കർണാടകയിൽ 14 വിദ്യാർത്ഥിനികൾ കൂട്ടത്തോടെ
കൈമുറിച്ചു; കാരണമറിയാതെ അധ്യാപകരും രക്ഷിതാക്കളും; കേസ് മനോരോഗ വിദഗ്ധര്‍ക്ക്‌

കർണാടകയിൽ 14 വിദ്യാർത്ഥിനികൾ കൂട്ടത്തോടെ കൈമുറിച്ചു; കാരണമറിയാതെ അധ്യാപകരും രക്ഷിതാക്കളും; കേസ് മനോരോഗ വിദഗ്ധര്‍ക്ക്‌

കാർവാർ ജില്ലയിലെ ദണ്ഡേലിയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം
Updated on
1 min read

കർണാടകയിലെ സ്വകാര്യ സ്കൂളിൽ 14 പെൺകുട്ടികൾ സ്വയം പരുക്കേൽപ്പിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥർ കേസ് മനോരോഗ വിദഗ്ധർക്ക് കൈമാറി. സംഭവത്തിന് പിന്നിലെ ദുരൂഹതയിൽ വലഞ്ഞ് അധ്യാപകരും മാതാപിതാക്കളും. കാർവാർ ജില്ലയിലെ ദണ്ഡേലിയിലുള്ള സ്വകാര്യ സ്കൂളിലാണ് ഒൻപത്, പത്ത് ക്ലാസ്സുകളിലെ 14 പെൺകുട്ടികൾ കൂട്ടത്തോടെ ഇടത് കൈ മുറിച്ച് പരുക്കേൽപ്പിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മുറിവുകളുമായി കുട്ടികൾ വീട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ആശങ്കയിലായ മാതാപിതാക്കൾ സ്കൂളിലേക്ക് വിളിക്കുകയായിരുന്നെന്ന് സ്കൂൾ അധികൃതർ പറഞ്ഞു, തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

കർണാടകയിൽ 14 വിദ്യാർത്ഥിനികൾ കൂട്ടത്തോടെ
കൈമുറിച്ചു; കാരണമറിയാതെ അധ്യാപകരും രക്ഷിതാക്കളും; കേസ് മനോരോഗ വിദഗ്ധര്‍ക്ക്‌
'രാജീവ് ഗാന്ധിയുടെ സ്വപ്നം'; വനിതാസംവരണ ബിൽ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് സോണിയ ഗാന്ധി

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾ സ്വയം പരിക്കേൽപ്പിക്കാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുതാത്തതിനെ തുടർന്ന് ആശയക്കുഴപ്പത്തിലായ പോലീസ് ഉദ്യോഗസ്ഥർ വിഷയം മനോരോഗ വിദഗ്ധർക്ക് കൈമാറുകയായിരുന്നു. കേസ് ചർച്ച ചെയ്യാനായി പോലീസ് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുമായി യോഗം ചേർന്നതായി കാർവാർ പോലീസ് സൂപ്രണ്ട് അറിയിച്ചുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടികളെ ആരും വഴക്കു പറയുകയോ മാനസികസമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. ഓരോ പെൺകുട്ടികളും സംഭവത്തിൽ വ്യത്യസ്ത വിശദീകരണങ്ങളാണ് നൽകിയത്, പലതും നിസാരമെന്ന് തോന്നുന്നവയാണെന്നും മനോരോഗ വിദഗ്ധർ കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് വ്യക്തമാക്കി.

ഷേവിംഗിന് സാധാരണയായി ഉപയോഗിക്കുന്ന റേസർ ബ്ലേഡുകൾ ഉപയോഗിച്ചാണ് ചില പെൺകുട്ടികൾ കൈ മുറിച്ചത്. സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന കുട്ടികൾ ഇപ്പോൾ അപകട നില തരണം ചെയ്തിട്ടുണ്ട്.

കർണാടകയിൽ 14 വിദ്യാർത്ഥിനികൾ കൂട്ടത്തോടെ
കൈമുറിച്ചു; കാരണമറിയാതെ അധ്യാപകരും രക്ഷിതാക്കളും; കേസ് മനോരോഗ വിദഗ്ധര്‍ക്ക്‌
ഡേറ്റ സംരക്ഷണ നിയമത്തിലെ ചട്ട രൂപീകരണം; വന്‍കിട ടെക് കമ്പനികളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം

അമ്മയോട് മോശമായി സംസാരിച്ചതിനെ തുടർന്നുണ്ടായ മനോവിഷമം, പെട്ടന്നണുണ്ടായ അമ്മാവന്റെ മരണം, സഹപാഠികൾ തമ്മിലുള്ള പിണക്കം, തുടങ്ങിയവയാണ് വിദ്യാർഥിനികൾ ഉദ്യോഗസ്ഥർക്ക് നൽകിയ കാരണങ്ങൾ.

ഈ പ്രായത്തിലുള്ള പെൺകുട്ടികൾ വളരെ വൈകാരികവും സെൻസിറ്റീവുമായിട്ടാണ് കാര്യങ്ങളെ കാണുന്നത്, സുഹൃത്തുക്കൾക്കിടയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ കുട്ടികളുടെ പ്രതികരണം അതിവൈകാരികമായി മാറാറുണ്ടെന്നും ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ബിഐഎംഎസ്) സൈക്യാട്രിക് വിഭാഗം മേധാവി ഡോ.ഘാട്ടെ പറഞ്ഞു.

logo
The Fourth
www.thefourthnews.in