അലിഗഢിലെ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഔറംഗസേബിനെ ആളുകൾ മർദിക്കുന്ന ദൃശ്യം
അലിഗഢിലെ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഔറംഗസേബിനെ ആളുകൾ മർദിക്കുന്ന ദൃശ്യം

യുപിയില്‍ ആൾകൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ട മുസ്ലിം യുവാവിനെതിരെ കേസ്; രജിസ്റ്റർ ചെയ്‌തത്‌ മരിച്ച് 11 ദിവസത്തിനുശേഷം

ജൂൺ 18-നാണ് ഔറംഗസീബ് എന്ന മുപ്പത്തിയഞ്ചുകാരനെ ഹിന്ദു വ്യവസായിയുടെ വീട്ടിൽ മോഷണശ്രമം നടത്തിയെന്നാരോപിച്ച് ആൾകൂട്ടം തല്ലിക്കൊന്നത്
Updated on
2 min read

ഉത്തർപ്രദേശിലെ അലിഗഢിൽ ആൾകൂട്ടം അടിച്ചുകൊന്ന മുസ്ലിം യുവാവിന്റെ പേരിൽ ദിവസങ്ങൾക്കുശേഷം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പോലീസ്. ജൂൺ 18-നാണ് ഔറംഗസീബ് എന്ന മുപ്പത്തിയഞ്ചുകാരനെ ഹിന്ദു വ്യവസായിയുടെ വീട്ടിൽ മോഷണശ്രമം നടത്തിയെന്നാരോപിച്ച് ആൾകൂട്ടം തല്ലിക്കൊന്നത്. സംഭവം നടന്ന് 11 ദിവസം പിന്നിടാണ് കൊല്ലപ്പെട്ടയാൾക്കും അദ്ദേഹത്തിന്റെ സഹോദരൻ ഉൾപ്പെടെയുള്ള ആറുപേർക്കുമെതിരെ കവർച്ച, സ്ത്രീക്കെതിരായ ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

ഔറംഗസീബ് എന്ന മുഹമ്മദ് ഫരീദിനെതിരെ ലക്ഷ്മി റാണി മിത്തലാണ് പരാതി നൽകിയത്. ആക്രമണത്തിനിരയായ ദിവസം ഔറംഗസീബും കൂട്ടാളികളും തൻ്റെ വീട് കൊള്ളയടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗോവണിപ്പടിയിൽ കാൽ വഴുതി വീണാണ് പരുക്കേറ്റതെന്ന് അവർ പരാതിയിൽ പറയുന്നു. തന്നെ ആക്രമിക്കാൻ ഔറംഗസീബും സംഘവും ശ്രമിച്ചുവെന്നും ലക്ഷ്മി റാണി മിത്തൽ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഔറംഗസീബിന്റെ കുടുംബം നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലെയും പുറത്തുവന്ന ദൃശ്യങ്ങൾക്കും കടകവിരുദ്ധമാണ്.

ആൾകൂട്ടകൊലപാതക കേസിലെ പ്രതികൾ ഔറംഗസേബിനെ തടഞ്ഞുവെച്ച്, ലാത്തികൊണ്ട് മർദിക്കുകയും ചവിട്ടുകയും മർദിക്കുകയും ചെയ്യുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

അലിഗഡിലെ ഗാന്ധി പാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് പരാതിക്കാരിയും കുടുംബവും താമസിക്കുന്നത്. രണ്ടുനിലകെട്ടിടത്തിന്റെ മുക്കാൽ ഭാഗത്താണ് താമസം. താഴെ കടയാണ്. ജൂൺ 18ന് താൻ അടുക്കളയിലും ഭർത്താവും കുട്ടികളും മറ്റൊരു മുറിയിൽ വിശ്രമിക്കുമ്പോൾ രാത്രി 10.15ഓടെ അഞ്ചോ ആറോ പേരടങ്ങുന്ന സംഘം കോണിപ്പടിയിലൂടെ കയറി തങ്ങളുടെ വീട്ടിലേക്ക് കടന്നതായി അവർ ആരോപിച്ചു. ഇവരിൽ ഒരാളുടെ പക്കൽ നാടൻ തോക്ക് ഉണ്ടായിരുന്നതായും ലക്ഷ്മി റാണി പറയുന്നു. ശബ്ദമുണ്ടാക്കിയ കൊന്നുകളയുമെന്ന് പറഞ്ഞു. തോക്കിൻമുനയിൽ നിർത്തിയാണ് മോഷണം നടത്തിയത്. വീടിന് പുറത്ത് ആളുകളുടെ ശബ്ദം കേട്ട് പിടിക്കപ്പെടുമെന്ന് ഭയന്ന്, കൊള്ളയടിച്ച വസ്തുക്കളുമായി രക്ഷപ്പെടാൻ ശ്രമിക്കവേ കൂട്ടത്തിലൊരാൾ ഗോവണിപ്പടിയിൽ തെന്നി വീഴുകയായിരുന്നുവെന്നും ലക്ഷ്മി റാണി പരാതിയിൽ പറയുന്നു.

