രാജ്യസഭയിലെ പ്രതിഷേധം
രാജ്യസഭയിലെ പ്രതിഷേധം

വിലക്കയറ്റത്തിനെതിരെ പ്രതിഷേധം; രാജ്യസഭയില്‍ 19 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ക്കെതിരെയും നടപടി
Updated on
1 min read

വിലക്കയറ്റവും, ജിഎസ്ടി പരിഷ്‌കരണവും ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ പ്രതിഷേധിച്ച 19 എംപിമാര്‍ക്കെതിരെ നടപടി. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് രാജ്യസഭയില്‍ കേരളാ എംപിമാരുള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തത്.

കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാരായ എഎ റഹീം, വി ശിവദാസന്‍, സിപിഐയുടെ പി സന്തോഷ് കുമാര്‍ എന്നിവരും നടപടി നേരിട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ സുഷ്മിത ദേബ്, ശന്തനു സെന്‍, ഡോള സെന്‍ ശാന്തനു സെന്‍ ഡിഎംകെയുടെ കനിമൊഴി എന്നിവരേയും സസ്പെന്‍ഡ് ചെയ്തു. ഒരാഴ്ചത്തേയ്ക്കാണ് സസ്പെന്‍ഷന്‍.

വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.

നടപടി നേരിട്ട എംപിമാരുടെ പട്ടിക
നടപടി നേരിട്ട എംപിമാരുടെ പട്ടിക

വിലക്കയറ്റത്തിനെതിരെ ഇന്നലെ ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് വിപ്പ് മാണിക്കം ടാഗോര്‍, എസ് ജ്യോതിമണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സമ്മേളനം തീരും വരെയാണ് സസ്‌പെന്‍ഷന്‍ കാലാവധി. സ്പീക്കര്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിന് ഇവരെ ആദ്യം താക്കീത് ചെയ്തിരുന്നു. തുടര്‍ന്നാണ് ഭരണപക്ഷം സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in