തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തെരുവ് നായകൾക്ക് ഭക്ഷണം നൽകുകയായിരുന്ന തേജസ്വിതയെ അമിതവേഗത്തിൽ വരികയായിരുന്ന ഒരു എസ് യു വി ഇടിച്ചു തെറുപ്പിക്കുകയായിരുന്നു
Updated on
1 min read

തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു. ചണ്ഡീഗഡിലാണ് സംഭവം. ശനിയാഴ്ച രാത്രി വീടിന് സമീപം തെരുവ് നായകൾക്ക് ഭക്ഷണം നൽകുകയായിരുന്ന തേജസ്വിതയെ അമിതവേഗത്തിൽ വരികയായിരുന്ന ഒരു എസ് യു വി ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തുവന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ തേജസ്വിത ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി തേജസ്വിതയും അമ്മ മഞ്ജീദർ കൗറും തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനിടെയാണ് സംഭവം. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ തേജസ്വിത നായകൾക്ക് ഭക്ഷണം നൽകുന്നത് കാണാം. സമാന്തര റോഡിലൂടെ വരികയായിരുന്ന മഹീന്ദ്ര ഥാർ എസ്‌യുവി യു-ടേൺ എടുത്ത് വന്ന് തേജസ്വിതയെ ഇടിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെ ആശുപത്രിയിൽ എത്തിക്കാൻ കുറെ വാഹനങ്ങൾക്ക് കൈ കാണിച്ചുവെങ്കിൽ ആരും സഹായിക്കാൻ തയ്യാറായില്ല എന്ന് അമ്മ പറഞ്ഞു. പിന്നീട് വീട്ടിലേക്കും പോലീസ് കൺട്രോൾ റൂമിലേക്കും വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

ആർക്കിടെക്ചർ ബിരുദധാരിയായ തേജസ്വിനി സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു. എല്ലാ ദിവസം യുവതി അമ്മയുമായി തെരുവ് നായകൾക്ക് ഭക്ഷണം നൽകാൻ പോകാറുണ്ടെന്ന് അച്ഛൻ ഓജസ്വി കൗശൽ പറഞ്ഞു. പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും വാഹനം ഇതുവരെയും കണ്ടെത്തിയിട്ടില്ല.

logo
The Fourth
www.thefourthnews.in