'അവർ മനഃപൂർവം ചെയ്തതാണ്'; അഞ്ജലി കാറിനടിയിൽ കുടുങ്ങിയെന്നറിഞ്ഞിട്ടും  വാഹനം നിർത്തിയില്ല, വെളിപ്പെടുത്തലുമായി സുഹൃത്ത്

'അവർ മനഃപൂർവം ചെയ്തതാണ്'; അഞ്ജലി കാറിനടിയിൽ കുടുങ്ങിയെന്നറിഞ്ഞിട്ടും വാഹനം നിർത്തിയില്ല, വെളിപ്പെടുത്തലുമായി സുഹൃത്ത്

അഞ്ജലി കാറിനടിയില്‍ കുടുങ്ങി എന്നറിഞ്ഞിട്ടും യുവാക്കൾ വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്നാണ് അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധിയുടെ മൊഴി
Updated on
1 min read

പുതുവത്സര ദിനത്തില്‍ ഡല്‍ഹിയില്‍ 20 കാരിയെ കാറിനടിയില്‍ വലിച്ചിഴച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ കൂടൂതല്‍ വെളിപ്പെടുത്തലുമായി യുവതിയുടെ സുഹൃത്ത്. അഞ്ജലി കാറിനടിയില്‍ കുടുങ്ങി എന്നറിഞ്ഞിട്ടും യുവാക്കൾ വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്നാണ് അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധിയുടെ മൊഴി.

''കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതോടെ അഞ്ജലി കാറിന്റെ മുന്‍ വശത്തേയ്ക്ക് വീഴുകയായിരുന്നു. അവൾ കാറിനടിയില്‍ കുടുങ്ങി എന്ന് അവർക്ക് അറിയാമായിരുന്നു. എന്നിട്ടും മനഃപൂർവം അവർ കാർ മുന്നോട്ട് എടുക്കുകയായിരുന്നു. അവൾ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. എന്നാൽ കാറിലുണ്ടായിരുന്നവർ അതറിഞ്ഞിട്ടും വാഹനം നിർത്തിയില്ല. താൻ അതുകണ്ട് പേടിച്ചാണ് അവിടെ നിന്നും പോയത്''- നിധി മൊഴി നൽകി.

കാറില്‍ പാട്ട് ഉച്ചത്തില്‍ വച്ചിരുന്നതിനാല്‍ ഒന്നും കേട്ടില്ലെന്നും എല്ലാവരും മദ്യപിച്ചിരുന്നതായും പ്രതികൾ മൊഴി നൽകിയിരുന്നു

'അവർ മനഃപൂർവം ചെയ്തതാണ്'; അഞ്ജലി കാറിനടിയിൽ കുടുങ്ങിയെന്നറിഞ്ഞിട്ടും  വാഹനം നിർത്തിയില്ല, വെളിപ്പെടുത്തലുമായി സുഹൃത്ത്
യുവതിയെ കാറില്‍ വലിച്ചിഴച്ചത് 12 കിലോമീറ്റർ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സംഭവത്തിന് ശേഷം താൻ വീട്ടില്‍ പോയെന്നും പേടി കാരണം ആരോടും പറഞ്ഞിരുന്നില്ലെന്നും നിധി പറഞ്ഞു. കാറിനടിയില്‍ എന്തോ കുടുങ്ങിയെന്ന് മനസിലായ പോലെ അവർ രണ്ടുതവണ വാഹനം മുന്നോട്ടും പിന്നോട്ടും ഓടിച്ചുനോക്കുന്നുണ്ടായിരുന്നു. പിന്നീട് അവളെയും വലിച്ചിഴച്ച് അവർ ഓടിച്ച് പോയെന്നും നിധി പറഞ്ഞു.

അപകടസമയത്ത് തങ്ങൾ മദ്യപിച്ചിരുന്നതായി പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു. കൂടാതെ യുവതിയെ കാറിൽ വലിച്ചിഴച്ചത് അറിയാതെയാണ് യാത്ര തുടർന്നതെന്നും പ്രതികൾ പറഞ്ഞു. കാറിനുളളിൽ ഉച്ചത്തിൽ പാട്ട് വെച്ചിട്ടുണ്ടായിരുന്നു. കാറിന്റെ ​ഗ്ലാസുകൾ അടച്ചിട്ടിരുന്നുവെന്നും പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നു.  ജോണ്ടി ഗ്രാമത്തില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെതെന്നാണ് ഇവരുടെ അവകാശവാദം. കാർ യൂടേൺ എടുക്കുമ്പോഴാണ് കാറിനടിയിൽ യുവതിയുടെ കൈകൾ കണ്ടെതെന്നും പ്രതികളിലൊരൊളായ മിഥുൻ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് നൽകിയ മൊഴിയിൽ പറയുന്നു. പിന്നീട് കാര്‍ നിര്‍ത്തി മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും പ്രതികൾ പറഞ്ഞു.

'അവർ മനഃപൂർവം ചെയ്തതാണ്'; അഞ്ജലി കാറിനടിയിൽ കുടുങ്ങിയെന്നറിഞ്ഞിട്ടും  വാഹനം നിർത്തിയില്ല, വെളിപ്പെടുത്തലുമായി സുഹൃത്ത്
ഡൽഹിയിൽ യുവതിയുടെ മരണം; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈഗിംകാതിക്രമം ഇല്ലെന്ന് കണ്ടെത്തി

അതിനിടെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അഞ്ജലിയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. അഞ്ജലിയുടെ കൊലപാതകത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഡല്‍ഹിയില്‍ നടന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നും അറസ്റ്റിലായ അഞ്ച് പ്രതികളെയും തൂക്കി കൊല്ലണമെന്നും കൊല്ലപ്പെട്ട അഞ്ജലിയുടെ അമ്മ ആവശ്യപ്പെട്ടു. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈഗിംകാതിക്രമം നടന്നിട്ടില്ലെന്ന് കണ്ടെത്തി. കിലോമീറ്ററുകൾ വലിച്ചിഴക്കപ്പെട്ടതിനെ തുടർന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലായുണ്ടായ ആഴത്തിലുള്ള മുറിവും രക്തസ്രാവവുമാണ് അഞ്ജലിയുടെ മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളില്‍ പരുക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ, അശ്രദ്ധമൂലമുള്ള മരണം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പോലീസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in