കേന്ദ്ര സര്‍ക്കാര്‍ ഡിഎ 4 ശതമാനം ഉയര്‍ത്തി; ജൂലൈ മുതല്‍ പ്രാബല്യം
Google

കേന്ദ്ര സര്‍ക്കാര്‍ ഡിഎ 4 ശതമാനം ഉയര്‍ത്തി; ജൂലൈ മുതല്‍ പ്രാബല്യം

47.68 ലക്ഷം ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും നേട്ടം
Updated on
1 min read

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) നാല് ശതമാനം വർധിപ്പിക്കാനുള്ള നിർദ്ദേശത്തിന് മന്തിസഭയുടെ അംഗീകാരം. അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനത്തിൽ നിന്ന് 38 ശതമാനമായി ഡിഎ വർധിപ്പിക്കാനുള്ള നിർദ്ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 2022 ജൂലൈ ഒന്നു മുതല്‍ ക്ഷാമബത്തയ്ക്ക് മുന്‍കൂര്‍ പ്രാബല്യമുണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി ( സിസിഇഎ ) യോഗത്തിലാണ് വിലക്കയറ്റം നികത്താൻ അധിക ഡി.എ അനുവദിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചത്. ഏകദേശം 47.68 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും, പ്രതിരോധ മേഖലയിൽ ജോലി ചെയ്യുന്ന മറ്റു സാധാരണ ജീവനക്കാർക്കുമാണ് ക്ഷാമബത്ത ലഭിക്കുക. പുതുക്കിയ ക്ഷാമബത്തയ്ക്ക് 2022 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും.

സാധാരണയായി ജനുവരി 1, ജൂലൈ 1 തീയതികളിലാണ് ക്ഷാമബത്ത പരിഷ്കരിക്കാറുള്ളത്. തീരുമാനം മാർച്ച്, സെപ്റ്റംബർ മാസങ്ങളില്‍ പ്രഖ്യാപിക്കുകയും ചെയ്യും. വിലക്കയറ്റം നികത്താനുള്ള ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല പ്രകാരമാണ് ക്ഷാമബത്തയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നത്. ഉപഭോക്തൃ വിലക്കയറ്റം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓരോ മാസത്തെയും ടാർഗറ്റ് പരിധിയായ 2 മുതൽ 6 ശതമാനത്തിന് മുകളിൽ ഉയർന്നതോടെയാണ് ഡി.എ അടിസ്ഥാനശമ്പളത്തിന്റെ 4 ശതമാനം മുതൽ 38 ശതമാനം വരെ വർധിപ്പിച്ചത്.

ഏഴാം ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തിൽ അടിസ്ഥാന ശമ്പളമായി 18,000 രൂപ വാങ്ങുന്ന എല്ലാവർക്കും 720 രൂപയുടെ ഡിഎ വർധന ലഭിക്കും, അടിസ്ഥാന ശമ്പളം 25,000 ആണെങ്കിൽ വര്‍ധന പ്രതിമാസം 1,000 രൂപയാകും. അതുപോലെ, 50,000 രൂപ അടിസ്ഥാന ശമ്പളം ലഭിച്ചിരുന്നവർക്ക് ഇപ്പോൾ പ്രതിമാസം അധികം 2,000 രൂപയും 1,00,000 രൂപ അടിസ്ഥാന ശമ്പളമുള്ളവർക്ക് മൊത്തം ശമ്പളത്തിൽ 4,000 രൂപയുടെ വർധനവും ലഭിക്കും.

കേന്ദ്ര സർക്കാർ പെൻഷൻ, സിവിലിയൻ സെൻട്രൽ പെൻഷൻ/കുടുംബ പെൻഷൻ, സായുധ സേനാ പെൻഷൻ, പ്രതിരോധ സേവനത്തിൽ നിന്ന് ശമ്പളം വാങ്ങുന്ന സിവിലിയൻ പെൻഷൻ, അഖിലേന്ത്യാ സർവീസ് പെൻഷൻ, റെയിൽവേ പെൻഷൻ/കുടുംബ പെൻഷൻ, കൂടാതെ താത്കാലിക പെൻഷൻ എന്നിവയില്‍ ഡിഎ വര്‍ധന പ്രതിഫലിക്കും.

logo
The Fourth
www.thefourthnews.in