കൊല്ലം സ്വദേശി അമേരിക്കയില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. 21 കാരനായ ജൂഡ് ചാക്കോയാണ് തിങ്കളാഴ്ച അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. കൊല്ലം ആയൂര്‍ സ്വദേശികളായ റോയ് ചാക്കോയുടേയും ആശാ ചോക്കോയുടേയും മകനാണ് ജൂഡ്. 30 വർഷം മുൻപ് കൊല്ലത്ത് നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ് ജൂഡിന്റെ മാതാപിതാക്കൾ.
ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ അജ്ഞാതര്‍ ജൂഡിന് നേരെ വെടിവയ്ക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മോഷണ ശ്രമത്തിനിടയിലാണ് കൊലപാതകമെന്നാണ് സംശയിക്കുന്നത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു ജൂഡ് ചാക്കോ. ജൂഡ് ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലാണ്. കൊലപാതകിയെന്ന് സംശയിക്കുന്നവരുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഈ വര്‍ഷം ഏപ്രിലില്‍ 21ന് സമാനമായി അമേരിക്കയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള 24 കാരനായ സയേഷ് വീര എന്ന വിദ്യാര്‍ഥി വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഒഹായോവിലെ പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്നു സയേഷ് വീര. അജ്ഞാതരായിരുന്നു ഈ കൊലപാതകത്തിന് പിന്നിലും.