അലിഗഢിലെ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഔറംഗസേബിനെ ആളുകൾ മർദിക്കുന്ന ദൃശ്യം
കുത്തേറ്റ്‌ വൃക്കയറ്റു, ചെവി കടിച്ചെടുത്തു; ഗുജറാത്തിൽ ക്രിക്കറ്റ് കാണാൻപോയ മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

പിന്നീട് നാട്ടുകാർ ഔറംഗസീബിനെ പിടികൂടുകയും മോഷ്ടാക്കളുടെ പേര് അങ്ങനെ മനസിലാക്കിയെന്നും എഫ്ഐആർ സൂചിപ്പിക്കുന്നു. ഔറംഗസേബ്, സൽമാൻ, ഔറംഗസേബിൻ്റെ സഹോദരൻ മുഹമ്മദ് സാക്കി, അക്ബർ, നവാബ്, ഷമീം ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്നത്തെ തിരക്കുകൾ കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും താൻ ആവശ്യപ്പെട്ടപ്പോൾ ലോക്കൽ പോലീസ് കേസെടുക്കാൻ തയാറായില്ലെന്നും ലക്ഷ്മി റാണി അവകാശപ്പെട്ടു. നാട്ടുകാർ പിടികൂടിയ ഔറംഗസീബിനെ നേരിട്ട് പോലീസിന് കൈമാറുകയായിരുന്നുവെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കൊലക്കേസിൽ അറസ്റ്റിലായവർക്ക് പിന്തുണയുമായി ബിജെപിയുടെഎംഎൽഎ മുക്ത രാജ രംഗത്തെത്തിയിരുന്നു. ആളുകളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നായിരുന്നു ആരോപണം

അതേസമയം, ഔറംഗസേബിൻ്റെ സഹോദരൻ മുഹമ്മദ് സാക്കിയുടെ പരാതിയിൽ ജൂൺ 18ന് 10 പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ, മാരകായുധം ഉപയോഗിച്ച് ആക്രമണം, അന്യായമായി തടഞ്ഞുവെയ്ക്കൽ എന്നീ കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തന്റെ സഹോദരൻ മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും സാക്കി പരാതിയിൽ പറഞ്ഞു. നാലുപേരാണ് കേസിൽ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത്.

പ്രതികൾ ഔറംഗസേബിനെ തടഞ്ഞുവച്ച്, ലാത്തികൊണ്ട് മർദിക്കുകയും ചവിട്ടുകയും മർദിദ്ദിക്കുകയും ചെയ്യുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സാക്കിയുടെ പരാതി പ്രകാരം, ജൂൺ 18 ന് രാത്രി 10:15 ഓടെ ഔറംഗസേബ് റൊട്ടിയുണ്ടാക്കുന്ന ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇടവഴിക്കു സമീപം നാട്ടുകാരിൽ ചിലർ തടഞ്ഞുനിർത്തുകയും മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞതോടെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുകയായിരുന്നുവെന്നും ആരോപിക്കുന്നു.

അലിഗഢിലെ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഔറംഗസേബിനെ ആളുകൾ മർദിക്കുന്ന ദൃശ്യം
'ന്യായസംഹിത നീതിന്യായ സംവിധാനം താളംതെറ്റിക്കും, നോട്ട് നിരോധനം പോലെ അതും ബിജെപി ഏറ്റെടുക്കില്ല'|മനു സെബാസ്റ്റ്യൻ അഭിമുഖം

കൊലക്കേസിൽ അറസ്റ്റിലായവർക്ക് പിന്തുണയുമായി ബിജെപിയുടെഎംഎൽഎ മുക്ത രാജ രംഗത്തെത്തിയിരുന്നു. ആളുകളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നായിരുന്നു ആരോപണം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജൂൺ 19 ന് എംഎൽഎയുടെ നേതൃത്വത്തിൽ ഹിന്ദുത്വ പ്രവർത്തകരും വ്യാപാരികളും ധർണയും നടത്തിയിരുന്നു. ഇരു സമുദായങ്ങളിലെയും അംഗങ്ങൾ തെരുവിലിറങ്ങിയതോടെ പ്രദേശം വർഗീയ സംഘർഷത്താൽ തിളച്ചുമറിയുന്നുണ്ടെങ്കിലും കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

logo
The Fourth
www.thefourthnews.in