രാജ്യത്ത് 157 പുതിയ സർക്കാർ നഴ്സിങ് കോളേജുകൾ; കേരളത്തെ തഴഞ്ഞു

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്സിങ് കോളേജുകൾ; കേരളത്തെ തഴഞ്ഞു

രാജ്യത്തെ 24 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പുതിയ നഴ്സിങ് കോളേജുകള്‍
Published on

രാജ്യത്ത് പുതിയ 157 സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കി കേന്ദ്രമന്ത്രിസഭ. നിലവിലെ മെഡിക്കല്‍ കോളേജുകള്‍ക്ക് ഒപ്പമാകും നഴ്‌സിങ് കോളേജുകള്‍ തുടങ്ങുക.1,570 കോടി രൂപയാണ് പുതിയ ഇതിനായി കേന്ദ്രം മാറ്റിവച്ചത്. 24 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായാണിത്. പട്ടികയില്‍ കേരളമില്ല.

ഉത്തര്‍പ്രദേശിന് 27 രാജസ്ഥാന് 23 ഉം കോളേജുകളാണ് അനുവദിച്ചത്.

157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിനാണിപ്പോൾ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. കര്‍ണാടകയ്ക്ക് നാലും തമിഴ്‌നാടിന് പതിനൊന്നും ഉത്തര്‍പ്രദേശിന് 27 രാജസ്ഥാന് 23 ഉം കോളേജുകളാണ് അനുവദിച്ചത്. കേരളത്തെ ഒഴിവാക്കി.

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്സിങ് കോളേജുകൾ; കേരളത്തെ തഴഞ്ഞു
കേരളത്തിലും പുറത്തും ഹെല്‍ത്ത് പ്രൊഫഷണലുകളെ ആവശ്യമുണ്ട്; നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കേരളം

ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന ഗ്രാമ -നഗര അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ പുതിയ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷ. പല ഉള്‍പ്രദേശങ്ങളിലും നഴ്‌സുമാരുടെ അപര്യാപ്തത ആരോഗ്യ രംഗത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ പ്രശ്‌നം പുതിയ പദ്ധതി വഴി പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടേയും സംസ്ഥാനങ്ങളിലെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും നേത്യത്വത്തിലുള്ള എം പവേര്‍ഡ് കമ്മിറ്റിയാണ് പദ്ധതി ഏകോപിപ്പിക്കുക

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. നഴ്‌സിങ് മേഖലയിലെ ഗുണ നിലവാരം മെച്ചപ്പെടുത്തുക കൂടുതല്‍ പേരെ ഈ രംഗത്തേക്ക് ആകർഷിക്കുകയുമാണ് ലക്ഷ്യം. അടുത്ത രണ്ട് വര്‍ഷം കൊണ്ട് നഴ്സിങ് കോളേജുകൾ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടേയും സംസ്ഥാനങ്ങളിലെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും നേതൃത്വത്തിലുള്ള എംപവേര്‍ഡ് കമ്മിറ്റിയാണ് പദ്ധതി ഏകോപിപ്പിക്കുക. 2023 ലെ കേന്ദ്ര ബജറ്റില്‍ ഇക്കാര്യം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതരാമന്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in