എൽപിജി വില കൂട്ടി; വാണിജ്യ സിലിണ്ടറിന് 209 രൂപ കൂടും

എൽപിജി വില കൂട്ടി; വാണിജ്യ സിലിണ്ടറിന് 209 രൂപ കൂടും

ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1731.50 രൂപയായിരിക്കും
Updated on
1 min read

രാജ്യത്തെ വാണിജ്യ ആവശ്യത്തിനായുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർധനവ്. ഇന്ന് മുതൽ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടര്‍ ഒന്നിന് നിരക്ക് 209 രൂപ വർധിപ്പിക്കും. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1731.50 രൂപയായിരിക്കും. കഴിഞ്ഞ മാസമാദ്യം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 158 രൂപ കുറച്ചിരുന്നു.

എൽപിജി വില കൂട്ടി; വാണിജ്യ സിലിണ്ടറിന് 209 രൂപ കൂടും
തമിഴ്നാട് കൂനൂരിന് സമീപം ബസപകടം; മൂന്ന് സ്ത്രീകള്‍ അടക്കം എട്ട് മരണം

കഴിഞ്ഞ നാല് മാസമായി പ്രതിമാണ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി തുര്‍ച്ചയായി വാണിജ്യ സിലണ്ടറുകളുടെ വില എണ്ണകമ്പനികള്‍ കുറച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 99.75 രൂപയാണ് കുറച്ചത്. മേയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 172 രൂപയും ജൂണില്‍ 83 രൂപയുമാണ് കുറച്ചിരുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയും കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സിലിണ്ടര്‍ ഒന്നിന് 200 രൂപയാണ് കുറച്ചത്.

എൽപിജി വില കൂട്ടി; വാണിജ്യ സിലിണ്ടറിന് 209 രൂപ കൂടും
'വ്യാജ ദേശഭക്തി'; പുതുക്കിയ സായുധസേന വികലാംഗ പെൻഷൻ നിയമത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഖാർഗെ

ഉജ്ജ്വല പദ്ധതിക്ക് കീഴിൽ 75 ലക്ഷം പുതിയ എൽപിജി കണക്ഷനുകൾക്ക് ഈ മാസമാദ്യം കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. ആകെ 1650 കോടി രൂപ ചില വരുന്ന ഈ പദ്ധതി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആകും പ്രാബല്യത്തിൽ വരുക. ഉജ്ജ്വല പദ്ധതിക്ക് കീഴിൽ നൽകുന്ന നിലവിലുള്ള നിക്ഷേപ രഹിത കണക്ഷനുകളുടെ തുടർച്ചയായാണ് ഈ പുതിയ കണക്ഷനുകളെന്ന് വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.

ഗ്രാമീണ മേഖലയിലുള്ള സ്ത്രീകളുടെ ആരോഗ്യവും ബുദ്ധിമുട്ടും പരിഗണിച്ച്, പാചക ആവശ്യത്തിനായി വിറകിനെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങൾക്കായി 75 ലക്ഷം പുതിയ കണക്ഷനുകൾ ഉടൻ തന്നെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദ്ധതിയുടെ മുഴുവൻ ചിലവും കേന്ദ്ര സർക്കാരാകും വഹിക്കുക. പിന്നീട് ചിലവായ തുക എണ്ണ കമ്പനികൾ (ഒഎംസികൾ) മടക്കി നൽകുമെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in