അഞ്ച് വർഷത്തിനിടെ ദേശീയപാതാ ടോൾ ഇനത്തിൽ പിരിച്ചെടുത്തത് 1.39 ലക്ഷം കോടി രൂപ

അഞ്ച് വർഷത്തിനിടെ ദേശീയപാതാ ടോൾ ഇനത്തിൽ പിരിച്ചെടുത്തത് 1.39 ലക്ഷം കോടി രൂപ

അഞ്ച് വർഷത്തിനിടെ ടോൾ ഇനത്തിൽ പിരിക്കുന്ന തുകയിൽ 60 ശതമാനം വർധനവാണ് ഉണ്ടായത്
Updated on
1 min read

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ദേശീയപാതകളിൽ നിന്ന് ടോൾ ഇനത്തിൽ പിരിച്ചെടുത്തത് 1.39 ലക്ഷം കോടി രൂപ. ഓരോ വർഷം കഴിയുന്തോറും ദേശീയപാതകളിൽ നിന്ന് ടോളിനത്തിൽ പിരിക്കുന്ന തുകയിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്.

2017-18 ൽ 21,761 കോടിയും 2018-19 വർഷത്തിൽ 26,179 കോടിയും 2019-20 ൽ 28,482 കോടിയും 2020-21 ൽ 28,681 കോടിയും 2021-22 ൽ 34,742 കോടിയും ടോൾ ഇനതിൽ ദേശീയ പാതകളിൽ നിന്ന് പിരിച്ചെടുത്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.

2017 -18 ൽ 21,761 കോടി ആയിരുന്ന ടോൾ പിരിവ്‌ 2021-22 വരെ 34,742 കോടി ആയി ഉയർന്നു. അഞ്ച് വർഷത്തിനിടെ വർഷാവർഷം ടോൾ ഇനത്തിൽ പിരിക്കുന്ന തുകയിൽ 60 ശതമാനം വർധനവാണ് ഉണ്ടായത്. രാജ്യത്താകെ 847 ടോൾ പ്ലാസകളാണുള്ളത്. ഏറ്റവും കൂടുതൽ ടോൾ പ്ലാസകളുള്ളത് രാജസ്ഥാനിലാണ്, 118 എണ്ണം. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശാണ്, 85 എണ്ണം. കേരളത്തിൽ ആകെ ഏഴ് ടോൾ പിരിവ് കേന്ദ്രങ്ങളാണ് ദേശീയപാതകളിൽ ഉള്ളത്.

അതേസമയം, ദേശീയപാതയിൽ കേന്ദ്രസർക്കാർ നടത്തുന്ന ടോൾ പിരിവ് മാറ്റമില്ലാതെ തുടരുമെന്ന് നിതിൻ ഗഡ്‌കരി രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ടോൾ തുടരുമെന്ന നിലപാട് ജനവിരുദ്ധമാണെന്ന് ഡോ വി ശിവദാസൻ എംപി പറഞ്ഞു. ഭൂമി വാങ്ങാൻ സംസ്ഥാന സർക്കാരിൽ നിന്ന് പണം വാങ്ങിയതിന് ശേഷവും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in