പൈലറ്റ് പരിശീലനത്തിൽ ചട്ടം ലംഘിച്ചു; എയര്‍ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ

പൈലറ്റ് പരിശീലനത്തിൽ ചട്ടം ലംഘിച്ചു; എയര്‍ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ

പരിശീലന ചുമതലയുള്ള വ്യക്തിയെ സ്ഥാനത്തുനിന്ന് മൂന്ന് മാസത്തേക്ക് നീക്കുകയും എട്ട് പരിശീലകര്‍ക്ക് 3ലക്ഷം രൂപ വീതം പിഴചുമത്തുകയും ചെയ്തു
Updated on
1 min read

പൈലറ്റുമാര്‍ ചട്ടങ്ങള്‍ പാലിക്കാത്തതിന് എയര്‍ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴയിട്ട് വ്യോമയാന ഡയറക്ടർ ജനറൽ. പൈവറ്റുമാരുടെ പ്രാവീണ്യ പരിശോധനയിൽ രാജ്യാന്തര വ്യോമയാന സംഘടനയുടെ മാനദണ്ഡ പ്രകാരമുള്ള നിബന്ധനകൾ പാലിക്കപ്പെട്ടില്ലെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ വ്യോമയാന മാനദണ്ഡങ്ങൾ പാലിക്കാഞ്ഞതിനാലാണ് പിഴ ചുമത്തിയത്.

പൈലറ്റ് പരിശീലനത്തിൽ ചട്ടം ലംഘിച്ചു; എയര്‍ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ
500 ജെറ്റ് ലൈനറുകൾ വാങ്ങും; ചരിത്ര നീക്കവുമായി എയര്‍ ഇന്ത്യ

കമ്പനിക്ക് ലഭിച്ച പിഴയ്ക്കു പുറമേ പരിശീലന ചുമതലയുള്ള വ്യക്തിയെ സ്ഥാനത്തുനിന്ന് മൂന്ന് മാസത്തേക്ക് നീക്കുകയും എട്ട് പരിശീലകര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം പിഴചുമത്തുകയും ചെയ്തു.

പൈലറ്റ് പരിശീലനത്തിൽ ചട്ടം ലംഘിച്ചു; എയര്‍ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ
എയര്‍ ഇന്ത്യയും വിസ്താരയും ഒന്നിക്കുന്നു; ലയനം 2024 മാര്‍ച്ചിൽ

പൈലറ്റുമാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിനെത്തുടര്‍ന്ന് എയര്‍ ഏഷ്യയുടെ മാനേജര്‍, ട്രെയിനിങ് മേധാവി, പരിശീലകര്‍ എന്നിവര്‍ക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അവരുടെ രേഖാമൂലമുള്ള മറുപടികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

logo
The Fourth
www.thefourthnews.in