 സീറ്റുകൾ വരെ നേടും. എന്നാല്‍ കോണ്‍ഗ്രസ് 48 മുതൽ 64 വരെ സീറ്റുകൾ സ്വന്തമാക്കും. ടുഡേയ്സ് ചാണക്യ എക്സിറ്റ് പോൾ പ്രകാരം ബിആർഎസ് 22 മുതൽ 31 വരെ സീറ്റുകളും കോൺഗ്രസ് 67 മുതൽ 78 സീറ്റുകൾ വരെയും നേടും. എന്നാൽ ടൈംസ് നൗ എക്സിറ്റ് പോൾ പറയുന്നത് ബിആർഎസ് 66 സീറ്റുകളും കോൺഗ്രസ് 37 ഉം നേടുമെന്നാണ്. മൂന്ന് ഫലങ്ങളിലും സംസ്ഥാനത്ത് ബിജെപിക്ക് വലിയ നേട്ടങ്ങൾ കാണാനില്ലെങ്കിലും നിലവിലെ ഒന്നില്‍ നിന്നും പത്ത് മുതല്‍ 13 സീറ്റുകള്‍ വരെ ബിജെപി നേടിയേക്കുമെന്നും സര്‍വേകള്‍ പറയുന്നു.

ആകെ 119 സീറ്റുകളാണ് തെലങ്കാനയിൽ ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 88 സീറ്റുകൾ ബിആർഎസ് നേടി. 19 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 2018 ൽ ഭരണകക്ഷിയായ ടിആർഎസിനെ പരാജയപ്പെടുത്താൻ സംസ്ഥാനത്തെ നാല് പ്രതിപക്ഷ പാർട്ടികളായ ഐഎൻസി , ടിജെഎസ് , ടിടിഡിപി, സിപിഐ എന്നിവ ചേർന്ന് മഹാസഖ്യം രുപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബിആർഎസ് ഭരണം നിലനിർത്തി.

ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാന്‍ കോൺഗ്രസ്: തെലങ്കാന നല്‍കുന്ന സൂചന
സെമി ഫൈനൽ കളമൊരുങ്ങി, ഇനി പോരാട്ടം

ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് ഭരണത്തിന്റെ പരാജയങ്ങളും കർഷകർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ക്ഷേമ നടപടികളും കേന്ദ്രീകരിച്ചായിരുന്നു ബിആർഎസ് പ്രചാരണം. അതേസമയം, കോൺഗ്രസിന്റെ പ്രചാരണം പ്രധാനമായും ബിആർഎസ് സർക്കാരിന്റെ അഴിമതിയെ കേന്ദ്രീകരിച്ചായിരുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്രയുൾപ്പെടെ ആറ് വാഗ്ദാനങ്ങൾ ആണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്. ബിആർഎസിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടാക്കിയെടുക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. ഇരട്ട എഞ്ചിൻ ഗവൺമെന്റിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ ബിജെപി കെസിആറിന്റെ കുടുംബ ഭരണം ചൂണ്ടിക്കാണിക്കുകയും അഴിമതി ആരോപിക്കുകയും ചെയ്തു. കോൺഗ്രസ് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മദ് അലി ഷബീറിന്റെ സഹായത്തോടെ സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകൾ നേടുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. മുൻപ് രണ്ടുതവണയും കൂടെയുണ്ടായിരുന്ന മുസ്ലിം വോട്ട് ബാങ്ക് ഇത്തവണ കൂടെയുണ്ടാകുമോ എന്നതിൽ ബിആർഎസിനും വ്യക്തതക്കുറവുണ്ട്. ബിആർഎസും ചന്ദ്രശേഖർ റാവു സർക്കാരിന്റെ പല നയങ്ങളോടും മുസ്ലിം വിഭാഗത്തിന് എതിർപ്പുണ്ട്.

ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാന്‍ കോൺഗ്രസ്: തെലങ്കാന നല്‍കുന്ന സൂചന
ദേശീയതലത്തിൽ ജാതി സെൻസസിനൊപ്പം, ഇവിടെ 'റെഡ്ഡി പാർട്ടി'; ഫലിക്കുമോ തെലങ്കാന പിടിക്കാനുള്ള കോൺഗ്രസ് തന്ത്രം?

കോൺഗ്രസിനെ പിന്തുണച്ച് തെഹ്‌രീ കെ മുസ്ലിം ഷബ്ബാനിന്റെയും തെലങ്കാന മുസ്ലീം സംഘടനകളുടെ ജോയിന്റ് ആക്ഷൻ (ജെ എ സി) കമ്മിറ്റിയുമുണ്ട്. കൂടാതെ രാഹുൽ ഗാന്ധിയും ഭാരത് ജോഡോ യാത്രയും കോൺഗ്രസിന് മുസ്ലീം പിന്തുണ നേടുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യൂണിഫോം സിവിൽ കോഡും ഹിജാബ് നിരോധനവും പോലെയുള്ള വിഷയങ്ങൾ ബിജെപിയെ കുറിച്ച് സംസ്ഥാനത്തെ മുസ്ലിം സമൂഹത്തിനുള്ളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ ഭരണത്തിൽ നിന്ന് ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസിന് മാത്രമാണ് സാധിക്കുകയെന്ന ചിന്താഗതിയും ഇവിടെ നില നിൽക്കുന്നു. തെലങ്കാനയിലെ ഏകദേശം 40 മണ്ഡലങ്ങളിൽ നിർണായകമാണ് മുസ്ലിം വോട്ട്. തെലങ്കാനയിലെ മുസ്ലിം വോട്ടർമാരുടെ എണ്ണം 40 ലക്ഷത്തോളം വരും.

ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാന്‍ കോൺഗ്രസ്: തെലങ്കാന നല്‍കുന്ന സൂചന
ഗദ്ദറിന്റെ ലെഗസി തുടരാന്‍ വെണ്ണില; പോര് കനത്ത് സെക്കന്ദരാബാദ് കന്റോണ്‍മെന്റ് മണ്ഡലം

എക്സിറ്റ് പോൾ ഫലങ്ങൾ ശരിയാണെങ്കിൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉത്തേജകമാകുന്ന നിർണ്ണായക ശക്തിയാകും തെലങ്കാന. തെലങ്കാന ബിആർഎസ് നേടിക്കഴിഞ്ഞാൽ പാർട്ടി ആരുടെ കൂടെ നിൽക്കും എന്ന ചോദ്യം സ്വാഭാവികമായും ഉയർന്ന് വരും. ബിജെപിയുമായി ബിആർഎസ് ധാരണയുണ്ടാക്കിയാൽ അത് കോൺഗ്രസിനെ തിരിച്ചടിക്കുമെന്ന് കാര്യത്തിൽ തർക്കമില്ല. ബിജെപിയും ബി ആർ എസും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണം കോൺഗ്രസ് നേരത്തെ ഉന്നയിച്ച് കഴിഞ്ഞതാണ്.

logo
The Fourth
www.thefourthnews.in