ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം; കൊല്ലപ്പെട്ടത് 5 സൈനികർ, ഭീകരർക്കായി തിരച്ചിൽ

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം; കൊല്ലപ്പെട്ടത് 5 സൈനികർ, ഭീകരർക്കായി തിരച്ചിൽ

ഭീകരർക്കായി പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്
Updated on
1 min read

ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സൈന്യം. കരസേനയുടെ ട്രക്കിന് നേരെ വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണമാണ് തീപിടിത്തത്തിന് കാരണമെന്ന് നോർത്തേൺ കമാൻഡ് അറിയിച്ചു. ഭീകരർക്കായി പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്. 

ഭീംബർ ഗലി പ്രദേശത്തിന് സമീപം ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നുവെന്ന് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു സൈനികൻ രാജൗരിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

പൂഞ്ചിലെ ഭീംബർ ഗലിയിൽനിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.

logo
The Fourth
www.thefourthnews.in