ലൈംഗിക ബന്ധം: നിയമപ്രകാരം സമ്മതം നൽകാനുള്ള കുറഞ്ഞ പ്രായപരിധി താഴ്ത്തുന്നതിൽ നിയമകമ്മീഷന് എതിർപ്പ്

ലൈംഗിക ബന്ധം: നിയമപ്രകാരം സമ്മതം നൽകാനുള്ള കുറഞ്ഞ പ്രായപരിധി താഴ്ത്തുന്നതിൽ നിയമകമ്മീഷന് എതിർപ്പ്

ബുധനാഴ്ച കേന്ദ്ര നിയമമന്ത്രാലയത്തിന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്
Updated on
1 min read

ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിയമപ്രകാരം സമ്മതം നൽകാനുള്ള കുറഞ്ഞ പ്രായപരിധി താഴ്ത്തുന്നതിൽ 22-ാം നിയമകമ്മീഷന് എതിർപ്പെന്ന് റിപ്പോർട്ട്. ബുധനാഴ്ച കേന്ദ്ര നിയമമന്ത്രാലയത്തിന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. കൗമാരപ്രായത്തിലുള്ള ലൈംഗികബന്ധത്തെ ക്രിമിനൽവത്കരിക്കുന്നതിനെ കുറിച്ചുള്ള പലവിധ ചർച്ചകൾക്കിടയിലാണ് ഉഭയസമ്മത പ്രായം 18ൽ തന്നെ നിലനിർത്തണമെന്ന അഭിപ്രായം ജസ്റ്റിസ് ഋതുരാജ് അവാസ്തിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.

കേസുകളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ച് ആശങ്ക പങ്കുവച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കൺസന്റിനുള്ള പ്രായം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു

രാജ്യത്ത് നിലവിലുള്ള പോക്സോ വകുപ്പനുസരിച്ച് ലൈംഗികബന്ധത്തിനുള്ള സമ്മതം നിയമപ്രകാരമാകണമെങ്കിൽ പെൺകുട്ടിക്ക് കുറഞ്ഞത് 18 വയസ് പ്രായം വേണം. അല്ലാത്ത പക്ഷം അതിനെ ബലാത്സംഗമായിട്ടാകും പരിഗണിക്കുക. "18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ ചെയ്യുന്ന ഏതൊരു ലൈംഗിക പ്രവർത്തനവും 'ബലാത്സംഗം' ആയി കണക്കാക്കും" പോക്സോ നിയമം, 2012 വ്യവസ്ഥ ചെയ്യുന്നു. നേരത്തെ പരിധി 16 വയസായിരുന്നെങ്കിലും 2012 നവംബറിലാണ് ഇതുയർത്തിയത്.

കൗമാരക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കുന്നത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി, ഉന്നത ജുഡീഷ്യറി, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവർ രംഗത്തുവന്നിരുന്നു. ഉഭയസമ്മതത്തോടെ കൗമാരക്കാർ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അതുപിന്നീട് പോക്‌സോ നിയമപ്രകാരമുള്ള കേസുകൾക്ക് കാരണമാകുകയും ചെയ്യാറുണ്ട്.

ഇത്തരം കേസുകളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ച് ആശങ്ക പങ്കുവച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കൺസന്റിനുള്ള പ്രായം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നിരവധി എൻ ജി ഒ കളും ആക്ടിവിസ്റ്റുകളും സമാനാവശ്യമുയർത്തി കോടതിയെ സമീപിച്ചിരുന്നു.

ലൈംഗിക ബന്ധം: നിയമപ്രകാരം സമ്മതം നൽകാനുള്ള കുറഞ്ഞ പ്രായപരിധി താഴ്ത്തുന്നതിൽ നിയമകമ്മീഷന് എതിർപ്പ്
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: 22-ാം നിയമ കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍; 2029ല്‍ നടപ്പിലാക്കിയേക്കും

ഇന്ത്യയിൽ 2008 മുതൽ 2017 വരെയുള്ള പ്രായപൂർത്തിയാകാത്ത വിവാഹ കേസുകളിൽ 'പാർട്ട്നേഴ്സ് ഫോർ ലോ ഇൻ ഡെവലപ്മെന്റ്' നടത്തിയ പഠനമനുസരിച്ച്, മിക്ക കേസുകളിലും പെൺമക്കളുടെ മാതാപിതാക്കളാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. ഇങ്ങനെയുള്ള കേസുകളിൽ പലപ്പോഴും പെൺകുട്ടിയുടെ പുരുഷ പങ്കാളി മാത്രം ശിക്ഷിക്കപ്പെടാറുമുണ്ട്.

അതേസമയം, 22-ാം നിയമകമ്മീഷന്റെ അന്തിമ റിപ്പോർട്ട് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'എന്ന ആശയത്തെ പിന്തുണയ്ക്കുന്നതാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. പോക്സോ നിയമം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉൾപ്പെടെ മൂന്ന് വിഷയങ്ങളിലായിരുന്നു കമ്മീഷൻ പ്രധാനമായും റിപ്പോർട്ട് സമർപ്പിച്ചത്.

logo
The Fourth
www.thefourthnews.in