തൊഴിൽരഹിതരായ വീട്ടമ്മമാർക്കുള്ള ഗൃഹലക്ഷ്മി പദ്ധതിയിൽ ചാമുണ്ഡേശ്വരി ദേവിയും; കർണാടക സർക്കാർ മാസം 2000 രൂപ നൽകും

തൊഴിൽരഹിതരായ വീട്ടമ്മമാർക്കുള്ള ഗൃഹലക്ഷ്മി പദ്ധതിയിൽ ചാമുണ്ഡേശ്വരി ദേവിയും; കർണാടക സർക്കാർ മാസം 2000 രൂപ നൽകും

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് കർണാടകയിലെ വോട്ടമാർക്കു നൽകിയ അഞ്ചു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഗൃഹലക്ഷ്മി പദ്ധതി
Updated on
1 min read

ആധാർ കാർഡും മറ്റു ഔദ്യോഗിക രേഖകളോ വീടോ വീട്ടു നമ്പറോ റേഷൻ കാർഡോ ഇല്ല, സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയുടെ പ്രയോക്താവാക്കാൻ ഒരിടത്തും അപേക്ഷ നൽകിയിട്ടുമില്ല, എന്നിട്ടും ഗൃഹലഷ്മി പദ്ധതിയിൽ ചേർക്കപ്പെട്ടിരിക്കുകയാണ് ഒരാൾ.

മൈസൂരുവിലെ ചാമുണ്ഡി കുന്നിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ചാമുണ്ഡേശ്വരി ദേവിയാണ് ഗൃഹലക്ഷ്മി പദ്ധതിയുടെ ഏറ്റവും പുതിയ പ്രയോക്താവ്. ഇനി മുതൽ കർണാടക സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഗൃഹലക്ഷ്മി പദ്ധതി പ്രകാരം മാസം 2,000 രൂപ ചാമുണ്ഡേശ്വരിയെ തേടി വരും. പദ്ധതിയിൽ ദേവിയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി കഴിഞ്ഞു.

തൊഴിൽരഹിതരായ വീട്ടമ്മമാർക്കുള്ള ഗൃഹലക്ഷ്മി പദ്ധതിയിൽ ചാമുണ്ഡേശ്വരി ദേവിയും; കർണാടക സർക്കാർ മാസം 2000 രൂപ നൽകും
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; വോട്ട് രേഖപ്പെടുത്തി കമൽനാഥും ശിവരാജ് സിങ് ചൗഹാനും

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു കോൺഗ്രസ് കർണാടകയിലെ വോട്ടമാർക്കു നൽകിയ അഞ്ചു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഗൃഹലക്ഷ്മി പദ്ധതി. സംസ്ഥാനത്തെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനവും ശാക്തീകരണവും ലക്ഷ്യം വെച്ചായിരുന്നു കോൺഗ്രസ് ഇങ്ങനെയൊരു പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത്. തൊഴിൽ രഹിതരായ നികുതിദായകരല്ലാത്ത സ്ത്രീകളുടെ അക്കൗണ്ടിൽ പ്രതിവർഷം 24,000 രൂപ നിക്ഷേപിക്കുന്ന പദ്ധതി സ്ത്രീ വോട്ടർമാരെ വലിയ രീതിയിൽ സ്വാധീനിച്ചു.

തൊഴിൽരഹിതരായ വീട്ടമ്മമാർക്കുള്ള ഗൃഹലക്ഷ്മി പദ്ധതിയിൽ ചാമുണ്ഡേശ്വരി ദേവിയും; കർണാടക സർക്കാർ മാസം 2000 രൂപ നൽകും
യുദ്ധവിരുദ്ധ പ്രസ്താവനകളുമായി 'പ്രൈസ് ടാഗ്' പ്രതിഷേധം: റഷ്യൻ കലാകാരിക്ക് ഏഴ് വർഷം തടവ്

മൈസൂരു ചാമുണ്ഡി ക്ഷേത്രത്തിൽ പ്രാർഥിച്ചു ചാമുണ്ഡേശ്വരിക്ക് മുന്നിൽ അഞ്ചു ഗ്യാരണ്ടികളും സമർപ്പിച്ചു വോട്ടർമാരോട് സത്യം ചെയ്തായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്.

പദ്ധതി നടപ്പിലാക്കും മുൻപും ക്ഷേത്രത്തിലെത്തി ഇരുവരും ദേവിയുടെ അനുഗ്രഹം തേടുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതാവായ ദിനേശ് ഗൂളിഗൗഡ മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ചാണ് കർണാടക സർക്കാർ ഇപ്പോൾ ചാമുണ്ഡേശ്വരി ദേവിയെ പദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്. കർണാടകയിലെ ഹിന്ദു മത വിശ്വാസികൾ സംസ്ഥാനത്തിന്റെ കാവൽ ദേവിയായി കരുതുന്ന പ്രതിഷ്ഠയാണ് ചാമുണ്ഡേശ്വരി ദേവിയുടേത്. കർണാടകയിൽ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്.

logo
The Fourth
www.thefourthnews.in