'പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും സുപ്രീംകോടതി തന്നെ പരിശോധിക്കണമെന്നില്ല'; ജോഷിമഠ് ഹർജി 16 ന് പരിഗണിക്കും

'പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും സുപ്രീംകോടതി തന്നെ പരിശോധിക്കണമെന്നില്ല'; ജോഷിമഠ് ഹർജി 16 ന് പരിഗണിക്കും

ഭൂമി ഇടിച്ചിൽ മൂലമുണ്ടാകുന്ന അപകടത്തിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തിൽ, 'അപകട മേഖല', 'ബഫർ സോൺ', 'സുരക്ഷിത മേഖല' എന്നിങ്ങനെ മൂന്നായി പ്രദേശത്തെ തിരിച്ചിട്ടുണ്ട്.
Published on

ജോഷിമഠിലെ അസാധാരണ സാഹചര്യം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി പിന്നീട് പരിഗണിക്കും. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും സുപ്രീംകോടതി തന്നെ പരിഗണിക്കേണ്ടതില്ലെന്നും അതിന് ജനാധിപത്യ സ്ഥാപനങ്ങൾ ഉണ്ടെന്നുമുള്ള നീരീക്ഷണത്തോടെയാണ് സുപ്രീംകോടതി ഇടപെടല്‍. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് പരാമർശം. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ജോഷിമഠിലെ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അപകടത്തിലായ ആയിരങ്ങൾക്ക് രക്ഷാമാർഗം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ശങ്കരാചാര്യ അവിമുക്‌തേശ്വരാനന്ദ സരസ്വതിയായിരുന്നു കോടതിയെ സമീപിച്ചത്.

ജോഷിമഠിനെ ദുരന്ത ബാധിത മേഖലയായാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്

അതേസമയം, ജോഷിമഠില്‍ നിന്നും ഇതുവരെ 4000 പേരെ ഇ മാറ്റിപാർപ്പിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. വലിയ വിള്ളലുകളും കേടുപാടുകളും സംഭവിച്ചിട്ടുള്ള കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടികളും ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 678 കെട്ടിടങ്ങളാണ് ഇത്തരത്തിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഭൂമി ഇടിച്ചിൽ മൂലമുണ്ടാകുന്ന അപകടത്തിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തിൽ, 'അപകട മേഖല', 'ബഫർ സോൺ', 'സുരക്ഷിത മേഖല' എന്നിങ്ങനെ മൂന്നായും പ്രദേശത്തെ തിരിച്ചിട്ടുണ്ട്.

'പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും സുപ്രീംകോടതി തന്നെ പരിശോധിക്കണമെന്നില്ല'; ജോഷിമഠ് ഹർജി 16 ന് പരിഗണിക്കും
വിണ്ടുകീറുന്ന ജോഷിമഠ്

ജോഷിമഠിനെ ദുരന്ത ബാധിത മേഖലയായാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് ജോഷിമഠിലും സമീപ പ്രദേശത്തുമുള്ള പ്രവർത്തനങ്ങളും നിരോധിച്ചിരിക്കുകയാണ്. അതേസമയം പ്രദേശത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ഉൾപ്പെടെ നിരവധി പേരും രംഗത്ത് വന്നിട്ടുണ്ട്.

'പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും സുപ്രീംകോടതി തന്നെ പരിശോധിക്കണമെന്നില്ല'; ജോഷിമഠ് ഹർജി 16 ന് പരിഗണിക്കും
വിണ്ടുകീറുന്ന ജോഷിമഠ്; ഹിമാലയന്‍ താഴ്‌വരയില്‍ സംഭവിക്കുന്നതെന്ത്?

ജോഷിമഠിലെ അവസ്ഥകൾ വിലയിരുത്താൻ കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നിരുന്നു. അതിന്റെ ഭാഗമായി വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, ജോഷിമഠിന്റെ 30 ശതമാനം പ്രദേശങ്ങളും ബാധിക്കപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. നാടിനെ രക്ഷിക്കാൻ എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഭ്യർത്ഥിച്ചു. സംസ്ഥാന സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉറപ്പ് നൽകിയിരുന്നു.

ജോഷിമഠിലെ മണ്ണിടിച്ചിൽ വിലയിരുത്താൻ നിയോഗിച്ച വിദഗ്ധ സമിതിയാണ് കെട്ടിടങ്ങൾ പൊളിക്കാനുള്ള ശുപാർശ നൽകിയത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) സംഘത്തിന്റെ മേൽനോട്ടത്തിലാണ് പൊളിക്കൽ നടപടികൾ നടക്കുക. അവരോടൊപ്പം സഹായങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയെയും (എൻഡിആർഎഫ്) പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്.

അരനൂറ്റാണ്ട് മുൻപ് സമാന പ്രശ്നം ഈ പ്രദേശത്തു ഉണ്ടായതിനെ തുടർന്ന് വിഷയം പഠിക്കാനായി എം സി മിശ്ര ഐഎഎസിന്റെ നേതൃത്വത്തിൽ 18 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. പഠനത്തിന്റെ അടിസ്ഥാനത്തിൽ ഉറച്ച പാറയില്ലാത്ത, മണ്ണുറഞ്ഞ് രൂപപ്പെട്ടുണ്ടായ സ്ഥലമാണ് ജോഷിമഠ് എന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രദേശത്തു നിയന്ത്രിത നിർമാണ പ്രവർത്തനങ്ങൾ മാത്രമേ നടത്താവൂ എന്നും നിർദേശം നൽകിയിരുന്നു. എന്നാൽ അതിനെയലെല്ലാം അവഗണിച്ചുകൊണ്ട് നടത്തിയ ജലവൈദ്യുത പദ്ധതികളും മറ്റ് നിർമാണ പ്രവർത്തനങ്ങളുമാണ് നാടിൻറെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് പ്രധാന വാദം.

ചമോലി ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ് നഗരം. ഡിസംബർ 24 മുതലാണ് ഭൂമിയിൽ വിള്ളൽ വീണുതുടങ്ങിയത് പ്രകടമായത്. ജനുവരി ആദ്യ ദിവസങ്ങളിൽ വീടുകൾക്ക് വിള്ളൽ വീണുതുടങ്ങിയതോടെയാണ് ആശങ്കയേറിയത്. ഇതിനകം അഞ്ഞൂറിലധികം വീടുകൾക്ക് കേടുപാടുകളുണ്ടായി. വിദഗ്ധരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് ഉയരുന്ന ആക്ഷേപം.

logo
The Fourth
www.thefourthnews.in