ജമ്മുവില്‍ ഇരട്ട സ്‌ഫോടനം, 9 പേര്‍ക്ക് പരുക്ക്; രാഹുലിന്റെ സുരക്ഷയില്‍ ആശങ്ക

ജമ്മുവില്‍ ഇരട്ട സ്‌ഫോടനം, 9 പേര്‍ക്ക് പരുക്ക്; രാഹുലിന്റെ സുരക്ഷയില്‍ ആശങ്ക

ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് എത്തുന്ന സാഹചര്യത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നും രാഹുല്‍ കാല്‍നടയാത്ര ഒഴിവാക്കണമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു
Updated on
1 min read

ജമ്മു കശ്മീരിലെ നർവാൾ മേഖലയിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. പ്രദേശം മുഴുവൻ പോലീസ് ബന്തവസ്സിലാണെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായും എഡിജിപി മുകേഷ് സിങ് അറിയിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവം ഭീകരാക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് എത്തുന്ന സാഹചര്യത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നും രാഹുല്‍ കാല്‍നടയാത്ര ഒഴിവാക്കണമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. തുടർന്ന് പ്രദേശം കനത്ത സുരക്ഷാ വലയത്തിലായിരുന്നു. ഇതിനിടയിലും ആക്രമണമുണ്ടായത് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.

ശനിയാഴ്ച പുലർച്ചെയാണ് ജമ്മുവിലെ നർവാൾ മേഖലയിൽ ആക്രമണമുണ്ടായത്. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ വർധിപ്പിക്കും. സ്‌ഫോടനത്തിന്റെ സ്വഭാവം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധരും എന്‍ഐഎയും സ്ഫോടനം നടന്ന സ്ഥലത്തെത്തിയിട്ടുണ്ട്. ജമ്മുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ചഡ്‌വാളിലാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും സംഘവും ഉള്ളത്. ഭാരത് ജോഡോ യാത്ര ഇപ്പോൾ ഇടവേളയിലാണ്.

ജമ്മുവില്‍ ഇരട്ട സ്‌ഫോടനം, 9 പേര്‍ക്ക് പരുക്ക്; രാഹുലിന്റെ സുരക്ഷയില്‍ ആശങ്ക
'കാല്‍നട യാത്ര ഒഴിവാക്കണം'; ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുലിന് സുരക്ഷാ മുന്നറിയിപ്പ്

വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിച്ചത്

വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിച്ചത്. 19ന് ലഖാൻപൂരിൽ പ്രവേശിച്ച യാത്ര, ഒരു ദിവസം അവിടെ തങ്ങിയ ശേഷം, 20ന് രാവിലെ കത്വയിലെ ഹത്ലി മോറിലേക്ക് പുറപ്പെട്ടു. 25ന് യാത്ര ബനിഹലിൽ എത്തും. റിപ്പബ്ലിക് ദിനത്തില്‍ രാഹുൽ അവിടെ ദേശീയ പതാകയുയർത്തും. 27ന് അനന്ത്നാഗ് വഴി യാത്ര ശ്രീനഗറിൽ പ്രവേശിക്കും. 30ന് വലിയ റാലിയോടെ ഭാരത് ജോഡോ യാത്രയ്ക്ക് സമാപനമാകും. എന്നാല്‍, യാത്ര ശ്രീനഗറിലേക്ക് എത്തുമ്പോള്‍, രാഹുലിനൊപ്പം വളരെ കുറച്ച് ആളുകള്‍ മാത്രമേ പാടുള്ളൂവെന്ന് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

logo
The Fourth
www.thefourthnews.in