യു പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന്
രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വിയും ഹെപ്പറ്റൈറ്റിസും

യു പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വിയും ഹെപ്പറ്റൈറ്റിസും

രക്തം നൽകുന്നതിന് മുമ്പ് നടത്തേണ്ടുന്ന വൈറസ് പരിശോധനകൾ പരാജയപ്പെട്ടതാകാം കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്
Updated on
1 min read

ഉത്തർപ്രദേശിലെ കാൺപൂരിൽ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബി, സി ബാധയുള്ളതായി കണ്ടെത്തൽ. തലാസീമിയ രോഗാവസ്ഥയെ തുടർന്നാണ് കുട്ടികൾ രക്തം സ്വീകരിച്ചത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനേക്കാൾ ഗുരുതരമായ ആരോഗ്യസ്ഥിതിയിലാണ് കുട്ടികളെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

കാൺപൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള ലാല ലജ്പത് റായ് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. രക്തം നൽകുന്നതിന് മുമ്പ് നടത്തേണ്ടുന്ന വൈറസ് പരിശോധനകൾ പരാജയപ്പെട്ടതാകാം കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇൻഫെക്ഷൻ വന്നതിന്റ ശരിയായ ഉറവിടം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തുന്നത്.

യു പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന്
രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വിയും ഹെപ്പറ്റൈറ്റിസും
ഇന്ത്യയില്‍ 24 ലക്ഷം എച്ച്‌ഐവി ബാധിതർ; മഹാരാഷ്ട്ര, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളില്‍ എണ്ണം കൂടുതൽ

രക്തം സ്വീകരിക്കുമ്പോഴുള്ള വെല്ലുവിളികളാണ് ഇതിലൂടെ മനസിലാകുന്നതെന്നും ഹെപ്പറ്റൈറ്റിസ് രോഗികളെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലേക്കും എച്ച് ഐ വി രോഗികളെ കാൺപൂരിലെ എച് ഐ വി റെഫെറൽ സെന്ററിലേക്കും റഫർ ചെയ്തിട്ടുണ്ടെന്നും ലാല ലജ്പത് റായ് ഹോസ്പിറ്റൽ നോഡൽ ഓഫീസറും പീഡിയാട്രിക്സ് വിഭാഗം മേധാവിയുമായ ഡോ. അരുൺ ആര്യ പറയുന്നു.

180 തലാസീമിയ രോഗികൾ ലാല ലജ്പത് റായ് സെന്റർ വഴി മാത്രം രക്തം സ്വീകരിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. 14 കുട്ടികൾ പ്രൈവറ്റ്, ജില്ലാ ആശുപത്രികളിൽ നിന്നും രക്തം സ്വീകരിച്ചു.

ഡോ ആര്യ. പറഞ്ഞതനുസരിച്ച് വൈറസിന്റെ 'വിൻഡോ പിരിയഡി'ലായിരിക്കണം കുട്ടികൾ രക്തം സ്വീകരിച്ചത്. സാധാരണ നിലയിൽ ആരെങ്കിലും രക്തം ദാനം ചെയ്തു കഴിഞ്ഞാൽ അത് മറ്റൊരാൾക്ക് നൽകുന്നതിന് മുമ്പ് എല്ലാവിധ പരിശോധനകളുണ് നടത്തണമെന്നാണ് നിയമം. എന്നാൽ രക്തത്തിലുള്ള വൈറസിന്റെ സാന്നിധ്യത്തെ പരിശോധനയിൽ മനസിലാക്കാൻ സാധിക്കാത്ത കാലയളവാണ് 'വിൻഡോ പീരിയഡ്'

യു പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന്
രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വിയും ഹെപ്പറ്റൈറ്റിസും
സ്വകാര്യത ഭരണഘടനാപരമായ അവകാശം, എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്: ഹൈക്കോടതി

രക്തം നൽകുന്ന സമയത്ത് രോഗിക്ക് ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ വാക്‌സിനേഷൻ നൽകേണ്ടതുണ്ടെന്നും നിയമമുണ്ട്, കുട്ടികൾക്ക് വാക്സിൻ നൽകിയിട്ടുണ്ടോ എന്ന പരിശോധിക്കേണ്ടിയിരിക്കുന്നു.

180 രോഗികളിൽ ഇപ്പോൾ അണുബാധയുണ്ടായ 14 പേരും ആറിനും പതിനാറിനുമിടയിൽ പ്രായമുള്ളവരാണ്. അവരിൽ ഏഴ് പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ചുപേർക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ട് പേർക്ക് എച്ച് ഐ വിയും ബാധിച്ചു. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണിവർ.

വൈറൽ ഹെപ്പറ്റൈറ്റിസ് കൺട്രോൾ ബോർഡ് വിഷയം അന്വേഷിക്കും. ഹെപ്പറ്റൈറ്റിസിന്റെയും എച്ച് ഐ വിയുടെയും ഉറവിടം കണ്ടെത്തലായിരിക്കും ബോർഡിന്റെ പ്രധാന ലക്ഷ്യം.

logo
The Fourth
www.thefourthnews.in