യുപിയിലെ ബറേലിയില്‍ 12 വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

യുപിയിലെ ബറേലിയില്‍ 12 വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

ആക്രമണത്തില്‍ മറ്റൊരു കുട്ടിക്കും പരുക്കേറ്റു
Updated on
1 min read

ഉത്തര്‍ പ്രദേശ് ബറേലിയിലെ സിബിഗഞ്ചില്‍ 12 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാനെ കഴിഞ്ഞ ദിവസം നായ്ക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ മറ്റൊരു കുട്ടിക്കും പരുക്കേറ്റു.

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തെരുവ് നായ്ക്കള്‍ പിന്നാലെ വരുന്നത് കണ്ട് കുട്ടി പ്രാണരക്ഷാര്‍ത്ഥം ഓടി. എന്നാല്‍ അതിനിടയില്‍ കുട്ടി വീഴുകയും നായ്ക്കള്‍ കടിക്കുകയുമായിരുന്നു. കുട്ടിയെ നായ്ക്കള്‍ ആക്രമിക്കുന്നത് കണ്ട വഴിയാത്രക്കാര്‍ അയാനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടിയെ രക്ഷിക്കാനായില്ല. ഇതാദ്യമായല്ല ബറേലിയില്‍ തെരുവ് നായ്ക്കള്‍ കുട്ടികളെ ആക്രമിക്കുന്നത്. രണ്ട് മാസം മുന്‍പ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരി കൊല്ലപ്പെട്ടിരുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ്ക്കള്‍ 150 മീറ്ററോളം വലിച്ചിഴച്ചാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്

നഗരത്തിലെ തെരുവ് നായ്ക്കളുടെ ശല്യത്തെ കുറിച്ച് നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുകയും ജില്ലാ ഭരണകൂടത്തിനും മുനിസിപ്പല്‍ കോര്‍പ്പറേഷനും നിരവധി തവണ കത്ത് നല്‍കുകയും ചെയ്തു

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിബിഗഞ്ച് പ്രദേശത്തെ മഥുരാപൂര്‍ ഗ്രാമത്തില്‍ തെരുവ് നായ്ക്കള്‍ ഗോലു എന്ന 12 വയസ്സുകാരനെ ആക്രമിക്കുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എട്ട് നായ്ക്കളാണ് ആക്രമിച്ചത്. നാട്ടുകാരുടെ ഇടപെടലാണ് അന്ന് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. നഗരത്തിലെ തെരുവ് നായ്ക്കളുടെ ശല്യത്തില്‍ ജില്ലാ ഭരണകൂടത്തിനും മുനിസിപ്പല്‍ കോര്‍പ്പറേഷനും നിരവധി തവണ കത്ത് നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in